ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

By Santheep

റോഡില്‍ വെച്ച് ചെയ്യാവുന്ന വളരെ ലളിതമായ കാര്യങ്ങളിലൊന്നാണ് ഓവര്‍ടേക്കിംഗ്. എന്നാല്‍ ഡ്രൈവര്‍മാര്‍ തങ്ങളുടെ സ്വന്തം കഴിവുകൊണ്ട് ഇതിനെ എപ്പോഴും സങ്കീര്‍ണമാക്കിത്തീര്‍ക്കുന്നു. റോഡില്‍ കാണിക്കുന്ന ചില ചെറിയ ചെറിയ അബദ്ധങ്ങളിലൂടെയാണ് ഈ സങ്കീര്‍ണതകള്‍ കടന്നു വരുന്നത്. ഇവ ഒഴിവാക്കിയാല്‍ തന്നെ ഓവര്‍ടേക്കിംഗ് വഴിയുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാനാവും.

ശ്രദ്ധിക്കാനുള്ള ഘടകങ്ങള്‍ വളരെയൊന്നും ഇല്ല. റോഡിന്‍റെ അവസ്ഥ, പാലം, കയറ്റിറക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചതിനു ശേഷം വേണം ഓവര്‍ടേക്ക് ചെയ്യാനുള്ള തീരുമാനമെടുക്കാന്‍. ട്രാഫിക് സിഗ്നലുകളെ ശ്രദ്ധിച്ചാവണം തീരുമാനം നടപ്പില്‍ വരുത്താന്‍. കാണേണ്ട സിഗ്നലുകള്‍ കണ്ടും നല്‍കേണ്ട സിഗ്നലുകള്‍ നല്‍കിയും തീരുമാനമെടുക്കുക. റോഡ് മാര്‍ക്കിംഗ് പ്രത്യേകം ശ്രദ്ധിക്കുക. കുടുതൽ വിശദമായി വായിക്കുക താഴെ താളുകളിൽ.

ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

ഒരു കാരണവശാലും ഓവര്‍ടേക്ക് ചെയ്യുന്ന മറ്റൊരു വാഹനത്തെ പിന്തുടരരുത്. പ്രസ്തുത വാഹനത്തിന്‍റെ തീരുമാനം മാറുന്നതിനനുസരിച്ച് നമുക്ക് തീരുമാനം മാറ്റാന്‍ കഴിഞ്ഞെന്നു വരില്ല. ഇത് അപകടത്തിലേക്ക് നയിക്കുന്നു.

ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

മുന്‍വശം പൂര്‍ണമായും നമ്മുടെ ദൗത്യത്തിന് സജ്ജമാണെന്നു കണ്ടാല്‍ പിന്‍വശം മിറര്‍ വഴി നിരീക്ഷിക്കുക. പിന്നില്‍ നിന്ന് വാഹനങ്ങള്‍ സമീപിക്കുന്നുണ്ടെങ്കില്‍ സിഗ്നല്‍ നല്‍കി ചെയ്യാന്‍ പോകുന്ന കാര്യം അയാളെ അറിയിക്കുക. സിഗ്നല്‍ കണ്ടാല്‍ മനസ്സിലാക്കാന്‍ പ്രായമായിട്ടില്ലാത്ത ചിലരായിരിക്കും പിന്നിലെ വണ്ടിയിലുള്ളത്. അത് പ്രത്യേകം ശ്രദ്ധിക്കുക.

ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

മുമ്പിലെ വാഹനത്തിന്റെ ഡ്രൈവറില്‍ നിന്ന് അനുകൂലമായ സിഗ്നല്‍ ലഭിച്ചാല്‍ മുന്നോട്ടു നീങ്ങാം. വളവുകളില്‍ വെച്ച് ഈ പണി ഒരു കാരണവശാലും ചെയ്യരുത്.

ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

ചില പ്രത്യേക ചരക്കുകള്‍ കൊണ്ടു പോകുന്ന വാഹനങ്ങള്‍ക്ക് 13 മീറ്റര്‍ വരെ നീളമുണ്ടാകാറുണ്ട്. ഇത്തരം വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

സീബ്ര ക്രോസ്സിംഗ്, പെലികണ്‍ ക്രോസിംഗ് എന്നിവ ഉള്ളയിടങ്ങളില്‍ വെച്ച് ഓവര്‍ടേക്ക് ചെയ്യരുത്. ഓവര്‍ടേക്ക് അനുവദിക്കാത്ത ട്രാഫിക് സിഗ്നലുകളോ റോഡ് സൈനുകളോ കണ്ടാല്‍ സംയമനം പാലിക്കുക. വളവ്, ഹംപ്, വീതികുറഞ്ഞ റോഡ്, പാലം എന്നിവിടങ്ങളില്‍ വെച്ച് ഓവര്‍ടേക്ക് ചെയ്യാതിരിക്കുക.

ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

ആരെങ്കിലും ധൃതിയില്‍ വരുന്നുണ്ടെങ്കില്‍ അവര്‍ക്ക് വഴിയൊഴിഞ്ഞു കൊടുക്കേണ്ടത് സാമാന്യമര്യാദയാണ്. മറ്റുള്ളവരുടെ ഓവര്‍ടേക്കിംഗ് അനാവശ്യമായി തകര്‍ക്കരുത്. മറ്റൊരാള്‍ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ആക്സിലറേറ്റ് ചെയ്യുക, കൂടുതല്‍ വലത്തോട്ട് ചായുക എന്നിവ ശരിയായ നടപടിയല്ല. ഇത് രണ്ടുകൂട്ടരുടെയും ജീവന്‍ അപകടത്തിലാക്കുന്നു.

ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

റോഡ് മര്യാദ എന്നൊന്നുണ്ട്. റോഡിൽ നിങ്ങൾക്ക് ഓവർടേക്ക് ചെയ്യാൻ അവസരം നൽകിയ ഡ്രൈവറോട് നന്ദി പ്രകടിപ്പിക്കാൻ പലർക്കും അറിയില്ല. പരിചയസമ്പന്നരായ ഡ്രൈവർമാർ ഓവർടേക്കിനുശേഷം സന്തോഷസൂചകമായി ഹോൺ മുഴക്കുന്നത് ശ്രദ്ധിച്ചിട്ടില്ലെങ്കിൽ ഇനി ശ്രദ്ധിക്കുക. ഇത് രണ്ടുകൂട്ടരുടെയും മനസ്സിനെ അനുകൂല ചിന്തകളാൽ നിറയ്ക്കുന്നു. മനസ്സിന്റെ അസന്തുഷ്ടിയാണ് റോഡുകളിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകാറുള്ളത്. ഒരു ചെറിയ ഹോൺ മുഴക്കൽ കൊണ്ട് ഇതിനെ മറികടക്കാനാവുമെങ്കിൽ അതെത്രവലിയ കാര്യമാണ്!

ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

നിങ്ങൾ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ സമാനമായ പദ്ധതികളുമായി പിന്നിൽ വരുന്നയാൾ ഒരുമ്പെടുന്നുണ്ടെങ്കിൽ ഉടനെ പിന്തിരിയേണ്ടതാണ്. ഓവർടേക്ക് ചെയ്യുന്ന സന്ദർഭങ്ങളിൽ റിയർവ്യൂമിറർ ശ്രദ്ധയോടെ ഉപയോഗിക്കണം, ഇല്ലെങ്കിൽ പണികിട്ടും.

ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

ഓവർടേക്ക് ചെയ്തുതുടങ്ങിയാൽ കാര്യങ്ങൾ ക്യുക്കായിരിക്കണം. കഴിയുന്നത്രവേഗത്തിൽ ഓവർടേക്ക് ചെയ്ത് ലെഫ്റ്റ് സൈഡ് പിടിക്കണം. ലെഫ്റ്റ് പിടിക്കുമ്പോഴും ഏറെ ശ്രദ്ധിക്കണ്ടതുണ്ട്. മുമ്പിലുള്ള വാഹനത്തെ മറകടന്നു എന്ന തോന്നലുണ്ടായാലുടനെ കട്ട് ചെയ്ത് ലെഫ്റ്റ് പിടിക്കുന്ന പ്രവണതയുണ്ട്. ഇത് അപകടകരമാണ്. ഒരൽപം സാവകാശം ചെയ്യണം ഈ പണി.

ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

ഡിവൈഡ് ട്രാഫിക് കർശനമായി പാലിക്കേണ്ട ഇടങ്ങളിൽ ഇടമുറിയാതെ വെള്ളവര കാണാവുന്നതാണ്. ഇവിടങ്ങളിൽ ഓവർടേക്കിങ് പാടില്ല എന്ന കാര്യം അറിവുള്ളതാണല്ലോ? വളവുകളും തിരിവുകളുമുള്ളയിടങ്ങളിലും റിസ്കെടുക്കാൻ നിൽക്കരുത്. ജങ്ഷനുകളെ സമീപിക്കുമ്പോഴും ഓവർടേക്കിങ് പാടില്ല.

ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

നിങ്ങളെ ആരെങ്കിലും ഓവർടേക്ക് ചെയ്യുകയാണെങ്കിൽ വേഗതയിൽ മാറ്റം വരിത്താൻ പാടുള്ളതല്ല. ഓവർടേക്കിങ് കഴിയുന്നതുവരെ സമാനമായ വേഗത തുടരുക. ഓവർടേക്ക് ചെയ്യുന്നയാളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത് തെമ്മാടിത്തമാണ്. ഇനി ആവശ്യമാണെങ്കിൽ, അപകടമൊന്നും വരിത്തില്ലെന്ന് ഉറപ്പുവരുത്തി വേഗത കുറച്ചു നൽകാവുന്നതാണ്. ‌

കൂടുതൽ

കൂടുതൽ

വിചിത്രമായ ഈ ആക്സിഡണ്ട് ചിത്രങ്ങൾ കണ്ടില്ലെന്നോ?!!

ആദ്യ ഹാർബർ പ്രതിരോധ സംവിധാനം കൊച്ചിയിലേക്ക്

ഏറ്റവും വലിയ സ്ഫടിക പാലം ചൈനയിൽ

രഞ്ജിനി ഹരിദാസ് തെരുവുപട്ടികളെ സ്നേഹിക്കുന്നത് 38 ലക്ഷം ചെലവിട്ട്!

Most Read Articles

Malayalam
കൂടുതല്‍... #car talk #auto facts #auto tips
English summary
Things To Keep In Mind While Overtaking Another Vehicle.
Story first published: Wednesday, August 5, 2015, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X