കാത്തിരിപ്പ് ഏറെയില്ല, റെനോ ക്യാപ്ച്ചര്‍ ഉടനെത്തും; എസ്‌യുവി സമവാക്യം മാറുമോ?
ഫ്രഞ്ച് നിര്‍മ്മാതാക്കളുടെ പുതിയ പ്രീമിയം ക്രോസ്ഓവര്‍ എസ്‌യുവി ക്യാപ്ച്ചറാണ് ഇപ്പോള്‍ വിപണിയിലെ സംസാരവിഷയം. വരവിന് മുന്നോടിയായി ക്യാപ്ച്ചറിനെ മറയ്ക്ക് പുറത്ത് അവതരിപ്പിച്ച റെനോ, മോഡലിനായുള്ള ഇടം വിപണിയില്‍ ഒരുക്കി കഴിഞ്ഞു.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, നവംബര്‍ മാസം പകുതിയോടെ തന്നെ ക്യാപ്ച്ചറിനെ റെനോ അണിനിരത്തും. റെനോ ക്യാപ്ച്ചര്‍ ആപ്പ് അല്ലെങ്കില്‍ റെനോ ഇന്ത്യ വെബ്‌സൈറ്റ് മുഖേന ഉപഭോക്താക്കള്‍ക്ക് ക്യാപ്ച്ചറിനെ ബുക്ക് ചെയ്യാം.

25,000 രൂപയാണ് പുതിയ ക്രോസ്ഓവര്‍ എസ്‌യുവിയുടെ ബുക്കിംഗ് തുക.

ഡസ്റ്റര്‍ അണിനിരക്കുന്ന M0 പ്ലാറ്റ്‌ഫോമിലാണ് ക്യാപ്ച്ചറിന്റെ ഇന്ത്യന്‍ പതിപ്പും ഒരുങ്ങുന്നത്. ഇന്ത്യന്‍ വരവില്‍ ഡസ്റ്ററിന് മേലെയായാകും ക്യാപ്ച്ചറിനെ റെനോ നല്‍കുക.

ക്രോസ്ഓവര്‍ സെഗ്മന്റിലേക്കുള്ള റെനോയുടെ പ്രീമിയം സമര്‍പ്പണമാണ് ക്യാപ്ച്ചര്‍.

റഷ്യ പോലുള്ള ചില രാജ്യാന്തര വിപണിയില്‍ 'കപ്തൂര്‍' എന്ന് റെനോയുടെ ക്രോസ്ഓവര്‍ അറിയപ്പെടുമ്പോള്‍, യൂറോപ്യന്‍ വിപണിയില്‍ 'ക്യാപ്ച്ചര്‍' എന്നാണ് എസ് യു വി അറിയപ്പെടുന്നത്.
Recommended Video


ഡിസൈന്‍ മുഖത്ത് റെനോയുടെ വ്യക്തി മുദ്ര പതിപ്പിച്ചാണ് ക്യാപ്ച്ചര്‍ എത്തുക.
Trending On DriveSpark Malayalam:
'ഡീസല്‍ എഞ്ചിനെക്കാളും മികച്ചത് പെട്രോള്‍ എഞ്ചിന്‍'; ഈ ധാരണ ശരിക്കും ശരിയാണോ?
പഴയ കാറിന് 'സ്‌പോര്‍ടി' ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍
കാര്‍ പുതിയതാണോ? ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍

റെനോയുടെ സിഗ്നേച്ചര്‍ ഐബ്രോയ്ക്ക് ഒപ്പമുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, C-Shaped എല്‍ഇഡി ഡെയ്‌ടൈം റണിംഗ് ലൈറ്റുകള്‍, ഹെഡ്‌ലാമ്പുകളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന ബ്ലാക് ബാര്‍, പരുക്കന്‍ ലുക്കിനായുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവ ഫ്രണ്ട് പ്രൊഫൈലിലെ ശ്രദ്ധാ കേന്ദ്രങ്ങളാണ്.

ബ്ലൂടൂത്ത്, യുഎസ്ബി, AUX കണക്ടിവിറ്റിയോട് കൂടിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് അകത്തളത്തെ പ്രധാന ഹൈലൈറ്റ്.
Trending On DriveSpark Malayalam:
അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

സ്റ്റീയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍ എന്നിങ്ങനെ നീളുന്നതാണ് ക്യാപ്ച്ചറിന്റെ ഇന്റീരിയര്‍ ഫീച്ചറുകള്‍.

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നിവയാണ് ക്യാപ്ച്ചറില്‍ റെനോ ഒരുക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍.

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ റെനോ ക്യാപ്ച്ചര്‍ ലഭ്യമാകും.

പെട്രോള്‍ പതിപ്പില്‍, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സോടെയുള്ള 16 വാല്‍വ് ഫോര്‍-സിലിണ്ടര്‍ 1.5 ലിറ്റര്‍ H4K എഞ്ചിനാണ് ഇടംപിടിക്കുക. 104 bhp കരുത്തും 142 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍.

108 bhp കരുത്തും 240 Nm torque ഉം ഏകുന്ന 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിനും ക്യാപ്ച്ചറില്‍ ഒരുങ്ങും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഡീസല്‍ പതിപ്പില്‍ റെനോ ലഭ്യമാക്കുക.

12 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അഞഅക ടെസ്റ്റില്‍ ക്യാപ്ച്ചര്‍ പെട്രോള്‍ പതിപ്പ് കാഴ്ചവെച്ചത്. അതേസമയം, 17 കിലോമീറ്ററാണ് ക്യാപച്ചര്‍ ഡീസല്‍ പതിപ്പ് രേഖപ്പെടുത്തിയ ഇന്ധനക്ഷമതയും.

11 ലക്ഷത്തിനും 25 ലക്ഷം രൂപയ്ക്കും ഇടയിലായാകും റെനോ ക്യാപ്ച്ചര്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക. ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV 500, ജീപ് കോമ്പസ് എന്നീ മോഡലുകളോടാണ് റെനോ ക്യാപ്ച്ചര്‍ വിപണിയില്‍ കൊമ്പുകോര്‍ക്കുക.
Image Source: AFP


Click it and Unblock the Notifications