ഔഡി Q7 രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ച്; സുരേഷ് ഗോപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Written By:

നികുതി വെട്ടിക്കാന്‍ വ്യാജ രേഖകള്‍ ചമച്ച് പോണ്ടിച്ചേരിയില്‍ നിന്നും ആഢംബര കാര്‍ രജിസ്റ്റര്‍ ചെയ്തതിന് ബിജെപി രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈം ബ്രാഞ്ച് കേസെടുത്തു.

ഔഡി Q7 രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ച്; സുരേഷ് ഗോപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വ്യാജരേഖകള്‍ ചമച്ചതിന് ഐപിസി സെക്ഷന്‍ 464, 468 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സുരേഷ്‌ഗോപിക്ക് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

ഔഡി Q7 രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ച്; സുരേഷ് ഗോപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വ്യാജവിലാസത്തില്‍ പോണ്ടിച്ചേരിയില്‍ നിന്നും 75 ലക്ഷത്തോളം രൂപ വിലയുള്ള ഔഡി Q7 എസ്‌യുവി രജിസ്റ്റര്‍ ചെയ്തതാണ് സുരേഷ് ഗോപിക്ക് എതിരായ കേസ്.

ഔഡി Q7 രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ച്; സുരേഷ് ഗോപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 14 ലക്ഷം രൂപ നികുതിയിനത്തില്‍ താരം അടയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയില്‍ നിന്നും 1.5 ലക്ഷം രൂപ അടച്ചാണ് സുരേഷ് ഗോപി ഔഡി Q7 നെ രജിസ്റ്റര്‍ ചെയ്തത്.

ഔഡി Q7 രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ച്; സുരേഷ് ഗോപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

നികുതി വെട്ടിപ്പ് വിവാദത്തില്‍ സിനിമാതാരങ്ങളായ അമല പോളും ഫഹദ് ഫാസിലും കുടുങ്ങിയതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ ഔഡി Q7 നും ഏറെ ചര്‍ച്ചയായത്.

ഔഡി Q7 രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ച്; സുരേഷ് ഗോപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തുടര്‍ന്ന് നടന്ന പരിശോധനയില്‍ സുരേഷ് ഗോപി വ്യാജരേഖ ചമച്ചാണ് ഔഡി Q7 എസ്‌യുവിയെ പോണ്ടിച്ചേരിയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്.

Trending On DriveSpark Malayalam:

ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

ഔഡി Q7 രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ച്; സുരേഷ് ഗോപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ നിന്നും രജിസ്‌ട്രേഷന്‍ നടത്തിയത്. ഇതില്‍ ഒരു വാഹനം രാജ്യസഭാംഗമായതിന് ശേഷമാണ് രജിസ്റ്റര്‍ ചെയ്തതും.

ഔഡി Q7 രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ച്; സുരേഷ് ഗോപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ക്രൈം ബ്രാഞ്ച് ആസ്ഥാനത്താണ് സുരേഷ് ഗോപിക്ക് എതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Trending On DriveSpark Malayalam:

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഔഡി Q7 രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ച്; സുരേഷ് ഗോപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ രാജ്യസഭാംഗത്വം സുരേഷ്‌ഗോപിക്ക് നഷ്ടമാകും. കേരളത്തില്‍ ഇതാദ്യമായാണ് നികുതിവെട്ടിപ്പിന് രാജ്യസഭാംഗത്തിന് എതിരെ കേസെടുക്കുന്നത്.

ഔഡി Q7 രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ച്; സുരേഷ് ഗോപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സുരേഷ് ഗോപിയുടെ നികുതി വെട്ടിപ്പിലൂടെ 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തുന്നതും. നേരത്തെ സമാനരീതിയില്‍ വെട്ടിപ്പ് നടത്തിയ നടന്‍ ഫഹദ് ഫാസില്‍ 17 ലക്ഷത്തോളം രൂപ നികുതി അടച്ചിരുന്നു.

Recommended Video - Watch Now!
[Malayalam] 2017 Hyundai Verna Launched In India - DriveSpark
ഔഡി Q7 രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖ ചമച്ച്; സുരേഷ് ഗോപിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അതേസമയം വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നത് തടയാന്‍ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto news
English summary
Fake Registration; Crime Branch Files Case Against Suresh Gopi. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark