മുംബൈയില്‍ മെര്‍സിഡീസില്‍ എത്തിയ സംഘം ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് തീയിട്ടു; വീഡിയോ

By Staff

വ്യക്തിവൈരാഗ്യം മുന്‍നിര്‍ത്തി മനപ്പൂര്‍വം കാറിന് തീയിടുന്ന സംഭവങ്ങള്‍ ഇന്ത്യയില്‍ പലകുറി കണ്ടിട്ടുണ്ട്. ഇരുട്ടിന്റെ മറപറ്റിയുള്ള സമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തില്‍ കാറുകള്‍ തകര്‍ക്കപ്പെടുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇന്ത്യയുടെ പലഭാഗത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുംബൈയില്‍ മെര്‍സിഡീസില്‍ എത്തിയ സംഘം ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് തീയിട്ടു; വീഡിയോ

എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈ നഗരത്തില്‍ അജ്ഞാതര്‍ തീയിട്ട കാര്‍ ഇതില്‍ നിന്നുമൊക്ക ഒരല്‍പം വ്യത്യസ്തമാണ്. മുംബൈ സ്വദേശി രോഹിത് മെഹ്‌റയുടെ ഫോക്‌സ്‌വാണ്‍ വെന്റോയാണ് അഗ്നിക്കിരയായത്.

മുംബൈയില്‍ മെര്‍സിഡീസില്‍ എത്തിയ സംഘം ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് തീയിട്ടു; വീഡിയോ

കാര്‍ തീയിടുന്നതിന് വേണ്ടി എത്തിയ അജ്ഞാത സംഘം സഞ്ചരിച്ച വെള്ള മെര്‍സിഡീസ് എംഎല്‍ എസ്‌യുവിയാണ് വിഷയത്തില്‍ ശ്രദ്ധിക്കപ്പെടുന്നതും.

മുംബൈയില്‍ മെര്‍സിഡീസില്‍ എത്തിയ സംഘം ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് തീയിട്ടു; വീഡിയോ

ചണ്ഡിവാലിയിലുള്ള സുഹൃത്തിന്റെ ഭവനത്തില്‍ രാത്രി ചെലവിടാന്‍ എത്തിയതായിരുന്നു രോഹിത് മെഹ്‌റ. കെട്ടിടത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയാണ് നിർഭാഗ്യകരമായ സംഭവം മുഴുവന്‍ പകര്‍ത്തിയത്.

മുംബൈയില്‍ മെര്‍സിഡീസില്‍ എത്തിയ സംഘം ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് തീയിട്ടു; വീഡിയോ

പുലര്‍ച്ചെ മൂന്നരയോടെ മെര്‍സിഡീസ് എസ്‌യുവിയില്‍ എത്തിയ സംഘം മെഹ്‌റയുടെ ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് തീയിടുകയായിരുന്നു.

മുംബൈയില്‍ മെര്‍സിഡീസില്‍ എത്തിയ സംഘം ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് തീയിട്ടു; വീഡിയോ

പുറത്ത് അസ്വാഭാവിക ശബ്ദം കേട്ടുണര്‍ന്ന മെഹ്‌റ പുലര്‍ച്ചെ സ്വന്തം കാര്‍ കത്തിയമരുന്ന രംഗമാണ് കണ്ടത്.

Trending On DriveSpark Malayalam:

ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

Recommended Video

[Malayalam] Jeep Compass Launched In India - DriveSpark
മുംബൈയില്‍ മെര്‍സിഡീസില്‍ എത്തിയ സംഘം ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് തീയിട്ടു; വീഡിയോ

പിന്നീട് സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്താലാണ് വെന്റോയില്‍ കത്തിപടര്‍ന്ന തീ മെഹ്‌റ അണച്ചത്. എന്നാല്‍ ഈ സമയം കൊണ്ട് തന്നെ പരിഹരിക്കാന്‍ സാധിക്കാത്ത വിധം കാര്‍ നശിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മെര്‍സിഡീസ് എംഎല്‍ എസ്‌യുവിയില്‍ എത്തിയ അജ്ഞാത സംഘമാണ് കാറിന് തീയിട്ടതെന്ന് കണ്ടെത്തിയത്.

മുംബൈയില്‍ മെര്‍സിഡീസില്‍ എത്തിയ സംഘം ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് തീയിട്ടു; വീഡിയോ

കാറിന്റെ മുന്‍ചക്രങ്ങള്‍ക്ക് തീയിട്ടാണ് സംഘം കടന്നുകളഞ്ഞതും.

Trending On DriveSpark Malayalam:

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

മുംബൈയില്‍ മെര്‍സിഡീസില്‍ എത്തിയ സംഘം ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് തീയിട്ടു; വീഡിയോ

CH 01 AV 3377 എന്ന രജിസ്‌ട്രേഷന്‍ നമ്പറോട് കൂടിയ സില്‍വര്‍ ഫോക്‌സ്‌വാഗണ്‍ വെന്റോയാണ് കത്തിക്കപ്പെട്ടത്. സാധാരണയായി അതേ സ്ഥാനത്ത് മറ്റൊരു സില്‍വര്‍ നിറത്തിലുള്ള വെന്റോയാണ് പാര്‍ക്ക് ചെയ്യാറുള്ളത്.

മുംബൈയില്‍ മെര്‍സിഡീസില്‍ എത്തിയ സംഘം ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് തീയിട്ടു; വീഡിയോ

അതിനാല്‍ അജ്ഞാതര്‍ കാര്‍ മാറി തീയിട്ടതെന്നാണ് നിഗമനം. ബന്ധപ്പെട്ട വെന്റോ ഉടമസ്ഥനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഇതുവരെയും സൂചനകള്‍ ലഭിച്ചിട്ടില്ല.

മുംബൈയില്‍ മെര്‍സിഡീസില്‍ എത്തിയ സംഘം ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് തീയിട്ടു; വീഡിയോ

അജ്ഞാതസംഘം സഞ്ചരിച്ച മെർസിഡീസ് എസ് യു വിയുടെ രജിസ്ട്രേഷൻ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടില്ല. വിഷയത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Miscreants in a Mercedes SUV Set Fire to VW Vento. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X