ജീപ് കോമ്പസുകളെ ഇന്ത്യയില്‍ തിരികെ വിളിക്കുന്നു! നിങ്ങളുടെ എസ്‌യുവിയുമുണ്ടോ പട്ടികയില്‍?

Written By:

ഇന്ത്യന്‍ നിര്‍മ്മിത ജീപ് കോമ്പസ് എസ്‌യുവികളെ കമ്പനി തിരിച്ചു വിളിക്കുന്നു. എയര്‍ബാഗ് പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീപ് കോമ്പസ് എസ്‌യുവികളെ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് രാജ്യത്ത് തിരികെ വിളിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ജീപ് കോമ്പസുകളെ ഇന്ത്യയില്‍ തിരികെ വിളിക്കുന്നു! നിങ്ങളുടെ എസ്‌യുവിയുമുണ്ടോ പട്ടികയില്‍?

കോമ്പസ് എസ്‌യുവികളുടെ പാസഞ്ചര്‍ സൈഡ് എയര്‍ബാഗിലാണ് പ്രശ്‌നസാധ്യത കണ്ടെത്തിയത്. സെപ്തംബര്‍ 5 നും നവംബര്‍ 19 നും ഇടയില്‍ വിപണിയില്‍ എത്തിയ 1,200 കോമ്പസ് എസ്‌യുവികളിലാണ് എയര്‍ബാഗ് പ്രശ്‌നം ഉടലെടുത്തിരിക്കുന്നതും.

ജീപ് കോമ്പസുകളെ ഇന്ത്യയില്‍ തിരികെ വിളിക്കുന്നു! നിങ്ങളുടെ എസ്‌യുവിയുമുണ്ടോ പട്ടികയില്‍?

2017 നവംബര്‍ 22 ന് ഫിയറ്റ് ക്രൈസ്‌ലര്‍ പ്രഖ്യാപിച്ച രാജ്യാന്തര തിരിച്ച് വിളിക്കല്‍ നടപടിയുടെ ഭാഗമായാണ് ജീപ് കോമ്പസ് എസ്‌യുവികളെ ഇന്ത്യയിലും തിരിച്ച് വിളിച്ചിരിക്കുന്നത്.

ജീപ് കോമ്പസുകളെ ഇന്ത്യയില്‍ തിരികെ വിളിക്കുന്നു! നിങ്ങളുടെ എസ്‌യുവിയുമുണ്ടോ പട്ടികയില്‍?

അമേരിക്കന്‍ വിപണിയില്‍ നിന്നും 7,000 ജീപ് കോമ്പസുകളെയും കാനഡ, മെക്‌സിക്കോ പോലുള്ള രാജ്യങ്ങളില്‍ നിന്നും 1,000 ജീപ് കോമ്പസുകളെയും കമ്പനി ഇതിനകം തിരികെ വിളിച്ചു കഴിഞ്ഞു.

ജീപ് കോമ്പസുകളെ ഇന്ത്യയില്‍ തിരികെ വിളിക്കുന്നു! നിങ്ങളുടെ എസ്‌യുവിയുമുണ്ടോ പട്ടികയില്‍?

എയര്‍ബാഗിനുള്ളിലേക്ക് കടന്നു കയറിയ ഫാസ്റ്റനറുകള്‍ (ബന്ധിപ്പിക്കുന്ന ഘടകം) അടിയന്തര സാഹചര്യത്തില്‍ യാത്രാക്കാരില്‍ പരുക്കേല്‍പിക്കാന്‍ സാധ്യതയുള്ളതിനാലാണ് കമ്പനിയുടെ പുതിയ നടപടി.

ജീപ് കോമ്പസുകളെ ഇന്ത്യയില്‍ തിരികെ വിളിക്കുന്നു! നിങ്ങളുടെ എസ്‌യുവിയുമുണ്ടോ പട്ടികയില്‍?

എന്നാല്‍ ഇതുവരെയും എയര്‍ബാഗിനുള്ളില്‍ കടന്നുകയറിയ ഫാസ്റ്റനറുകള്‍ കാരണം യാത്രക്കാര്‍ക്ക് പരുക്കേറ്റതായുള്ള സംഭവങ്ങള്‍ അറിവില്ലില്ലെന്ന് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് വ്യക്തമാക്കി.

Recommended Video
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
ജീപ് കോമ്പസുകളെ ഇന്ത്യയില്‍ തിരികെ വിളിക്കുന്നു! നിങ്ങളുടെ എസ്‌യുവിയുമുണ്ടോ പട്ടികയില്‍?

അതേസമയം ബന്ധപ്പെട്ട എസ്‌യുവികളില്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ മുന്‍ പാസഞ്ചര്‍ സീറ്റ് ഉപയോഗിക്കരുതെന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജീപ് കോമ്പസുകളെ ഇന്ത്യയില്‍ തിരികെ വിളിക്കുന്നു! നിങ്ങളുടെ എസ്‌യുവിയുമുണ്ടോ പട്ടികയില്‍?

ഇന്ത്യയില്‍ പ്രശ്‌നസാധ്യതയുള്ള കോമ്പസുകളെ തിരികെ വിളിക്കാനുളള നടപടികള്‍ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് ആരംഭിച്ച് കഴിഞ്ഞു.

ജീപ് കോമ്പസുകളെ ഇന്ത്യയില്‍ തിരികെ വിളിക്കുന്നു! നിങ്ങളുടെ എസ്‌യുവിയുമുണ്ടോ പട്ടികയില്‍?

പ്രശ്‌നസാധ്യതയുള്ള കോമ്പസ് എസ്‌യുവി ഉപഭോക്താക്കളെ അതത് ഡീലര്‍ഷിപ്പുകള്‍ ഉടന്‍ ബന്ധപ്പെടും. തികച്ചും സൗജന്യമായി എയര്‍ബാഗ് പ്രശ്‌നം കമ്പനി പരിഹരിച്ച് നല്‍കും.

ജീപ് കോമ്പസുകളെ ഇന്ത്യയില്‍ തിരികെ വിളിക്കുന്നു! നിങ്ങളുടെ എസ്‌യുവിയുമുണ്ടോ പട്ടികയില്‍?

ജൂലായ് മാസം ഇന്ത്യന്‍ വിപണിയില്‍ എത്തിയ കോമ്പസ് എസ്‌യുവി തുടക്കം മുതല്‍ക്കെ വന്‍പ്രചാരമാണ് നേടിയത്. ഓക്ടോബര്‍ മാസം വരെ 7,561 യൂണിറ്റ് കോമ്പസുകളെയാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്.

ജീപ് കോമ്പസുകളെ ഇന്ത്യയില്‍ തിരികെ വിളിക്കുന്നു! നിങ്ങളുടെ എസ്‌യുവിയുമുണ്ടോ പട്ടികയില്‍?

2018 ന്റെ ആരംഭത്തില്‍ തന്നെ കോമ്പസിന്റെ പെട്രോള്‍ പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി.

Trending On DriveSpark Malayalam:

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

ജീപ് കോമ്പസുകളെ ഇന്ത്യയില്‍ തിരികെ വിളിക്കുന്നു! നിങ്ങളുടെ എസ്‌യുവിയുമുണ്ടോ പട്ടികയില്‍?

സാധാരണയായി തിരികെ വിളിക്കല്‍ നടപടികള്‍ അതത് നിര്‍മ്മാതാക്കളുടെ പ്രതിച്ഛായയെ സാരമായാണ് ബാധിക്കാറുള്ളത്. പലപ്പോഴും പ്രശ്നങ്ങളെ ഏറെക്കാലം മൂടിവെച്ച് വാണിജ്യതാത്പര്യങ്ങൾ സംരക്ഷിക്കാൻ വാഹനനിർമ്മാതാക്കൾ ശ്രമിക്കാറുമുണ്ട്.

ജീപ് കോമ്പസുകളെ ഇന്ത്യയില്‍ തിരികെ വിളിക്കുന്നു! നിങ്ങളുടെ എസ്‌യുവിയുമുണ്ടോ പട്ടികയില്‍?

എന്നാല്‍ ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി ഫിയറ്റ് ക്രൈസ് ലര്‍ പ്രഖ്യാപിച്ച തിരികെ വിളിക്കൽ നടപടി ധീരവും അഭിനന്ദാര്‍ഹവുമാണ്.

കൂടുതല്‍... #jeep #auto news #ജീപ്പ്
English summary
Jeep Compass Recalled In India Over Airbag Issue. Read in Malayalam.
Story first published: Friday, November 24, 2017, 10:56 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark