ജനുവരി മുതല്‍ മാരുതിയും കാറുകളുടെ വില കൂട്ടും
ജനുവരി ഒന്ന് മുതല്‍ മാരുതി കാറുകളുടെ വില വര്‍ധിക്കും. പുതുവര്‍ഷത്തില്‍ കാറുകളില്‍ രണ്ട് ശതമാനം വരെ വില വര്‍ധനവ് നടപ്പിലാകുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി പ്രഖ്യാപിച്ചു.

ഉത്പാദന ചെലവ് വര്‍ധിച്ചതാണ് കാര്‍ വില വര്‍ധനവ് നടപ്പിലാകാന്‍ കാരണമെന്ന് മാരുതി വ്യക്തമാക്കി. 2.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ എത്തുന്ന എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ആള്‍ട്ടോ 800 മുതല്‍ 11.29 ലക്ഷം രൂപ പ്രൈസ് ടാഗുമായുള്ള ക്രോസ്ഓവര്‍ എസ്-ക്രോസ് വരെ നീളുന്നതാണ് മാരുതിയുടെ ഇന്ത്യന്‍ നിര.

മാരുതിയ്ക്ക് പുറമെ ഫോക്‌സ്‌വാഗണ്‍, ഫോര്‍ഡ്, ടാറ്റ, ടൊയോട്ട, ഹോണ്ട, സ്‌കോഡ, ഇസുസു എന്നീ നിര്‍മ്മാതാക്കളും പുതുവര്‍ഷത്തില്‍ കാര്‍ വില വര്‍ധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

20,000 രൂപ വരെയാണ് ഫോക്‌സ്‌വാഗണ്‍ കാറുകളുടെ വില വര്‍ധിക്കുക. നാല് ശതമാനം വരെയാണ് ഫോര്‍ഡ് കാറുകളുടെ വില വര്‍ധിക്കാനിരിക്കുന്നത്. ഫിഗൊ ഹാച്ച്ബാക്കില്‍ 20,000 രൂപ വരെയാണ് വില വര്‍ധിക്കാന്‍ സാധ്യത.
Recommended Video


അതേസമയം എന്‍ഡവര്‍ എസ്‌യുവിയില്‍ 1.2 ലക്ഷം രൂപ വരെ ഫോര്‍ഡ് വില വര്‍ധിപ്പിക്കും. പുതുതായി വിപണിയില്‍ എത്തിയ ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ 30,000 രൂപ വരെയും, കോമ്പാക്ട് സെഡാന്‍ ആസ്‌പൈറില്‍ 25,000 രൂപ വരെയും വില വര്‍ധിക്കുമെന്നാണ് സൂചന.

പുതുവര്‍ഷത്തില്‍ 25,000 രൂപ വരെയാണ് കാറുകളില്‍ ടാറ്റ വില വര്‍ധിപ്പിക്കുക. ടൊയോട്ട കാറുകളില്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിക്കാനിരിക്കുന്നത്.
Trending On DriveSpark Malayalam:
ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ
ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ടൊയോട്ടയുടെ എന്‍ട്രി-ലെവല്‍ എത്തിയോസ് ലിവയില്‍ 16,000 രൂപയും ഫോര്‍ച്യൂണര്‍ എസ് യു വിയില്‍ 81,000 രൂപയുമാണ് വില വര്‍ധിക്കുക.

പുതുവര്‍ഷത്തില്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയാണ് ഹോണ്ട കാറുകളില്‍ നടപ്പിലാകാനിരിക്കുന്ന വില വര്‍ധനവ്. അതേസമയം ഒരു ലക്ഷം രൂപ വരെയാണ് ഇസുസു കാറുകളില്‍ വില വര്‍ധിക്കാനിരിക്കുന്നത്.

രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് പുതുവര്‍ഷത്തില്‍ സ്‌കോഡ കാറുകളുടെ വില വര്‍ധിക്കുക.
Trending On DriveSpark Malayalam:
കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








