ഫോഡ് ഇക്കോസ്പോർട് പുതുക്കി വിപണിയിലെത്തി
പുതുക്കിയ ഫോഡ് ഇക്കോസ്പോർട് എസ്‌യുവി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ദില്ലി ഷോറൂം നിരക്ക് പ്രകാരം 6,79,563 രൂപയാണ് വില.
പുതിയ ഇക്കോസ്പോർടിന്റെ വിലയും വിവരങ്ങളും അടുത്തറിയാം താഴെ.

1.5 ലിറ്റർ ഡീസൽ എൻജിൻ ചെറിയ ട്യൂണിങ് വ്യതിയാനത്തോടെയാണ് വിപണിയിലെത്തുന്നത്. ഈ എൻജിൻ ഇപ്പോൾ 100 പിഎസ് കരുത്ത് ഉൽപാദിപ്പിക്കുന്നുണ്ട്. 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ് എൻജിനോടു ചേർത്തിരിക്കുന്നത്. ലിറ്ററിന് 22.27 കിലോമീറ്റർ മൈലേജ് നൽകുന്നു.

1.5 ലിറ്റർ പെട്രോൾ എൻജിൻ 112 പിഎസ് കരുത്താണ് ഉൽപാദിപ്പിക്കുന്നത്. 5 സ്പീഡ് മാന്വലിലും 6 സ്പീഡ് ഓട്ടോമാറ്റിക്കിലും ലഭിക്കുന്നു. ലിറ്ററിന് 15.85 കിലോമീറ്റർ മൈലേജ്.

വിഖ്യാതമായ ഇക്കോബൂസ്റ്റ് എൻജിനാണ് മറ്റൊന്ന്. ഈ 1.0 എൻജിൻ 125 പിഎസ് കരുത്തുൽപാദിപ്പിക്കുന്നു. ലിറ്ററിന് 18.18 കിലോമീറ്ററാണ് മൈലേജ്.

പുതിയ ഇക്കോസ്പോർട് വരുന്നത് ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകളോടെയാണ്. ഡെടൈം റണ്ണിങ് ലൈറ്റുകൾ, ഇലക്ട്രോക്രോണിക് മിററുകൾ, റെയിൻ സെൻസിങ് വൈപ്പറുകൾ തുടങ്ങിയ സന്നാഹങ്ങൾ ചേർത്തിട്ടുണ്ട്.

1.5 ലിറ്റർ പെട്രോൾ വേരിയന്റുകൾ
- ആംബിയന്റ് - 6,79,563
- ട്രെൻഡ് - 7,75,363
- ടൈറ്റാനിയം - 8,90,963
- ടൈറ്റാനിയം ഓട്ടോമാറ്റിക് - 9,93,363
- ട്രെൻഡ് പ്ലസ് - 8,53,363
- ടൈറ്റാനിയം പ്ലസ്- INR 9,89,463
- ആംബിയന്റ് - 7,98,144
- ട്രെൻഡ് - 8,70,244
- ട്രെൻഡ് പ്ലസ് - 9,18,244
- ടൈറ്റാനിയം - 9,85,844
- ടൈറ്റാനിയം പ്ലസ് - 10,44,344

1.0 ലിറ്റർ ഇക്കോബൂസ്റ്റ് പെട്രോൾ വേരിയന്റുകൾ

1.5 ലിറ്റർ ഡീസൽ വേരിയന്റുകൾ

കൂടുതൽ
ഇന്ത്യയിലെ 11 മികച്ച ഹാൻഡ്ലിങ് കാറുകൾ
ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറുണ്ടാക്കുന്നത് 21 വയസ്സുള്ള ചെക്കൻ


Click it and Unblock the Notifications








