ക്രെറ്റയും, ബ്രെസ്സയും കരുതിയിരുന്നോളു; ടിവോലിയുമായി സാങ്‌യോങ് ഇങ്ങെത്തി

By Dijo Jackson

ഇന്ത്യന്‍ എസ്‌യുവി നിരയിലേക്ക് പുതിയ അതിഥികള്‍ വന്നു കൊണ്ടേയിരിക്കുകയാണ്. എസ്‌യുവികള്‍ക്ക് ആവശ്യക്കാരേറുന്നത് മുന്നില്‍ കണ്ട് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ സാങ്‌യോങും കച്ചമുറുക്കി വിപണിയില്‍ ഇറങ്ങാനുള്ള പടയൊരുക്കത്തിലാണ്.

ക്രെറ്റയും, ബ്രെസ്സയും, നെക്‌സോണും കരുതിയിരുന്നോളു; ടിവോലിയുമായി സാങ്‌യോങ് ഇങ്ങെത്തി

സാങ്‌യോങിന് എന്താണ് ഇന്ത്യയില്‍ കാര്യമെന്ന സംശയമുണ്ടോ? ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഉടമസ്ഥതയിലാണ് സാങ്‌യോങ് നിലകൊള്ളുന്നത്. കോമ്പാക്ട് എസ്‌യുവി ടിവോലിയെ കൂട്ടുപിടിച്ച് സാങ്‌യോങ് ഇന്ത്യയില്‍ ചുവടുറപ്പിക്കും.

ക്രെറ്റയും, ബ്രെസ്സയും, നെക്‌സോണും കരുതിയിരുന്നോളു; ടിവോലിയുമായി സാങ്‌യോങ് ഇങ്ങെത്തി

അടുത്തിടെ ഇന്ത്യന്‍ നിരത്തില്‍ നിന്നും ക്യാമറ പകര്‍ത്തിയ ടിവോലി കമ്പനിയുടെ നീക്കം വെളിപ്പെടുത്തിയിരിക്കുകയാണ്. കോയമ്പത്തൂരില്‍ പരീക്ഷണയോട്ടം നടത്തവെയാണ് കനത്ത രീതിയില്‍ മറയ്ക്കപ്പെട്ട സാങ്‌യോങ് ടിവോലിയാണ് ക്യാമറയ്ക്ക് മുന്നില്‍ കുടുങ്ങിയത്.

Recommended Video

High Mileage Cars In India - DriveSpark
ക്രെറ്റയും, ബ്രെസ്സയും, നെക്‌സോണും കരുതിയിരുന്നോളു; ടിവോലിയുമായി സാങ്‌യോങ് ഇങ്ങെത്തി

ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഒപ്പമാണ് ടിവോലി കാണപ്പെട്ടത് എന്നതും ശ്രദ്ധേയം. ടിവോലിയുടെ രണ്ട് പതിപ്പുകളെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

ക്രെറ്റയും, ബ്രെസ്സയും, നെക്‌സോണും കരുതിയിരുന്നോളു; ടിവോലിയുമായി സാങ്‌യോങ് ഇങ്ങെത്തി

ടിവോലിയുടെ കോമ്പാക്ട് എസ്‌യുവി പതിപ്പിനൊപ്പം നീളമേറിയ മറ്റൊരു പതിപ്പിനെ കൂടി സാങ്‌യോങ് അണിനിരത്തും. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ബമ്പര്‍ ഫോഗ് ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടിവോലിയുടെ മുഖരൂപം.

ക്രെറ്റയും, ബ്രെസ്സയും, നെക്‌സോണും കരുതിയിരുന്നോളു; ടിവോലിയുമായി സാങ്‌യോങ് ഇങ്ങെത്തി

ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗിനൊപ്പമുള്ളതാണ് മുന്‍ ബമ്പര്‍. വീല്‍ ആര്‍ച്ചുകളടക്കം ബോഡിയില്‍ ഉടനീളം ഇതേ പ്ലാസ്റ്റിക് ക്ലാഡിംഗ് ഒരുങ്ങിയിട്ടുണ്ട്.

Trending On DriveSpark Malayalam:

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

ജനുവരിയില്‍ ഇന്ത്യയില്‍ എത്താനിരിക്കുന്ന പുതിയ കാറുകള്‍

ക്രെറ്റയും, ബ്രെസ്സയും, നെക്‌സോണും കരുതിയിരുന്നോളു; ടിവോലിയുമായി സാങ്‌യോങ് ഇങ്ങെത്തി

ബ്ലാക്ഡ്-ഔട്ട് പില്ലറുകളാണ് ടിവോലിയുടെ മറ്റൊരു ഡിസൈന്‍ ആകര്‍ഷണം. അലോയ് വീലുകളിലാണ് കോമ്പാക്ട് എസ്‌യുവി കാണപ്പെട്ടത്. നിലവില്‍ സബ്-കോമ്പാക്ട് എസ്‌യുവി ഭരിക്കുന്ന ഹ്യുണ്ടായി ക്രെറ്റയ്‌ക്കൊപ്പമാണ് ടിവോലി പരീക്ഷണയോട്ടം നടത്തിയതെന്നതും കൗതുകമുണര്‍ത്തുന്നു.

