ജൂണ്‍ മാസത്തില്‍ ഏറ്റവുമധികം വിറ്റ 10 കാറുകള്‍

By Santheep

കാര്‍വിപണി വളരുന്നുണ്ടോ എന്ന് എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്നു. നിറയെ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നുണ്ട്. പുതിയ പുതിയ കമ്പനികളും വിപണി പിടിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം വളര്‍ച്ചയുടെ സൂചനങ്ങളായി എടുക്കാന്‍ സാധിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഭാവിയിലെ വളര്‍ച്ചയെ മുന്നില്‍ക്കണ്ടാവാം ഇവരെല്ലാം എത്തുന്നത്.

നിലവിലെ വളര്‍ച്ചയെ മനസ്സിലാക്കാനുള്ള ലളിതമായ ഉപാധി കാര്‍ വില്‍പനയുടെ കണക്കുകള്‍ മനസ്സിലാക്കലാണ്. ഇവിടെ 2015 ജൂണ്‍ മാസത്തിലെ വില്‍പനാക്കണക്കുകള്‍ 2014 ജൂണ്‍ മാസത്തിലെ വില്‍പനാക്കണക്കുകളുമായി താരതമ്യം ചെയ്യുന്നു. ഏറ്റവും കൂടുതല്‍ വിറ്റുപോയ കാറുകള്‍.

10. ഹ്യൂണ്ടായ് ഇയോണ്‍

10. ഹ്യൂണ്ടായ് ഇയോണ്‍

കഴിഞ്ഞ മാസത്തില്‍ കാര്‍വില്‍പനാക്കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഹ്യൂണ്ടായ് ഇയോണ്‍ പത്താം സ്ഥാനത്തു നില്‍ക്കുന്നതായി കാണുന്നു. ജൂണ്‍ മാസത്തില്‍ ആകെ വിറ്റത് 5,313 യൂണിറ്റാണ്. 2014 ജൂണില്‍ ഇത് 6,579 യൂണിറ്റായിരുന്നു.

09. ഹോണ്ട അമേസ്

09. ഹോണ്ട അമേസ്

വില്‍പനയില്‍ ഒമ്പതാം സ്ഥാനത്തു വരുന്നത് ഹോണ്ട അമേസാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 6,834 യൂണിറ്റ് അമേസുകള്‍ വിറ്റഴിച്ചു. കഴിഞ്ഞവര്‍ഷം ഇത് ജൂണില്‍ 7,075 യൂണിറ്റായിരുന്നു എന്നറിയുക.

08. ഹോണ്ട സിറ്റി

08. ഹോണ്ട സിറ്റി

എട്ടാം സ്ഥാനത്താണ് പ്രീമിയം സെഡാന്‍ നിരയിലെ രാജാവായ സിറ്റി നില്‍ക്കുന്നത്. ആകെ 7,187 യൂണിറ്റ് വിറ്റു ഈ ജൂണില്‍. 2014 ജൂണിലിത് 7,723 യൂണിറ്റായിരുന്നു. 6.9 ശതമാനം ഇടിവ്!

07. മാരുതി സുസൂക്കി സെലെരിയോ

07. മാരുതി സുസൂക്കി സെലെരിയോ

സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായെത്തി വില്‍പനയില്‍ റെക്കോഡ് നേട്ടം സൃഷ്ടിച്ച സെലെരിയോ ഹാച്ച്ബാക്കാണ് ഏഴാം സ്ഥാനത്തുള്ളത്. ഇക്കഴിഞ്ഞ ജൂണില്‍ 8,078 യൂണിറ്റാണ് വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷം ജൂണില്‍ ഇത് 4,878 യൂണിറ്റായിരുന്നു.

06. ഹ്യൂണ്ടായ് എലൈറ്റ് ഐ20

06. ഹ്യൂണ്ടായ് എലൈറ്റ് ഐ20

ആറാംസ്ഥാനത്തുള്ളത് ഹ്യൂണ്ടായിയുടെ എലൈറ്റ് ഐ20യാണ്. ആകെ 8,706 യൂണിറ്റ് വിറ്റു ഇക്കഴിഞ്ഞ ജൂണില്‍. 2014 ജൂണ്‍ മാസത്തില്‍ ഈ മോഡല്‍ വില്‍പനയിലുണ്ടായിരുന്നില്ല. പൊതുവില്‍ മികച്ച പ്രകടനമാണ് എലൈറ്റ് ഐ20 കാഴ്ച വെക്കുന്നതെന്ന് പറയണം.

05. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

05. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

അഞ്ചാം സ്ഥാനത്തുള്ളത് ഗ്രാന്‍ഡ് ഐ10 ആണ്. ആകെ 8,970 യൂണിറ്റ് വിറ്റഴിച്ചു ഇക്കഴിഞ്ഞ ജൂണില്‍. 2014 ജൂണിലിത് 7,901 യൂണിറ്റായിരുന്നു.

04. മാരുതി സുസൂക്കി വാഗണ്‍ ആര്‍

04. മാരുതി സുസൂക്കി വാഗണ്‍ ആര്‍

ഇനി ഇവിടുന്നങ്ങോട്ട് മാരുതിയുടെ പരമ്പരാഗത ആധിപത്യം നിലനില്‍ക്കുന്ന മേഖലയാണ്. വാഗണ്‍ ആര്‍ വില്‍പനയില്‍ നാലാം സ്ഥാനം കൈയടക്കിയിരിക്കുന്നു. എങ്കിലും വില്‍പനയില്‍ പിന്നാക്കമാണ് ഈ മോഡല്‍. ഇക്കഴിഞ്ഞ ജൂണില്‍ വിറ്റത് 13,221 യൂണിറ്റാണ്. കഴിഞ്ഞവര്‍ഷത്തിലെ ജൂണ്‍ മാസത്തില്‍ 17,119 യൂണിറ്റാണ് ആകെ വിറ്റിരുന്നത്. 22.8 ശതമാനം വര്‍ധന.

03. മാരുതി സുസൂക്കി സ്വിഫ്റ്റ്

03. മാരുതി സുസൂക്കി സ്വിഫ്റ്റ്

മാരുതിയുടെ സുസൂക്കി സ്വിഫ്റ്റ് മോഡലാണ് വില്‍പനയില്‍ രണ്ടാമതെത്തിയിരിക്കുന്നത്. 2014ല്‍ 16,632 യൂണിറ്റാണ് വിറ്റിരുന്നത്. ഇക്കഴിഞ്ഞ ജൂണിലിത് 17,313 യൂണിറ്റായി വര്‍ധിച്ചു.

02. മാരുതി സുസൂക്കി ആള്‍ട്ടോ

02. മാരുതി സുസൂക്കി ആള്‍ട്ടോ

മാരുതിയുടെ ആള്‍ട്ടോ റെയ്ഞ്ച് മോഡലുകളാണ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. 30.7 ശതമാനമാണ് ആള്‍ട്ടോയുടെ വില്‍പനയില്‍ സംഭവിച്ചിരിക്കുന്ന ഇടിവ്!!! കഴിഞ്ഞ വര്‍ഷം ജൂണില്‍ 30,499 യൂണിറ്റ് വില്‍പന നടത്തിയിരുന്ന മാരുതി ആള്‍ട്ടോ മോഡലുകള്‍ ഇപ്പോള്‍ 21,866 യൂണിറ്റിലേക്ക് ഇടിഞ്ഞിരിക്കുന്നു. നേരത്തെ വില്‍പനയിലുണ്ടായിരുന്ന ഒന്നാം സ്ഥാനവും നഷ്ടപ്പെട്ടു.

01. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍

01. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍

ആള്‍ട്ടോയില്‍ നിന്നും പിടിച്ചെടുത്തതാണ് ഈ ഒന്നാം സ്ഥാനം. കഴിഞ്ഞവര്‍ഷം 15,990 യൂണിറ്റ് വില്‍പന നടത്തി. സ്ഥാനത്ത് ഈ വര്‍ഷം ജൂണില്‍ 21,866 വില്‍പന നടന്നിരിക്കുന്നു!

കൂടുതല്‍

കൂടുതല്‍

തിരിച്ചുവരണമെന്ന് നമ്മളാഗ്രഹിക്കുന്ന 5 കാറുകള്‍

2015ല്‍ മാരുതി നേരിടുന്നത് 10 വന്‍ ഭീഷണികളെ

ഇന്ത്യയില്‍ അകാലമരണം സംഭവിച്ച 10 കാറുകള്‍

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന 10 ഇരുചക്രവാഹനങ്ങള്‍

5 ലക്ഷത്തില്‍ താഴെ വരുന്ന 10 ചെറുകാറുകള്‍

More from DriveSpark

Article Published On: Thursday, July 9, 2015, 9:01 [IST]
English summary
Top 10 Selling Cars In June 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X