ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

Written By:

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 12.18 ലക്ഷം രൂപ ആരംഭവിലയിലാണ് ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷനെ ടാറ്റ അണിനിരത്തിയിരിക്കുന്നത്.

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

അബ്‌സൊല്യൂട്ട്, ഇന്‍ഡള്‍ജ് എന്നീ രണ്ട് പാക്കേജുകളിലാണ് ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ലഭ്യമാവുക. യുവഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഹെക്‌സ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്.

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

പുതിയ ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്റെ വിശേഷങ്ങള്‍ പരിശോധിക്കാം —

പുതിയ നിറം

അര്‍ബന്‍ ബ്രോണ്‍സ് കളര്‍ സ്‌കീമിലാണ് ഹെക്‌സ ഡൗണ്‍ടൗണ്‍ എഡിഷനെ ടാറ്റ അണിനിരത്തുന്നത്. ഹെക്‌സയുടെ പ്രീമിയം പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതില്‍ പുതിയ നിറം നിര്‍ണായക പങ്ക് വഹിക്കുമെന്ന പ്രതീക്ഷയിലാണ് ടാറ്റ.

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

ഡൗണ്‍ടൗണ്‍ ബാഡ്ജിംഗ്

സാധാരണ ഹെക്‌സയില്‍ നിന്നും ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷനെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്നാണ് ബാഡ്ജിംഗ്.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

ക്രോം പാക്ക് സ്യൂട്ട്

എസ്‌യുവിയുടെ രൂപത്തെ എടുത്തുകാണിക്കുകയാണ് ക്രോം പാക്ക് സ്യൂട്ടിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്. ക്രോം ആക്‌സന്റ് നേടിയ ഫ്രണ്ട് ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍, ഔട്ട്‌സൈഡ് റിയര്‍വ്യൂ മിററുകള്‍ എന്നിവ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്റെ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു.

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

പ്രീമിയം ടാന്‍ സീറ്റ് കവറുകള്‍

എസ്‌യുവിയുടെ പ്രീമിയം പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് വേണ്ടി ലെതറില്‍ ഒരുങ്ങിയ ടാന്‍ സീറ്റ് കവറുകളെയാണ് ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്റെ അകത്തളത്ത് ടാറ്റ നല്‍കിയിരിക്കുന്നത്.

Recommended Video - Watch Now!
[Malayalam] Tata Nexon Review: Expert Review Of Tata Nexon - DriveSpark
ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

വയര്‍ലെസ് ചാര്‍ജര്‍

വയര്‍ലെസ് ചാര്‍ജര്‍ ഫീച്ചറും ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ സ്‌പെഷ്യല്‍ എഡിഷന് ലഭിച്ചിട്ടുണ്ട്.

Trending On DriveSpark Malayalam:

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

ബ്ലൊപങ് റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് പ്ലെയര്‍

10.1 ഇഞ്ച് റിയര്‍ സീറ്റ് പ്ലെയറാണ് ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്റെ മറ്റൊരു ഹൈലൈറ്റ്. ഇനി പിന്‍നിരയാത്രക്കാര്‍ക്കും സുഗമമായി വീഡിയോ ദൃശ്യങ്ങള്‍ ആസ്വദിക്കാം.

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ

ഹെക്‌സ സ്‌പെഷ്യല്‍ എഡിഷനില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റൊരു ആധുനിക ഫീച്ചറാണ് ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള സ്പീഡ് ലിമിറ്റ് അലേര്‍ട്ടുകളും ബാറ്ററി വോള്‍ട്ടേജ് ഇന്‍ഡിക്കേറ്ററും എല്‍ഇഡി ഹെഡ്‌സ്-അപ് ഡിസ്‌പ്ലേയില്‍ ടാറ്റ ഒരുക്കിയിട്ടുണ്ട്.

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം

ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം മുഖേന തത്സമയം ടയറുകളിലെ വായുമര്‍ദ്ദം പരിശോധിച്ച് വിലയിരുത്താന്‍ സാധിക്കും.

സ്‌റ്റൈലിഷ് അലോയ് വീലുകള്‍

പുത്തന്‍ ഡിസൈനില്‍ ഒരുങ്ങിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്റെ മറ്റൊരു വിശേഷം.

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

സൈഡ് സ്റ്റെപ്പുകള്‍

എസ്‌യുവിയിലേക്ക് സുഗമമായി കടന്നു കയറാന്‍ സഹായിക്കുന്ന സൈഡ് സ്റ്റെപ്പുകളെയും പുത്തന്‍ അര്‍ബന്‍ എഡിഷനില്‍ ടാറ്റ നല്‍കുന്നുണ്ട്.

കാര്‍പറ്റ് സെറ്റ്

സാധാരണ മോഡലുകളെ അപേക്ഷിച്ച് എക്‌സ്‌ക്ലൂസീവ് കാര്‍പറ്റ് സെറ്റാണ് ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷനില്‍ ടാറ്റ ഒരുക്കിയിരിക്കുന്നത്.

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

XE, XM, XMA, XT, XTA വേരിയന്റുകളിലായാണ് ഹെക്‌സയെ ടാറ്റ അണിനിരത്തുന്നത്. അബ്‌സൊല്യൂട്ട്, ഇന്‍ഡള്‍ജ് പാക്കേജുകളില്‍ ഒരുങ്ങുന്ന ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷനുകൾ തമ്മിലുള്ള വ്യത്യാസം ഇങ്ങനെ —

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

അബ്‌സൊല്യൂട്ട് പാക്ക്:

XE, XM, XMA വേരിയന്റുകളില്‍: ഡൗണ്‍ടൗണ്‍ ബാഡ്ജിംഗ്, ക്രോം പാക്ക് സ്യൂട്ട്, ടാന്‍ സീറ്റ് കവറുകള്‍, വയര്‍ലെസ് ചാര്‍ജര്‍, സൈഡ് സ്റ്റെപ്പുകള്‍, കാര്‍പറ്റ് സെറ്റ്, കാര്‍ കെയര്‍ കിറ്റ്.

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

XT,XTA വേരിയന്റുകളില്‍: ഡൗണ്‍ടൗണ്‍ ബാഡ്ജിംഗ്, ക്രോം പാക്ക് സ്യൂട്ട്, വയര്‍ലെസ് ചാര്‍ജര്‍, സൈഡ് സ്റ്റെപ്പുകള്‍, കാര്‍പറ്റ് സെറ്റ്, കാര്‍ കെയര്‍ കിറ്റ്.

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

ഇന്‍ഡള്‍ജ് പാക്ക്:

XE, XM, XMA വേരിയന്റുകളില്‍: ഡൗണ്‍ടൗണ്‍ ബാഡ്ജിംഗ്, ക്രോം പാക്ക് സ്യൂട്ട്, ടാന്‍ സീറ്റ് കവറുകള്‍, വയര്‍ലെസ് ചാര്‍ജര്‍, സൈഡ് സ്റ്റെപ്പുകള്‍, കാര്‍പറ്റ് സെറ്റ്, കാര്‍ കെയര്‍ കിറ്റ്, പുതിയ അലോയ് വീലുകള്‍.

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ ഇന്ത്യയില്‍; വില 12.18 ലക്ഷം രൂപ

XT, XTA വേരിയന്റുകളില്‍: ഡൗണ്‍ടൗണ്‍ ബാഡ്ജിംഗ്, ക്രോം പാക്ക് സ്യൂട്ട്, വയര്‍ലെസ് ചാര്‍ജര്‍, സൈഡ് സ്റ്റെപ്പുകള്‍, കാര്‍പറ്റ് സെറ്റ്, കാര്‍ കെയര്‍ കിറ്റ്. ഇതിന് പുറമെ 10.1 ഇഞ്ച് ബ്ലൊപങ് റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് പ്ലെയര്‍, ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ എന്നിവയും XT, XTA വേരിയന്റുകളില്‍ ഒരുങ്ങുന്നുണ്ട്.

കൂടുതല്‍... #tata #new launch #ടാറ്റ
English summary
Tata Hexa Downtown Urban Edition Launched In India. Read in Malayalam.
Story first published: Friday, November 3, 2017, 18:02 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark