ഇന്ത്യയിലെ 11 മികച്ച ഹാൻഡ്‌ലിങ് കാറുകൾ

By Santheep

കാറുകൾ വാങ്ങുന്നവർ പല തരക്കാരാണ്. വില നോക്കി വാങ്ങുന്നവർ, വലിപ്പം നോക്കി വാങ്ങുന്നവർ, ഭംഗി നോക്കി വാങ്ങുന്നവർ, എൻജിൻ നോക്കി വാങ്ങുന്നവർ അങ്ങനെയങ്ങനെയങ്ങനെ.... കാർ വാങ്ങുന്നവരുടെ കൂട്ടത്തിലെ ഗൗരവക്കാരാണ് കാറിന്റെ എൻജിനും ഹാൻഡ്‌ലിങ്ങുമെല്ലാം നോക്കി വാങ്ങുക. ഇക്കൂട്ടർ, വിലയെക്കുറിച്ചും ഡിസൈനിനെക്കുറിച്ചുമെല്ലാം രണ്ടാമതേ ചിന്തിക്കൂ പൊതുവിൽ. കാറിന്റെ കോർ ആണ് ഇവരുടെ നോട്ടം എന്ന് ചുരുക്കം.

ഇന്ന് ഇന്ത്യൻ വിപണിയിൽ ഗൗരവക്കാരായ ഉപഭോക്താക്കളുടെ എണ്ണം കൂടുന്നുണ്ട്. മികച്ച ഹാൻഡ്‌ലിങ് ശേഷിയുള്ള കാറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവിടെ മികച്ച ഹാൻ‌ഡ്‌ലിങ് ഉള്ള പത്ത് കാറുകളെ പരിചയപ്പെടുത്തുന്നു.

11. ഫോഡ് ഇക്കോസ്പോർട്

11. ഫോഡ് ഇക്കോസ്പോർട്

സസ്പെൻഷൻ സെറ്റപ്പിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നു ഫോഡ് ഇക്കോസ്പോർട്. ഞങ്ങളുടെ ലിസ്റ്റിൽ പതിനൊന്നാം സ്ഥാനത്താണ് ഇക്കോസ്പോർട് വരുന്നത്. ഒരു ഹാച്ച്ബാക്കിനു സമാനമായ ഹാൻഡ്‌ലിങ് സുഖം ഈ വാഹനത്തിനുണ്ടെന്നാണ് വിലയിരുത്തൽ.

10. റിനോ ഡസ്റ്റർ

10. റിനോ ഡസ്റ്റർ

സസ്പെൻഷൻ മികവിന്റെ കാര്യത്തിൽ പത്താം സ്ഥാനത്താണ് റിനോ ഡസ്റ്റർ വരുന്നത്. മികവുറ്റ സസ്പെൻഷൻ സംവിധാനമാണ് വാഹനത്തിനുള്ളതെന്ന് ഇതിനകം തന്നെ പൊതു അംഗീകാരം ലഭിച്ചിട്ടുണ്ട്.

09. ഫിയറ്റ് ലീനിയ

09. ഫിയറ്റ് ലീനിയ

പൂന്തോയുടേതിന് സമാനമായ സസ്പെൻഷൻ സെറ്റപ്പാണ് ലീനിയയിലുള്ളത്. പെട്രോൾ, ഡീസൽ എൻജിനുകൾ ഘടിപ്പിച്ച് ലഭിക്കുന്നു. സസ്പെൻഷൻ മികവിന്റെ കാര്യത്തിൽ പൂന്തോയുടെ ഒപ്പം തന്നെ നിറുത്താവുന്നതാണ്.

08. സ്കോഡ റാപിഡ്

08. സ്കോഡ റാപിഡ്

ഇതുവരെ വിവരിച്ച കാറുകളെക്കാൾ ഇത്തിരി പ്രീമിയം നിലവാരത്തിലുള്ള മോഡലാണ് സ്കോഡ റാപിഡ്. മികച്ച സസ്പെൻഷൻ സംവിധാനമാണ് ഈ കാറിനുള്ളത്.

07. ഫോഡ് ഫിഗോ ആസ്പയർ

07. ഫോഡ് ഫിഗോ ആസ്പയർ

ഈയിടെ വിപണിയിലെത്തിയ ആസ്പയർ മോഡലും ഹാൻഡ്‌ലിങ്ങിന്റെ കാര്യത്തിൽ മികച്ച വാഹനമാണ്. ഇന്ത്യയിലെ മികച്ച ഹാൻഡ്‌ലിങ് കാറുകളിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലൊന്ന് ഫിഗോ ആസ്പയറിനു തന്നെ.

