ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറുണ്ടാക്കുന്നത് 21 വയസ്സുള്ള ചെക്കൻ

By Santheep

എന്തെല്ലാം വിമർശനങ്ങളുന്നയിച്ചാലും മൻമോഹനോമിക്സിന്റെ കാലത്താണ് നമ്മൾ സാമ്പത്തികമായ വളർച്ചയിലേക്ക് കാലെടുത്തുവെച്ചത്. ഇതിന്റെ ഗുണഫലങ്ങൾ രാജ്യത്തെ സാമ്പത്തികശേഷിയുള്ള ഒരു വിഭാഗത്തിന് ഇതിനകം തന്നെ കിട്ടിത്തുടങ്ങിയിട്ടുണ്ട്. ക്രയശേഷി വർധിച്ച ഇക്കൂട്ടരെ ലക്ഷ്യമാക്ക് ലോകത്തെമ്പാടുമുള്ള അത്യാഡംബര കമ്പനികൾ ഇന്ത്യയിൽ ഇതിനകം തന്നെ തമ്പടിച്ചിട്ടുണ്ട്. ഡിസി ഡിസൈൻ എന്ന, മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസൈനിങ് സ്റ്റൂഡിയോ ഇന്ത്യയുടെ ആദ്യത്തെ സ്പോർട്സ് കാർ നിർമിക്കാൻ ധൈര്യം കാണിക്കുന്നതും ഈ സാമ്പത്തികവളർച്ചയെ മുന്നിൽക്കണ്ടാണ്. പുതിയ വാർത്തകൾ പറയുന്നത് ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറും തയ്യാറാകുന്നുവെന്നാണ്.

മീൻ മെറ്റൽ മോട്ടോഴ്സ് എന്ന കമ്പനിയാണ് രാജ്യത്തെ ആദ്യത്തെ സൂപ്പർകാർ നിർമിക്കുന്നത്. അതെക്കുറിച്ച് കൂടുതൽ വായിക്കാം താഴെ താളുകളിൽ.

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറുണ്ടാക്കുന്നത് 21 വയസ്സുള്ള ചെക്കൻ

എം സീറോ എന്നാണ് മീൻ മെറ്റർ മോട്ടോഴ്സ് നിർമിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറിന് പേര്.

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറുണ്ടാക്കുന്നത് 21 വയസ്സുള്ള ചെക്കൻ

സാർഥക് പോൾ എന്ന 21കാരനാണ് ഇന്ത്യയുടെ ആദ്യ സൂപ്പർകാർ നിർമിക്കുക എന്ന വൻ സാഹസിക സംരംഭത്തെ ഏറ്റെടുത്തിരിക്കുന്നത് എന്നറിയുക. വളരെ ചെറുപ്പകാലം മുതൽക്കേ വാഹനസാങ്കേതികതയോട് താൽപര്യം പ്രകടിപ്പിച്ചിരുന്നു സാർഥക്. പിതാവിന്റെ മാരുതി ആൾട്ടോ കാറിന്റെ ഇലക്ട്രോണിക് യൂണിറ്റ് പണിയാക്കിക്കൊണ്ടാണ് ഇദ്ദേഹം തന്റെ താൽപര്യം ആദ്യകാലത്ത് പ്രകടിപ്പിച്ചത്.

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറുണ്ടാക്കുന്നത് 21 വയസ്സുള്ള ചെക്കൻ

സൂപ്പർകാർ നിർമിക്കാൻ മണിപ്പാൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സംഘം രൂപീകരിച്ചിട്ടുണ്ട്. നാല് രാജ്യങ്ങളിൽ നിന്നുള്ളവർ ഈ സംഘത്തിലുണ്ട്. മണിപ്പാൽ ടയൂണിവേഴ്സിറ്റിയിലാണ് സാർഥക് പഠിച്ചത്. ഇവിടെവെച്ച് റേഡിയോ കൺട്രോൾഡ് കാറുകളും ഗോ കാർട്ടുകളുമെല്ലാം നിർമിച്ച പരിചയമുണ്ട് സാർഥകിന്.

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറുണ്ടാക്കുന്നത് 21 വയസ്സുള്ള ചെക്കൻ

വാഹനങ്ങളുടെ എയ്റോഡൈനമിക്സിലായിരുന്നു സാർഥകിന് കൂടുതൽ താൽപര്യം. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ ലോകപ്രശസ്തരായ ഡിസൈനർമാരുമായി ബന്ധം സ്ഥാപിച്ചും ഇദ്ദേഹം പുതിയ കാര്യങ്ങൾ പഠിച്ചു.

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറുണ്ടാക്കുന്നത് 21 വയസ്സുള്ള ചെക്കൻ

ടെസ്‌ല അടക്കമുള്ള നിരവധി കമ്പനികളിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ സഹായവും ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാർ നിർമിക്കുന്നതിന് സാർഥകിനുണ്ട്. ഇതൊരു ഹൈബ്രിഡ് കാറാണെന്നും അറിയുക.

