അരമണിക്കൂറില്‍ ദുബൈയിലേക്ക്!

അബുദാബിക്കും ദുബൈ നഗരത്തിനും ഇടയിലുള്ള 120 കിലോമീറ്റര്‍ ദൂരം ഇനി വെറും 30 മിനിട്ട് കൊണ്ട് താണ്ടാം. നെതര്‍ലാന്‍ഡ്‍സില്‍ വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ബസ് നരത്തിലേടാനുള്ള പ്രത്യേക ലൈസന്‍സ് നേടിക്കഴിഞ്ഞു.

23 സീറ്റുകളും 16 ഡോറുകളുമുള്ള ഈ ബസ് ആഡംബരവും വേഗതയും ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ്. ഭാവിയുടെ വാഹനം എന്ന് വിളിക്കാവുന്ന ഈ ബസ് പൂര്‍ണമായും ഇലക്ട്രിക് ആണ്.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

നെതര്‍ലാന്‍ഡ്‍സില്‍ നിര്‍മിച്ച ഈ സൂപ്പര്‍ഫാസ്റ്റ് ആഡംബര യാത്രാബസ് അബൂദാബിയിലെ മസ്ദാര്‍ നഗത്തില്‍ ടെസ്റ്റ് ചെയ്തുകഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

നെതര്‍ലാന്‍ഡ്‍സിലെ ട്രാസ്‍പോര്‍ട് അംഗീകാരം വാഹനത്തിന് അതോരിറ്റി നല്‍കിയിട്ടുണ്ട്. ഇലക്ട്രിക് ഊര്‍ജ്ജത്താല്‍ സഞ്ചരിക്കുന്ന ഈ ബസ് പുതിയ ലൈസന്‍സ് ടാഗ് ആണ് പേറുക.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

നെതര്‍ലാന്‍ഡ്‍സിലെ ഡെല്‍ഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ പ്രഫസര്‍ വുബ്ബോ ഓക്കെല്‍സിന്‍റെ കാര്‍മികത്വത്തിലാണ് ബസ് നിര്‍മിച്ചെടുത്തത്. ഇദ്ദേഹം ഒരു മുന്‍ ബഹിരാകാശയാത്രികനാണ്.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

എര്‍ഗോണമിക്സ് പാലിച്ച് സശ്രദ്ധം നിര്‍മിച്ച സീറ്റിംഗ് സംവിധാനമാണുള്ളത്. 23 യാത്രക്കാരെ വരെ ബസ്സില്‍ കയറ്റാം. കമ്പിയില്‍ തൂങ്ങാന്‍ സമ്മതിക്കില്ല.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

15 മീറ്റര്‍ നീളമാണ് ബസ്സിനുള്ളത്. അദായദുത്തമാ, മൂന്ന് സാരിയുടെ നീളം!

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

ഒരു സെഡാനില്‍ സംഞ്ചരിക്കുന്ന അനുഭൂതി പകരുന്നതാണ് ഈ ബസ്സിലെ യാത്രയെന്ന് സാക്ഷ്യപ്പെടുത്തുന്നു ബസ്സോടിച്ചുനോക്കിയ എയ്റോഡൈനമിക്സ് ഡിസൈനര്‍ അന്‍റോണിയ ടെര്‍സി. വാഹനം നീങ്ങിത്തുടങ്ങിയാല്‍ പിന്നില്‍ 15 മീറ്റര്‍ നീളമുണ്ടെന്ന് മറന്നുപോകുമെന്ന് അവര്‍ പറയുന്നു.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

70 ലക്ഷം യൂറോയാണ് ബസ്സിന്‍റെ നിര്‍മാണത്തിന് ചെലവായത്.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

നെതര്‍ലാന്‍ഡ്‍സ് ട്രോന്‍സ്പോര്‍ട് മിനിസ്ട്രി നല്‍കിയ ലൈസന്‍സ് പ്ലേറ്റ് ഇപ്രകാരം സംസാരിക്കുന്നു: BX-XG-15

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

പ്രത്യേകം നിര്‍മിച്ച ലിതിയം അയേണ്‍ ബാറ്ററിയാണ് ബസ്സിന് ഊര്‍ജ്ജം പകരുക. ചാര്‍ജ് തീര്‍ന്നുപോകുമല്ലോ എന്ന് പേടിക്കണ്ട. സൂര്യനെ ഉപയോഗിച്ച് സ്വയം ചാര്‍ജ് ചെയ്തോളും. അബൂദാബിയില്‍ ആ സാധനത്തിന് പഞ്ഞമൊന്നുമില്ലല്ലോ.

സ്വപ്നം കണ്ടോളൂ

സ്വപ്നം കണ്ടോളൂ

യാതൊരുവിധ മലിനീകരണവുമില്ല എന്നത് ഈ വാഹനത്തെ ഭാവിയുടെ യാത്രാവണ്ടിയായി സ്വപ്നം കാണാന്‍ നമ്മളെ നിര്‍ബന്ധിക്കുന്നു.

വീണ്ടും സ്വപ്നം കണ്ടോളൂ

വീണ്ടും സ്വപ്നം കണ്ടോളൂ

Source

Most Read Articles

Malayalam
English summary
An Electric Superbus thet can move 120 Kilometers between Dubai and Abu Dhabiwithin half an hour.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X