സെഡാനുകളില്‍ ഇന്ത്യയ്ക്ക് പ്രിയം പുതുതലമുറ ഹ്യുണ്ടായി വേര്‍ണയോട്; കാരണം ഇതാണ്

Written By:

ഉത്സവകാലം മുന്നില്‍ കണ്ടാണ് പുതുതലമുറ വേര്‍ണയുമായി ഹ്യുണ്ടായി കടന്നു വന്നത്. ഹോണ്ട സിറ്റിയും മാരുതി സിയാസും വാഴുന്ന സെഡാന്‍ ശ്രേണിയില്‍ മികച്ച തുടക്കം നേടിയ പുത്തന്‍ വേര്‍ണ ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്തു.

സെഡാനുകളില്‍ ഇന്ത്യയ്ക്ക് പ്രിയം പുതുതലമുറ ഹ്യുണ്ടായി വേര്‍ണയോട്; കാരണം ഇതാണ്

കേവലം രണ്ട് മാസം കൊണ്ട് രാജ്യത്തെ ഏറ്റവും പ്രചാരമേറിയ സെഡാനായി ഹ്യുണ്ടായി വേര്‍ണ മാറിയിരിക്കുകയാണ്. 2017 ഒക്ടോബര്‍ മാസം മാത്രം 5000 ത്തിന് മേലെ വേര്‍ണകളെയാണ് ഹ്യുണ്ടായി ഇന്ത്യയില്‍ വിറ്റത്.

സെഡാനുകളില്‍ ഇന്ത്യയ്ക്ക് പ്രിയം പുതുതലമുറ ഹ്യുണ്ടായി വേര്‍ണയോട്; കാരണം ഇതാണ്

4366, 4107 യൂണിറ്റുകളെയാണ് വേര്‍ണയുടെ എതിരാളികളായ ഹോണ്ട സിറ്റിയും മാരുതി സിയാസും കഴിഞ്ഞ മാസം വിപണിയില്‍ യഥാക്രമം വിറ്റഴിച്ചതും.

സെഡാനുകളില്‍ ഇന്ത്യയ്ക്ക് പ്രിയം പുതുതലമുറ ഹ്യുണ്ടായി വേര്‍ണയോട്; കാരണം ഇതാണ്

സിറ്റിയെയും സിയാസിനെയും മറികടന്ന് ഹ്യുണ്ടായി വേര്‍ണ ഇത്രമേല്‍ പ്രചാരം നേടാന്‍ കാരണമെന്താണ്? പരിശോധിക്കാം —

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

സെഡാനുകളില്‍ ഇന്ത്യയ്ക്ക് പ്രിയം പുതുതലമുറ ഹ്യുണ്ടായി വേര്‍ണയോട്; കാരണം ഇതാണ്

ശ്രേണിയില്‍ കരുത്തുറ്റത്

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമായ പുതിയ ഹ്യുണ്ടായി വേര്‍ണയില്‍ 1.6 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനുകളാണ് ഒരുങ്ങുന്നത്. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എത്തുന്ന ഹോണ്ട സിറ്റിയില്‍ 1.5 ലിറ്റര്‍ എഞ്ചിനുകളാണ് ഇടംപിടിക്കുന്നതും.

Recommended Video - Watch Now!
[Malayalam] 2017 Hyundai Verna Launched In India - DriveSpark
സെഡാനുകളില്‍ ഇന്ത്യയ്ക്ക് പ്രിയം പുതുതലമുറ ഹ്യുണ്ടായി വേര്‍ണയോട്; കാരണം ഇതാണ്

മാരുതി സിയാസിലാകട്ടെ 1.4 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് അണിനിരക്കുന്നത്.

സെഡാനുകളില്‍ ഇന്ത്യയ്ക്ക് പ്രിയം പുതുതലമുറ ഹ്യുണ്ടായി വേര്‍ണയോട്; കാരണം ഇതാണ്

ഹോണ്ട സിറ്റി, മാരുതി സിയാസ് മോഡലുകളുടെ പെട്രോള്‍ പതിപ്പില്‍ മാത്രം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുമ്പോള്‍, ഹ്യുണ്ടായി വേര്‍ണയുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭ്യമാണ്.

സെഡാനുകളില്‍ ഇന്ത്യയ്ക്ക് പ്രിയം പുതുതലമുറ ഹ്യുണ്ടായി വേര്‍ണയോട്; കാരണം ഇതാണ്

സുരക്ഷാ ഫീച്ചറുകള്‍

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് സിറ്റി, സിയാസ്, വേര്‍ണ മോഡലുകളില്‍ ഒരുങ്ങുന്നത്. എന്നാല്‍ പുതിയ വേര്‍ണയിലും സിറ്റിയിലും മാത്രമാണ് ആറ് എയര്‍ബാഗ് ഓപ്ഷന്‍ ലഭ്യമാവുക.

സെഡാനുകളില്‍ ഇന്ത്യയ്ക്ക് പ്രിയം പുതുതലമുറ ഹ്യുണ്ടായി വേര്‍ണയോട്; കാരണം ഇതാണ്

റിവേഴ്‌സ് പാര്‍ക്കിംഗ് സുഗമമാക്കുന്നതിന് വേണ്ടിയുള്ള ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ വേര്‍ണയിലും സിയാസിലും ഒരുങ്ങുന്നുണ്ട്. ഹോണ്ട സിറ്റിയില്‍ റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ അസിസ്റ്റ് മാത്രമാണുള്ളത്.

സെഡാനുകളില്‍ ഇന്ത്യയ്ക്ക് പ്രിയം പുതുതലമുറ ഹ്യുണ്ടായി വേര്‍ണയോട്; കാരണം ഇതാണ്

ഫസ്റ്റ്-ഇന്‍-സെഗ്മന്റ് ഫീച്ചറുകള്‍

ഹ്യുണ്ടായി വേര്‍ണയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ ഒരുപിടി ഫസ്റ്റ്-ഇന്‍-സെഗ്മന്റ് ഫീച്ചറുകളും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

സെഡാനുകളില്‍ ഇന്ത്യയ്ക്ക് പ്രിയം പുതുതലമുറ ഹ്യുണ്ടായി വേര്‍ണയോട്; കാരണം ഇതാണ്

ഹാന്‍ഡ്‌സ്-ഫ്രീ ബൂട്ട് ലിഡ് റിലീസ്, പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, കൂള്‍ഡ് സീറ്റുകള്‍, ഓട്ടോ എസിയോട് കൂടിയുള്ള ഇക്കോ കോട്ടിംഗ് എന്നിങ്ങനെ നീളുന്നതാണ് ഹ്യുണ്ടായി വേര്‍ണയിലെ ഫീച്ചറുകള്‍.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

കൂടുതല്‍... #hyundai #ഹ്യുണ്ടായി
English summary
New-Gen Hyundai Verna Is The Most Preferred Sedan — Here's Why. Read in Malayalam.
Story first published: Saturday, November 4, 2017, 11:39 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark