ലയണൽ മെസ്സി ടാറ്റ കൈറ്റിന്റെ ബ്രാൻഡ് അംബാസ്സഡർ
വിഖ്യാത ഫൂട്ബോൾ താരം ലയണൽ മെസ്സി ടാറ്റയുടെ പുതിയ കൈറ്റ് കാറിന്റെ ബ്രാൻഡ് അംബാസ്സഡറാവാൻ തയ്യാറെടുക്കുന്നു. ലോകത്തെമ്പാടുമുള്ള മാർക്കറ്റുകളെ ലക്ഷ്യമാക്കി നിർമിക്കുന്നതിനാലാണ് കൈറ്റ് ഹാച്ച്ബാക്കിന് അന്തർദ്ദേശീയ പ്രശസ്തിയുള്ള താരത്തെ തന്നെ അംബാസ്സഡറായി ഏർപാടാക്കുന്നത്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും യൂറോപ്പിലുമെല്ലാം മെസ്സിക്കുള്ള ഖ്യാതി വിൽപനയെ സഹായിക്കുമെന്നാണ് ടാറ്റ കരുതുന്നത്. ഇന്ത്യയിലും മെസ്സി മിന്നുന്ന താരമാണ്. കൂടുതലറിയാം താഴെ.

ഇൻഡിക ഹാച്ച്ബാക്കിന് പകരമായി ഒരു ഹാച്ച്ബാക്ക് എന്നായിരുന്നു തുടക്കത്തിൽ കൈറ്റിനെപ്പറ്റി കേട്ടിരുന്നത്. എന്നാൽ, ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നതു പ്രകാരം ഈ കാർ പ്രീമിയം നിലവാരത്തിലുള്ള ഒന്നാണ്. ഈ വാഹനത്തിന്റെ വികസനപരിപാടികൾ അതിന്റെ അവസാനഘട്ടവും പുർത്തിയാക്കിയെന്നാണ് കേൾക്കുന്നത്. പുതിയ വാർത്തകൾ പറയുന്നത് വാഹനം ടെസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നതായാണ്.
All Images Are Representational

ലയണൽ മെസ്സി ഇതിനകം തന്നെ കാറുമൊത്തുള്ള ഒരു ഫോട്ടോഷൂട്ട് നടത്തിയെന്ന് അറിയുന്നു. സ്പെയിനിലായിരുന്നു ഷൂട്ട് നടന്നത്.

ഈ കാറിനായി പുതിയ എന്‍ജിനുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട് ടാറ്റ എന്‍ജിനീയര്‍മാര്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ ഒരു 1.2 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ എന്‍ജിന്‍ വികസിപ്പിച്ചു കഴിഞ്ഞിട്ടുണ്ട് കമ്പനി. ഈ എൻജിൻ നിലവിൽ സെസ്റ്റിലും ബോൾട്ടിലും ഉപയോഗിക്കുന്നുണ്ട്. മറ്റൊരു എൻജിൻ 1 ലിറ്റർ ശേഷിയുള്ള 3 സിലിണ്ടർ കോമൺറെയിൽ ഡീസൽ എൻജിനാണ്.

കൈറ്റ് ഹാച്ച്ബാക്കിന്റെ വിപണിപ്രവേശം എന്ന് നടക്കുമെന്ന് വ്യക്തമായിട്ടില്ല. ഇതേ മോഡലിന്റെ ചുവടുപിടിച്ച് ഒരു ചെറു സെഡാനും വിപണിയിലെത്തിയേക്കും എന്ന് കേൾക്കുന്നുണ്ട്.

കൈറ്റിന്റെ ടെസ്റ്റ് നടക്കുന്നതിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പരക്കുന്നുണ്ട്. ഇന്ത്യയുടെ എഫ്1 ഡ്രൈവർ നരൈൻ കാർത്തികേയനാണ് ഡ്രൈവർ സീറ്റിലുള്ളത്. ഇദ്ദേഹം എൻജിനിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുമെന്നാണ് കരുതുന്നത്. സൂചനകൾ ഒരു സ്പോർടി ഹോട്ട് ഹാച്ചിന്റെ വരവിനെയാണ് കാണിക്കുന്നത്.

സെമി ഓട്ടോമാറ്റിക് ഗിയർബോക്ക് ചേർത്തായിരിക്കും വാഹനം വിപണി പിടിക്കുക എന്നു കേൾക്കുന്നു. ഇറ്റാലിയന്‍ കമ്പനിയായ മാഗ്നറ്റി മാരല്ലിയില്‍ നിന്നാണ് ടാറ്റ മോട്ടോഴ്‌സ് തങ്ങള്‍ക്കാവശ്യമായ സെമി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ കൊണ്ടുവരുന്നത്. ഫോര്‍മുല വണ്‍ കാറുകള്‍ക്കടക്കം ട്രാന്‍മിഷനുകള്‍ നിര്‍മിച്ചു നല്‍കുന്ന ലോകവിഖ്യാതമായ കമ്പനിയാണ് മാഗ്നറ്റി മാരെല്ലി.

ടാറ്റ നാനോയ്ക്കുവേണ്ടി ഗുജറാത്തിലെ സനന്ദില്‍ ആഘോഷപൂര്‍വം നിര്‍മിച്ച പ്ലാന്റ് ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം ഒഴിഞ്ഞുകിടക്കുകയാണ്. കൈറ്റ് ഹാച്ച്ബാക്കിന്റെ ഉല്‍പാദനം പൂര്‍ണമായും ഈ പ്ലാന്റിലായിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ചില റിപ്പോർട്ടുകൾ പറയുന്നതു പ്രകാരം കൈറ്റ് ഹാച്ച്ബാക്ക് ഒക്ടോബർ മാസത്തിൽ തന്നെ വിപണിയിലെത്തേണ്ടതാണ്. ഇക്കാര്യത്തിൽ വ്യക്തത നൽകാൻ ഇപ്പോഴും ടാറ്റ തയ്യാറായിട്ടില്ല.

കൂടുതൽ
ഫൂട്‌ബോള്‍ താരങ്ങളുടെ കാറുകള്‍
'ഗോഡ് ഫാദറിന്റെ' ഹാര്‍ലി ഡേവിസണ്‍ ലേലത്തിന്


Click it and Unblock the Notifications








