മഹീന്ദ്ര ടിയുവി 300 എന്ന മിനി യുദ്ധടാങ്ക്!!

By Santheep

മഹീന്ദ്രയുടെ പുതിയ എസ്‌യുവിയായി ടിയുവി 300 മോഡലിന്റെ സ്കെച്ചുകൾ പുറത്തുവിട്ടത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. നേരത്തെ യു301 എന്ന ഒളിപ്പേരിൽ മഹീന്ദ്ര വികസിപ്പിച്ചെടുത്തുകൊണ്ടിരുന്ന വാഹനമാണിത്. ടിയുവി ത്രീ ഡബിൾ ഓ എന്നാണ് വാഹനത്തെ വിളിക്കേണ്ടത്. 300 എന്നത് സീരീസിന്റെ പേരാണ്.

ഈ വാഹനത്തിന്റെ ഒരു ടീസർ വീഡിയോയും മഹീന്ദ്ര പുറത്തുവിട്ടിട്ടുണ്ട്. ടിയുവി 300നെക്കുറിച്ച് ലഭ്യമായ വിവരങ്ങളെല്ലാം താഴെ വായിക്കാം.

മഹീന്ദ്ര ടിയുവി 300നെക്കുറിച്ച്

അടുത്ത ആറാഴ്ചയ്ക്കുള്ളിൽ ടിയുവി 300 വിപണിയിലെത്തുമെന്ന് കമ്പനി അറിയിക്കുന്നു. അതായത് ദീപാവലിക്കാലത്ത് വാഹനം നിരത്തുകളിലുണ്ടായിരിക്കും എന്ന്.

മഹീന്ദ്ര ടിയുവി 300നെക്കുറിച്ച്

4 മീറ്ററിനു താഴെയാണ് ടിയുവി 300 മോഡലിന്റെ വലിപ്പം. അതായത് ഇക്കോസ്പോർട് എസ്‌യുവിക്ക് നേരിട്ടുള്ള ഒരെതിരാളി.

മഹീന്ദ്ര ടിയുവി 300നെക്കുറിച്ച്

യുദ്ധടാങ്കിന്റെ ഡിസൈൻ ശൈലിയുടെ ചുവടുപിടിച്ചാണ് മഹീന്ദ്ര ഡിസൈനർമാർ ഈ കാർ രൂപകൽപന ചെയ്തിരിക്കുന്നത്. കൃത്യമായും ഒരു എസ്‌യുവിയായിരിക്കും ഈ വാഹനമെന്നാണ് കമ്പനി പറയുന്നത്. ഇന്ന് വിപണിയിൽ എസ്‌യുവി എന്ന പേരിൽ ഇടംപിടിച്ചിട്ടുള്ള മിക്ക വാഹനങ്ങളും ക്രോസ്സോവർ സ്വഭാവം പുലർത്തുന്നവയാണ്.

മഹീന്ദ്ര ടിയുവി 300നെക്കുറിച്ച്

മഹീന്ദ്ര വികസിപ്പിച്ചെടുത്ത എംഹോക്ക്80 എന്ന പുതിയ ഡീസൽ എൻജിനായിരിക്കും ടിയുവി 300 മോഡലിൽ ഘടിപ്പിക്കുക.

മഹീന്ദ്ര ടിയുവി 300നെക്കുറിച്ച്

ഇതൊരു 1.5 ലിറ്റർ എൻജിനാണ്. മാന്വൽ, സെമി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഹനത്തിൽ ഘടിപ്പിക്കുമെന്ന് അറിയുന്നു.

മഹീന്ദ്ര ടിയുവി 300നെക്കുറിച്ച്

ഫോർ വീൽ ഡ്രൈവ് സിസ്റ്റത്തിലായിരിക്കില്ല വാഹനം വരിക. എന്നാൽ, വിൽപന ശരിയായ പാതയിലെത്തിക്കഴിഞ്ഞാൽ ഫോർ വീൽ ഡ്രൈവ് കൊണ്ടുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

മഹീന്ദ്ര ടിയുവി 300നെക്കുറിച്ച്

ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ള വാഹനമല്ല ഇത് എന്നും അറിയുക. വിവിധ ലോകരാജ്യങ്ങളിലേക്ക് ടിയുവി 300 മോഡൽ കയറ്റി അയയ്ക്കും.

കൂടുതൽ

കൂടുതൽ

അമേരിക്കൻ മസിൽ കാറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

മനില ഓട്ടോഷോ ചിത്രങ്ങള്‍

നിങ്ങള്‍ കാറില്‍ സെക്‌സ് ചെയ്തിട്ടുണ്ടോ?

ഇത് അറുപത്തിയാറാം ബിക്കിനി വാർഷികം

പെണ്ണിന്റെ ചരക്ക് മൂല്യവും പ്ലേമേറ്റ് കാറുകളും

എഫ്1 ട്രാക്കുകള്‍ 100 ഡിഗ്രിയില്‍ തിളയ്ക്കമ്പോള്‍

More from DriveSpark

Article Published On: Saturday, August 1, 2015, 17:21 [IST]
English summary
The All New TUV 300 SUV From Mahindra.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X