ജെരെമിക്കെതിരെ നടപടിയില്ലെന്ന് പൊലീസ്

By Santheep

തന്റെ പരിപാടിയുടെ പ്രൊഡ്യൂസറെ തല്ലിയതിന് ബിബിസി സസ്‌പെന്റ് ചെയ്ത ജെരെമി ക്ലാര്‍ക്‌സനെതിരെ നിയമനടപടികളുണ്ടാകില്ലെന്ന് ഉറപ്പായി. ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ കുറ്റമൊന്നും ചുമത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

പ്രൊഡ്യൂസറെ തല്ലി; ജെരെമി ക്ലാര്‍ക്‌സനെ ബിബിസി സസ്‌പെന്‍ഡ് ചെയ്തു

ജെരെമിയുടെ അടികൊണ്ട പ്രോഡ്യൂസര്‍ക്ക് പരാതിയില്ലാത്തതാണ് കാരണം എന്നറിയുന്നു. ഓയിസിന്‍ ടിമോണ്‍ എന്നയാളാണ് ടോപ് ഗിയര്‍ പരിപാടിയുടെ പ്രൊഡ്യൂസര്‍.

ജെരെമി ക്ലാർക്സൻ

ജോലി കഴിഞ്ഞ് വിശന്നുവലഞ്ഞ് കയറിവന്ന ജെരെമിയോട് ഭക്ഷണം എത്തിയിട്ടില്ല എന്ന് ഓയിസിന്‍ അറിയിച്ചതാണ് പ്രശ്‌നമായത്. പ്രോഡ്യൂസര്‍ ഉത്തരവാദിത്തം നിറവേറ്റാത്തതില്‍ പ്രതിഷേധിച്ച് ജെരെമി അദ്ദേഹത്തെ അടിക്കുകയായിരുന്നു.

ജെരെമിയില്ലാതെ ഒരു രസമില്ല; ജേംസ് മേയും ടോപ് ഗിയര്‍ വിടുന്നു

പ്രൊഡ്യൂസറുടെ പരാതി കിട്ടിയതോടെ ജെരെമിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു ബിബിസി. ഇതോടെ ലോകമെമ്പാടും വലിയ ആരാധകരുള്ള ടോപ് ഗിയര്‍ പരിപാടിയുടെ ഷൂട്ടിങ് മുടങ്ങിക്കിടക്കുകയാണ്.

ടോപ് ഗിയര്‍ ഗടികള്‍ക്ക് ഫ്രാന്‍സില്‍ നിരോധനം!

ടോപ് ഗിയറിന്റെ ആരാധകര്‍ ജെരെമിയെ ബിബിസിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതെക്കുറിച്ച് ബിബിസി ഒന്നും പറയുന്നില്ല ഇപ്പോള്‍.
കാര്‍ റിമോട്ട് തലയോടു ചേര്‍ത്താല്‍ റെയ്ഞ്ച് ഇരട്ടിക്കും (?)

More from DriveSpark

Article Published On: Wednesday, April 29, 2015, 16:46 [IST]
English summary
Police, No Charges Against Jeremy Clarkson.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X