06. മാരുതി സ്വിഫ്റ്റ് ഡിസൈർ

06. മാരുതി സ്വിഫ്റ്റ് ഡിസൈർ

സ്വിഫ്റ്റിന്റെ അതേ സസ്പെൻഷൻ സിസ്റ്റമാണ് ഈ സെഡാൻ പതിപ്പിലുമുള്ളത്. ഹാൻഡ്‌ലിങ് കാര്യത്തിൽ സമാനമായ മികവ് പുലർത്തുന്നു.

05. ടാറ്റ സെസ്റ്റ്

05. ടാറ്റ സെസ്റ്റ്

ഈയടുത്ത കാലത്ത് വിപണി പിടിച്ച സെസ്റ്റ് സെഡാനെക്കുറിച്ചുള്ള അഭിപ്രായങ്ങളിലൊന്ന് അതിന്റെ മികച്ച ഹാൻഡ്‌ലിങ്ങിനെക്കുറിച്ചുള്ളതാണ്. മികവുള്ള സസ്പെൻഷൻ സിസ്റ്റവും ഓട്ടോമാറ്റഡ് മാന്വൽ ട്രാൻസ്മിഷനും ചേർന്ന് സെസ്റ്റിനെ റോഡിൽ സ്ഥിരത പുലർത്തുന്ന വാഹനമാക്കി മാറ്റുന്നു. കോർണറുകളിൽ ചെറിയൊരു അസ്ഥിരതയുടെ പ്രവണതയുണ്ടെങ്കിലും മൊത്തത്തിൽ നല്ല ഹാൻഡ്‌ലിങ്ങാണ്.

04. ടൊയോട്ട എട്യോസ് ലിവ

04. ടൊയോട്ട എട്യോസ് ലിവ

എട്യോസ് ലിവയും ഹാൻഡ്‌ലിങ് മികവിന് പേരുകേട്ട കാറാണ്. മികവുറ്റ സസ്പെൻഷൻ സിസ്റ്റം ലിവയെ ഏത് കൊടുംവളവിലും സ്ഥിരതയോടെ നിലനിർത്തുന്നു.

03. ഫോക്സ്‌വാഗൺ പോളോ

03. ഫോക്സ്‌വാഗൺ പോളോ

പോളോ ഹാച്ച്ബാക്ക് ഹാൻഡ്‌ലിങ് മികവിന്റെ കാര്യത്തിൽ അന്തർദ്ദേശീയ തലത്തിൽ തന്നെ അംഗീകാരമുള്ള വാഹനമാണ്. 5.33 ലക്ഷം രൂപയിൽ വാഹനത്തിന് വില തുടങ്ങുന്നു. 8.48 ലക്ഷം രൂപയാണ് ഏറ്റവും ഉയർന്ന പതിപ്പിന് വില.

02. മാരുതി സുസൂക്കി സ്വിഫ്റ്റ്

02. മാരുതി സുസൂക്കി സ്വിഫ്റ്റ്

ഹാൻഡ്‌ലിങ് മികവിന്റെ കാര്യത്തിൽ പേരുകേട്ട മൊഡലുകളിലൊന്നാണ് മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്ക്. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിൽക്കുന്ന മോഡലുകളിലൊന്നായി മാറാൻ സ്വിഫ്റ്റിനെ സഹായിക്കുന്ന പല ഘടകങ്ങളിലൊന്നാണ് ഹാൻഡ്‌ലിങ് മികവ്.

01. ഫിയറ്റ് പൂന്തോ ഇവോ

01. ഫിയറ്റ് പൂന്തോ ഇവോ

ഫിയറ്റ് പൂന്തോ ഇവോ മികച്ച ഹാൻഡ്‌ലിങ് പ്രദാനം ചെയ്യുന്ന കാറാണ്. 4.99 ലക്ഷത്തിനും 7.71 ലക്ഷത്തിനും ഇടയിലാണ് ഈ കാറിന്റെ വില. പെട്രോൾ, ഡീസൽ പതിപ്പുകളിൽ കാർ ലഭിക്കും. രണ്ട് എൻജിൻ പതപ്പുകളും മികച്ച ഹാൻ‌ഡ്‌ലിങ് നൽകുന്നവയാണ്. പെട്രോൾ എൻജിൻ കരുത്ത് 68 പിഎസ് ആണ്. ഡീസൽ എൻജിൻ 90 കുതിരശക്തി പകരുന്നു.

കൂടുതൽ

കൂടുതൽ

ഹോണ്ട ജാസ്സും ഹ്യൂണ്ടായ് എലൈറ്റ് ഐ20യും: ഒരു താരതമ്യം

മാരുതി എസ് ക്രോസ്സും ഹ്യൂണ്ടായ് ക്രെറ്റയും: ഒരു താരതമ്യം

ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള 5 എംപിവികള്‍

5 ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് ഹാച്ച്ബാക്കുകള്‍

Most Read Articles

Malayalam
English summary
11 Affordable, Good Handling Cars In The Indian Market.
Story first published: Tuesday, September 1, 2015, 17:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X