111 കിമി മൈലേജുള്ള കാറിന് ഡിമാന്‍ഡേറുന്നു

ലിറ്ററിന് 111 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന കാര്‍ എന്ന വന്‍ അത്ഭുതത്തെയാണ് നമ്മള്‍ ഫോക്‌സ്‌വാഗണ്‍ എക്‌സ്എല്‍1 എന്നു വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഈ കാര്‍ 200 എണ്ണം മാത്രം ഉല്‍പാദിപ്പിച്ച് അവസാനിപ്പിക്കാം എന്നായിരുന്നു ഫോക്‌സ്‌വാഗണ്‍ ആലോചിച്ചിരുന്നത്. കഴിഞ്ഞ ജനീവയില്‍ അവതരിപ്പിച്ചതിനു ശേഷം ഉല്‍പാദനത്തിനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ഓര്‍ഡറുകള്‍ സ്വീകരിക്കുകയും ചെയ്യുകയായിരുന്നു കമ്പനി. എന്നാല്‍, ലോകത്തെമ്പാടു നിന്നുമുള്ള പ്രതികരണങ്ങളും ഓര്‍ഡറുകളും ഫോക്‌സ്‌വാഗനെ കിടിലം കൊള്ളിക്കുകയാണിപ്പോള്‍. ഓര്‍ഡറുകളോട് മൊത്തം അനുകൂലമായി പ്രതികരിക്കുകയാണെങ്കില്‍ സംഗതി ഇരുന്നൂറിലൊന്നും അവസാനിപ്പിക്കാനാവില്ല എന്നാണ് വാര്‍ത്ത.

ഇതുവരെ ലഭിച്ചിട്ടുള്ള ഓര്‍ഡറുകളില്‍ നിന്ന് 200 പേരെ തെരഞ്ഞെടുത്ത് അവര്‍ക്കു വേണ്ടി ആദ്യം കാറുകള്‍ നിര്‍മിക്കാം എന്നാണ് ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ കരുതുന്നത്. മറ്റ് ആവശ്യക്കാര്‍ക്കായി ഇനിയും കാര്‍ ഉല്‍പാദിപ്പിക്കണോ എന്ന കാര്യം പിന്നീടാലോചിക്കും. വന്‍ മൈലേജും ഉയര്‍ന്ന പ്രകടനവും വാഗ്ദാനം ചെയ്യുന്ന ഫോക്‌സ്‌വാഗണ്‍ എക്‌സ്എല്‍1 കാറിനെ നമുക്കൊന്ന് അടുത്തറിയാം.

വില

വില

ഇന്ത്യന്‍ നിലവാരത്തില്‍ 1 കോടി രൂപയോളം വില വരും ഫോക്‌സ്‌വാഗണ്‍ എക്‌സ്എല്‍1 കാറിന്.

ഹൈബ്രിഡ്

ഹൈബ്രിഡ്

ഹൈബ്രിഡ് സാങ്കേതികതയിലാണ് ഫോക്‌സ്‌വാഗണ്‍ എക്‌സ്എല്‍1 നിര്‍മിച്ചിരിക്കുന്നത്. 48 പിഎസ് കരുത്ത് പകരുന്ന 2 സിലിണ്ടര്‍ ടിഡിഐ ഡീസല്‍ എന്‍ജിനും 27 പിഎസ് കരുത്ത് പകരുന്ന ഇലക്ട്രിക് മോട്ടോറുമാണ് കാറിനുള്ളത്.

New Volkswagen XL1

7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത പിടിക്കാന്‍ ഫോക്‌സ്‌വാഗണ്‍ എക്‌സ്എല്‍1ന് കഴിയും. 3888 മില്ലിമീറ്റര്‍ നീളവും 1665 മില്ലിമീറ്റര്‍ വീതിയും വാഹനത്തിനുണ്ട്.

New Volkswagen XL1

ഇത്രയുമുയര്‍ന്ന മൈലേജ് കൈവരിക്കുന്നതില്‍ വാഹനത്തിന്റെ എയ്‌റോഡൈനമിക് ഡിസൈനും ഭാരക്കുറവുമെല്ലാം കാരണങ്ങളാണ്. ഉന്നതനിലവാരമുള്ള എന്‍ജിന്‍ സാങ്കേതികതയും വാഹനത്തെ 111 കിലോമീറ്റര്‍ എന്ന മൈലേജിലെത്തിക്കുന്നു.

New Volkswagen XL1

795 കിലോഗ്രാം മാത്രമാണ് ഫോക്‌സ്‌വാഗണ്‍ എക്‌സ്എല്‍1-ന്റെ ഭാരം. വണ്ടിയുടെ കാറ്റിനെ മുറിച്ചുനീങ്ങാനുള്ള ശേഷി (ഡ്രാഗ് കോഎഫിഷ്യന്‍സി) 0.189 എന്ന വളരെ കുറഞ്ഞ നിലയിലാണുള്ളത്.

Most Read Articles

Malayalam
English summary
Volkswagen XL1, high-mileage a hybrid car which is again making news after receiving an unexpected number of orders.
Story first published: Monday, October 28, 2013, 14:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X