ക്രെറ്റയും, ബ്രെസ്സയും, നെക്‌സോണും കരുതിയിരുന്നോളു; ടിവോലിയുമായി സാങ്‌യോങ് ഇങ്ങെത്തി

ഒരല്‍പം ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, എല്‍ഇഡി ടെയില്‍ ലാമ്പ് ക്ലസ്റ്റര്‍, പിന്‍ ബമ്പറില്‍ ഒരുങ്ങിയ ബ്ലാക് പ്ലസ്റ്റിക് ക്ലാഡിംഗ്, റിഫ്‌ളക്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടിവോലിയുടെ റിയര്‍ എന്‍ഡ് വിശേഷങ്ങള്‍.

ക്രെറ്റയും, ബ്രെസ്സയും, നെക്‌സോണും കരുതിയിരുന്നോളു; ടിവോലിയുമായി സാങ്‌യോങ് ഇങ്ങെത്തി

ടിവോലിയുടെ ചെറിയ പതിപ്പിനെയും സാങ്‌യോങ് അണിയറയില്‍ പരീക്ഷിക്കുന്നുണ്ട്. സ്റ്റീല്‍ വീലുകളിലാണ് ടിവോലിയുടെ കുഞ്ഞന്‍ പതിപ്പിനെ ക്യാമറ പകര്‍ത്തിയത്.

ക്രെറ്റയും, ബ്രെസ്സയും, നെക്‌സോണും കരുതിയിരുന്നോളു; ടിവോലിയുമായി സാങ്‌യോങ് ഇങ്ങെത്തി

കനത്ത രീതിയില്‍ മറയ്ക്കപ്പെട്ടതിനാല്‍ ടിവോലിയുടെ കുഞ്ഞന്‍ പതിപ്പുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ലഭ്യമല്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാകും ടിവോലിയുടെ ഇരുപതിപ്പുകളും വിപണിയില്‍ എത്തുക.

ക്രെറ്റയും, ബ്രെസ്സയും, നെക്‌സോണും കരുതിയിരുന്നോളു; ടിവോലിയുമായി സാങ്‌യോങ് ഇങ്ങെത്തി

ഡ്യൂവല്‍-ടോണ്‍ ഡാഷ്‌ബോര്‍ഡ്, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ അകത്തളത്ത് പ്രതീക്ഷിക്കാം.

ക്രെറ്റയും, ബ്രെസ്സയും, നെക്‌സോണും കരുതിയിരുന്നോളു; ടിവോലിയുമായി സാങ്‌യോങ് ഇങ്ങെത്തി

റെക്സ്റ്റണിന് ശേഷം സാങ്‌യോങ് നിരയില്‍ നിന്നും ഇന്ത്യയില്‍ എത്താനിരിക്കുന്ന രണ്ടാമത്തെ മോഡലാണ് ടിവോലി. 2018 ന്റെ രണ്ടാം പാദത്തോടെ സാങ്‌യോങ് ടിവോലി വിപണിയില്‍ എത്തുമെന്നാണ് സൂചന.

ക്രെറ്റയും, ബ്രെസ്സയും, നെക്‌സോണും കരുതിയിരുന്നോളു; ടിവോലിയുമായി സാങ്‌യോങ് ഇങ്ങെത്തി

ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ്സ എന്നിവരോടാകും ടിവോലിയുടെ കുഞ്ഞന്‍ പതിപ്പ് വിപണിയില്‍ ഏറ്റുമുട്ടുക. അതേസമയം കോമ്പാക്ട് എസ്‌യുവി ടാഗിലെത്തുന്ന ടിവോലിയുടെ പൂര്‍ണ പതിപ്പ് ഹ്യുണ്ടായി ക്രെറ്റയോട് കൊമ്പുകോര്‍ക്കും.

Trending On DriveSpark Malayalam:

സെയ്ഫ് അലി ഖാന്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കി വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം!

ബജറ്റ് കാറുകളുമായി ഫോക്‌സ്‌വാഗണ്‍; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ഭീഷണിയോ?

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Friday, December 29, 2017, 10:50 [IST]
English summary
SsangYong Tivoli Spotted Testing In Coimbatore. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X