മാരുതി സിയാസിന്റെ സ്പോർടി പതിപ്പ് വിപണിയിൽ

Written By:

മാരുതി സിയാസ് സെഡാന് സ്പോർടി ഡിസൈൻ ശൈലിയിലുള്ള ഒരു വേരിയന്റ് ലോഞ്ച് ചെയ്തു. സിയാസ് ആർഎസ് എന്നാണ് ഈ വേരിയന്റിന് പേര്.

കൂടുതൽ വിവരങ്ങൾ താഴെ താളുകളിൽ.

മാരുതി സിയാസിന്റെ സ്പോർടി പതിപ്പ് വിപണിയിൽ

പെട്രോൾ, ഡീസൽ എൻജിനുകൾ ചേർത്ത് ആർഎസ് പതിപ്പ് ലഭ്യമാണ്. സിയാസിന്റെ സെഡ് പ്ലസ് വേരിയന്റിലാണ് സ്പോർടി സിയാസ് ലഭിക്കുക.

വിലകൾ

വിലകൾ

മാരുതി സിയാസ് ആർഎസ്, പെട്രോൾ - 9.20 ലക്ഷം

മാരുതി സിയാസ് ആർഎസ്, ഡീസൽ - 10.28 ലക്ഷം

എൻജിൻ

എൻജിൻ

സാധാരണ സിയാസ് മോഡലിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണ് ഈ വാഹനത്തിലും ഘടിപ്പിച്ചിട്ടുള്ളത്. 1.4 ലിറ്റർ പെട്രോൾ എൻജിനും 1.3 ലിറ്റർ ഡീസൽ എൻജിനും. പെട്രോൾ എൻജിൻ 90 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. ഡീസൽ എൻജിൻ 89 കുതിരശക്തിയും 200 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. രണ്ട് എൻജിനുമൊപ്പം ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഫീച്ചറുകൾ

ഫീച്ചറുകൾ

സിയാസിന്റെ സെഡ് പ്ലസ് വേരിയന്റിൽ നിലവിലുള്ള എല്ലാ ഫീച്ചറുകളും കാറിലുണ്ടായിരിക്കും. ഇതുകൂടാതെ ബ്ലാക്ക് ഇന്റീരിയർ, സ്പോയ്‌ലർ, സൈഡ് സ്കർട്ടുകൾ, ഗ്രേ ക്രോമിയം ഫിനിഷിലുള്ള ഇൻസ്ട്രുമെന്റ് പാനൽ എന്നീ ഫീച്ചറുകളും ചേർത്തിട്ടുണ്ട്.

മാരുതി സിയാസിന്റെ സ്പോർടി പതിപ്പ് വിപണിയിൽ

എൻജിൻ സ്പെക്സിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. കാര്യമായ ശ്രദ്ധ ഫീച്ചറുകൾ വർധിപ്പിക്കുന്നതിലാണ് നൽ‌കിയിട്ടുള്ളത്. ഏറെക്കുറെ സൗന്ദര്യപരമാണ് സിയാസ് ആർഎസ്സിന്റെ പ്രത്യേകത.

കൂടുതൽ

കൂടുതൽ

വാഗൺ ആർ ആർ അവാൻസ് വിപണിയിലെത്തി

ആൾട്ടോ കെ10 അർബാനോ: മാരുതിക്ക് ക്വിഡ് പേടി?

മാരുതി സ്വിഫ്റ്റ് ഗ്ലോറി എത്തി, സ്പോർടി സൗന്ദര്യത്തോടെ!

മാരുതിയിൽ വീണ്ടും തൊഴിലാളി പ്രക്ഷോഭം

English summary
Maruti Suzuki Ciaz RS Launched.
Story first published: Tuesday, October 20, 2015, 10:26 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark