മഹീന്ദ്ര സ്കോർപിയോ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു
മഹീന്ദ്ര സ്കോർപിയോയുടെ ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഒരു മാസത്തിനകം വാഹനത്തിന്റെ ഡെലിവറികൾ തുടങ്ങുമെന്നാണ് അറിയുന്നത്. മിക്ക ഡീലർഷിപ്പുകളിലും ഈ പതിപ്പ് ബുക്കി ചെയ്യാൻ കഴിയുമെന്നാണ് അറിയുന്നത്.
കൂടുതൽ വായിക്കാം താളുകളിൽ.

സ്കോർപിയോയുടെ ഏറ്റവും ഉയർന്ന വേരിയന്റിൽ മാത്രമേ ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിച്ച് ലഭിക്കുകയുള്ളൂ. ടൂ വീൽ ഡ്രൈവിലും ഫോർ വീൽ ഡ്രൈവിലും ഈ പതിപ്പ് ലഭിക്കും.

7.98 ലക്ഷം രൂപയിലാണ് പുതിയ മഹീന്ദ്ര സ്കോര്‍പിയോയുടെ വില തുടങ്ങുന്നത്. ടോപ് എന്‍ഡ് വേരിയന്റായ എസ്10 മോഡലിന്റെ വില 11.46 ലക്ഷം രൂപ.

മുംബൈ ഓൺറോഡ് നിരക്ക് പ്രകാരം 15.49 ലക്ഷം രൂപയാണ് സ്കോർപിയോ എസ്10 ടൂ വീൽ ഡ്രൈവ് ഓട്ടോമാറ്റിക് പതിപ്പിന് വില. എസ്10 ഫോർ വീൽഡ്രൈവ് ഓട്ടോമാറ്റിക്കിന് 16.92 ലക്ഷം രൂപ വിലവരും.

വാഹനത്തിന്റെ ചാസി പുതുതായി വികസിപ്പിച്ചെടുത്തതാണ്. മുന്‍ പതിപ്പിന്റേതിനെക്കാള് ബലമേറിയ ഈ ചാസി നിര്‍മിച്ചത് അത്യാധുനിക സാങ്കേതികതകളുപയോഗിച്ചാണെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു. പുതിയ സ്കോര്പിയോയിലെ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സും പുതിയതാണ്.

ഫീച്ചറുകള്‍
- ഡ്യുവല്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍
- എല്‍ഇഡി എയ്ബ്രോസ്
- പുതിയ ഗ്രില്‍ ബോണറ്റ് സ്കൂപ്പ് (ഹൂഡ് സ്കൂപ്പ്)
- റോഡ് ആമര്‍ ബംപറുകള്‍
- 17 ഇഞ്ച് അലോയ് വീലുകള്‍
- വെള്ളിനിറം പൂശിയ ഫെന്‍ഡര്‍ ബേസല്‍ (വശങ്ങളിലായി കാണാം) എല്‍ഇഡി ടെയ്ല് ലാമ്പ്

ഇന്റീരിയറിൽ ജിപിഎസ് നേവിഗേഷന്‍ സിസ്റ്റത്തോടു കൂടിയ 6 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ബ്ലൂടൂത്ത് - സിഡി - യുഎസ്ബി - ഡിവിഡി - ഓക്സ് സപ്പോര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് എV്നീ സന്നാഹങ്ങളുണ്ട്.

2.2 ലിറ്ററിന്റെ എംഹോക്ക് സിആര്‍ഡിഐ എന്ജിന്. 120 കുതിരശക്തി. 280 എന്‍എം ചക്രവീര്യം. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ്. കുഷ്യന് സസ്പെന്ഷന് ടെക്നോളജി, ആന്റി റോള്‍ സാങ്കേതികത എന്നിവ സംയോജിപ്പിച്ച സസ്പെന്ഷന് സിസ്റ്റം. മൈക്രോ ഹൈബ്രിഡ് സാങ്കേതികതയിലുള്ള സ്റ്റാര്‍ട് സ്റ്റോപ്പ് സിസ്റ്റം.

2523 സിസി ശേഷിയുള്ള എന്‍ജിനാണ് ബേസ് പതിപ്പായ എസ്2-വില്‍ ഘടിപ്പിച്ചിട്ടുള്ളത്. 3200 ആര്‍പിഎമ്മില്‍ 75 കുതിരശക്തി പകരുന്നു ഈ എന്ജിന്. 1400-2200 ആര്‍പിഎമ്മില്‍ 200 എന്‍എം ആണ് ചക്രവീര്യം.

2179 സിസി ശേഷിയുള്ള സിആര്‍ഡിഐ എന്‍ജിനാണ് എസ്4, എസ്6, എസ്6 പ്ലസ്, എസ്8 എന്നീ പതിപ്പുകളില്‍ ഘടിപ്പിച്ചിട്ടുള്ളത്. 4000 ആര്‍പിഎമ്മില്‍ 120 കുതിരശക്തി പകരുന്നു ഇവന്. 1800-2800 ആര്‍പിഎമ്മില്‍ 280 എന്‍എം ആണ് ചക്രവീര്യം. എല്ലാ വേരിയന്റുകളിലും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് ചേര്‍ത്തിട്ടുണ്ട്. ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം ചേര്‍ത്ത് എസ്4, എസ്10 എന്നീ പതിപ്പുകള്‍ ലഭ്യമാണ്.

സ്കോര്‍പിയോ: പതിറ്റാണ്ട് പിന്നിട്ട ആധിപത്യം
ഭീകരാക്രമണം ചെറുക്കാന്‍ ബങ്കളുരു പോലീസിലേക്ക് മഹീന്ദ്ര മാര്ക്സ്മാന്
മഹീന്ദ്ര ഹാലോ ഇലക്ട്രിക് സ്പോര്‍ട്സ് കാറിന്റെ ഔദ്യോഗിക ചിത്രങ്ങള്‍
മഹീന്ദ്രയും ഡ്രൈവറില്ലാത്ത കാര്‍ ടെസ്റ്റിന് ഒരുങ്ങുന്നു!
യുദ്ധ ഹെലികോപ്റ്റർ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു


Click it and Unblock the Notifications