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറുണ്ടാക്കുന്നത് 21 വയസ്സുള്ള ചെക്കൻ

4.0 ലിറ്റർ ബൈ ടർബോ എൻജിനോ, 4.8 ലിറ്റർ ശേഷിയുള്ള എൻജിനോ ആയിരിക്കും ഈ സൂപ്പർകാറിലുണ്ടാവുക. ‌500ലധികം കുതിരശക്തി ഉൽപാദിപ്പിക്കാൻ ശേഷിയുണ്ടായിരിക്കും ഈ പെട്രോൾ എൻജിന്. ഇതോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോറും ചേർക്കും. ഈ മോട്ടോർ 250 കുതിരശക്തിയോളം ഉൽപാദിപ്പിക്കും. രണ്ടും ചേർന്ന് 750ലധികം കുതിരശക്തി. ഏതാണ്ട് 900 എൻഎം ആയിരിക്കും ടോർക്ക്.

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറുണ്ടാക്കുന്നത് 21 വയസ്സുള്ള ചെക്കൻ

ഏതാണ്ട് 70 ലക്ഷത്തിനും 90 ലക്ഷത്തിനും ഇടയിൽ വിലയുള്ള വാഹനമായിരിക്കും ഇത്. ബിഎംഡബ്ല്യു 7 സീരീസിന്റെ ഏതാണ്ട് വിലനിലവാരത്തിൽ വാഹനം വരും. ഈ കാർ പക്ഷെ, ഇന്ത്യയിലായിരിക്കില്ല ആദ്യം ലോഞ്ച് ചെയ്യുക. യൂറോപ്യൻ വിപണിയിലാണ് വാഹനമെത്തിക്കുക. ഹൈബ്രിഡ് കാറുകൾ വാങ്ങാൻ യൂറോപ്യൻമാർക്ക് ഉൽസാഹം കൂടുമെന്നതാണ് കാര്യമെന്ന് സാർഥക് പറയുന്നു.

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറുണ്ടാക്കുന്നത് 21 വയസ്സുള്ള ചെക്കൻ

ഫോക്സ്‌വാഗണിൽ നല്ലൊരു പണി കിട്ടിയത് വേണ്ടെന്നു വെച്ചിട്ടാണ് ചെക്കൻ ഈ പണിക്കിറങ്ങിയിരിക്കുന്നത്. കേൾക്കുമ്പോൾ പ്രാന്താണെന്നു തോന്നാം. എന്നാൽ ഇയാളുമായി ഒരുതവണ സംസാരിച്ചാൽ കാര്യം തിരിഞ്ഞുകിട്ടും. ഇന്ത്യയുടെ ഓട്ടോമൊബൈൽ ഭാവി ഇവനെപ്പോലുള്ള ഫ്രീക്ക് ബ്രോസിന്റെ കൈയിലാണെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറുണ്ടാക്കുന്നത് 21 വയസ്സുള്ള ചെക്കൻ

ഈ പ്രൊജക്ട് യാഥാർത്ഥ്യമാകാൻ വൻ നിക്ഷേപം ആവശ്യമാണെന്ന കാര്യം ഉറപ്പാണല്ലോ? 6 ലക്ഷം ഡോളറെങ്കിലും സ്വരൂപിക്കേണ്ടതായി വരും വാഹനത്തിന്റെ പ്രോട്ടോടൈപ്പ് നിർമിക്കാൻ. സാർഥകും കൂട്ടരും നിക്ഷേപസമാഹരണത്തിന്റെ തിരക്കുകളിലാണിപ്പോൾ.

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർകാറുണ്ടാക്കുന്നത് 21 വയസ്സുള്ള ചെക്കൻ

നവംബറിൽ തന്നെ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് നിർമാണം തുടങ്ങും. 2016 ജൂൺ മാസത്തോടെ പ്രോട്ടോടൈപ്പ് നിർമാണം പൂർത്തിയാകും. പ്രോട്ടോടൈപ്പ് നിർമാണത്തിനു ശേഷം കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ മാർക്കറ്റിലേക്കിറങ്ങണം. ഇതിന് 30 ദശലക്ഷം ഡോളർ സമാഹരിക്കേണ്ടതുണ്ട്. ശുഭാപ്തിവിശ്വാസത്തിന്റെ കാര്യത്തിൽ സാർഥകിന് ഒട്ടും വിട്ടുവീഴ്ചയില്ല.

കൂടുതൽ

കൂടുതൽ

റിന്‍സ്പീഡ് മൈക്രോമാക്സ്: ഭാവിയുടെ വാഹനം

അമ്പിളിമാമനെ പിടിക്കാനുള്ള ബൈക്ക് റെഡി!

അരമണിക്കൂറില്‍ ദുബൈയിലേക്ക്!

111 കിമി മൈലേജുള്ള കാറിന് ഡിമാന്‍ഡേറുന്നു

എക്‌സ്‌യുവി ഹൈബ്രിഡും ക്വൺടോ സെമി ഓട്ടോയും

മാരുതി പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന്റെ വരവ് വൈകില്ല

34.4 കിമി. മൈലേജില്‍ ഹോണ്ട സിറ്റി ഹൈബ്രിഡ് വിപണിയില്‍

Most Read Articles

Malayalam
English summary
Meet M-Zero, India's first supercar.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X