പുതിയ കാറുകള്‍ക്ക് കുറഞ്ഞത് 18.2 കിമി. മൈലേജ് നിര്‍ബന്ധമാക്കുന്നു

By Santheep

കാറുകളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. പുതുതായി പുറത്തിറക്കിയ ഇന്ധനക്ഷമതാ നിര്‍ദ്ദേശങ്ങളിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2017 ഏപ്രില്‍ മാസത്തോടെ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിരിക്കണം.

കൂടുതല്‍ വായിക്കാം താഴെ താളുകളില്‍.

കുറഞ്ഞത് 18.2 കിമി. മൈലേജ് നിര്‍ബന്ധമാക്കുന്നു

നിലവിലെ കുറഞ്ഞ മൈലേജ് നിരക്കിനെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനയാണ് പുതിയ നിര്‍ദ്ദേശങ്ങളില്‍ വരുത്തിയിരിക്കുന്നത്. നിലിവില്‍ ലിറ്ററിന് 15.47 കിലോമീറ്ററാണ് കാറുകള്‍ പാലിക്കേണ്ടുന്ന കുറഞ്ഞ മൈലേജ്. ഇത് ലിറ്ററിന് 18.2 കിലോമീറ്ററായി വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടത്.

കുറഞ്ഞത് 18.2 കിമി. മൈലേജ് നിര്‍ബന്ധമാക്കുന്നു

ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നതോടെ ഇന്ത്യ വര്‍ഷത്തില്‍ 90,000 കോടി രൂപയുടെ ഇന്ധനം ലാഭിക്കും! സര്‍ക്കാര്‍ ഏജന്‍സിയായ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്.

കുറഞ്ഞത് 18.2 കിമി. മൈലേജ് നിര്‍ബന്ധമാക്കുന്നു

വാഹനങ്ങളുടെ കരിമ്പുക പുറന്തള്ളലിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യാന്‍ രാജ്യാന്തര കരാറുകള്‍ നിലവില്‍ വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നത്.

കുറഞ്ഞത് 18.2 കിമി. മൈലേജ് നിര്‍ബന്ധമാക്കുന്നു

നിലവില്‍ കുറഞ്ഞ മൈലേജുള്ള കാറുകള്‍ വിറ്റഴിക്കുന്ന നിര്‍മാതാക്കള്‍ക്ക് ഇത് തുടരാന്‍ പ്രയാസമൊന്നുമില്ല. എല്ലാ മോഡലുകളുടെയും മൈലേജ് ശരാശരിയെടുക്കുമ്പോള്‍ അത് 18.2 കിലോമീറ്ററില്‍ കുറയാന്‍ പാടില്ല എന്നാണ് ചട്ടം. അതായത് ചില മോഡലുകളെങ്കിലും 18.2 കിലോമീറ്ററിനെക്കാള്‍ കൂടിയ മൈലേജില്‍ വിപണിയിലെത്തിക്കേണ്ടതായി വരും എന്നര്‍ഥം.

കുറഞ്ഞത് 18.2 കിമി. മൈലേജ് നിര്‍ബന്ധമാക്കുന്നു

ബസ്സുകള്‍ക്കും മറ്റ് ഹെവി വാഹനങ്ങള്‍ക്കും വ്യത്യസ്തമായ ചട്ടങ്ങളാണ് പാലിക്കേണ്ടി വരിക. ഇത് ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. അധികം താമസിക്കാതെ തന്നെ ഇക്കാര്യത്തിലും പ്രഖ്യാപനം വരും.

കുറഞ്ഞത് 18.2 കിമി. മൈലേജ് നിര്‍ബന്ധമാക്കുന്നു

2022 ഏപ്രില്‍ മാസമാകുമ്പോഴേക്ക് ശരാശരി മൈലേജ് ലിറ്ററിന് 22 കിലോമീറ്റര്‍ കണ്ട് വര്‍ധിപ്പിക്കാനാണ് നീക്കം. 2017ല്‍ വരാനിരിക്കുന്ന ചട്ടം നിലവിലുള്ള കുറെ മോഡലുകള്‍ക്ക് ഭീഷണിയായിത്തീരും എന്നുറപ്പാണ്. ഇതിനെ നേരിടാനുള്ള സമയം കാര്‍നിര്‍മാതാക്കള്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് നേരത്തെ തന്നെ പ്രഖ്യാപനം നടത്തുന്നത്.

കുറഞ്ഞത് 18.2 കിമി. മൈലേജ് നിര്‍ബന്ധമാക്കുന്നു

കൂടുതല്‍ മെച്ചപ്പെട്ടതും പ്രകടനക്ഷമതയേറിയതും സാങ്കേതികത്തികവുള്ളതുമായി എന്‍ജിനുകള്‍ നമ്മുടെ നിരത്തുകളിലെത്തും എന്നതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്ന ഗുണങ്ങളിലൊന്ന്. ഇന്ന് ലോകത്തിലേറ്റവും അന്തരീക്ഷമലിനീകരണമുള്ള നഗരങ്ങള്‍ പലതും ഇന്ത്യയിലാണുള്ളത്. ഈ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ഇത്തരം നടപടികള്‍ക്ക് സാധിക്കും.

കുറഞ്ഞത് 18.2 കിമി. മൈലേജ് നിര്‍ബന്ധമാക്കുന്നു

വാഹനങ്ങളിലെ കരിമ്പുക ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ലോകത്തെമ്പാടും വലിയ ആശങ്കയാണിന്ന്. ഇന്ന് നമ്മുടെ കണ്‍മുന്നില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ കാലാവസ്ഥാ മാറങ്ങള്‍ക്ക് വലിയൊരു പരിധിവരെ കാരണം വിവിധ ഉറവിടങ്ങളില്‍ നിന്നുള്ള കരിമ്പുക പുറന്തള്ളലാണ്. ഈ ഉറവിടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാഹനങ്ങള്‍.

കുറഞ്ഞത് 18.2 കിമി. മൈലേജ് നിര്‍ബന്ധമാക്കുന്നു

പുതിയ മൈലേജ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകുന്നതോടെ ഇക്കാര്യത്തില്‍ ഇന്ത്യ ചുരുക്കം ചില വികസിതരാജ്യങ്ങള്‍ക്കൊപ്പം എത്തിച്ചേരും. ഇന്ത്യയുടെ അയല്‍നാടായ ചൈനയും സമാനമായ ചട്ടങ്ങള്‍ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. കരിമ്പുകമാനദണ്ഡങ്ങള്‍ പാലിക്കാത്ത കാറുകള്‍ക്ക് കടുത്ത പിഴയാണ് ചൈനയില്‍ ഈടാക്കുന്നത്.

കൂടുതല്‍

കൂടുതല്‍

ട്രാഫിക് ജാമിന് കുപ്രസിദ്ധമായ നഗരങ്ങള്‍

ലോകത്തിലെ ഏറ്റവും ട്രാഫിക് തിരക്കേറിയ 10 നഗരങ്ങള്‍

ചരിത്രത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാമുകള്‍

ലോകത്തില്‍ ഏറ്റവും മൈലേജുള്ള ബൈക്ക്

More from DriveSpark

Article Published On: Thursday, May 14, 2015, 10:43 [IST]
English summary
Government Increases New Car Mileage to 18.2 km.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X