നെക്‌സോണിന്റെ ആദ്യ മാസ വില്‍പന ഇങ്ങനെ; ടാറ്റയുടെ കുതിപ്പ് മാരുതി ബ്രെസ്സയ്ക്ക് ഭീഷണിയോ?

By Dijo Jackson

കഴിഞ്ഞ മാസം വിപണിയില്‍ എത്തിയ ടാറ്റ നെക്‌സോണ്‍ മികച്ച തുടക്കം നേടി എന്നതില്‍ യാതൊരു സംശയവുമില്ല. ഏറ്റവും മികച്ച ടാറ്റ കാര്‍ എന്ന് ഖ്യാതിയും നെക്‌സോണ്‍ ഇതിനകം കൈവരിച്ചു കഴിഞ്ഞു.

നെക്‌സോണിന്റെ ആദ്യ മാസ വില്‍പന ഇങ്ങനെ; ടാറ്റയുടെ കുതിപ്പ് മാരുതി ബ്രെസ്സയ്ക്ക് ഭീഷണിയോ?

റിപ്പോര്‍ട്ട് പ്രകാരം സെപ്തംബര്‍ മാസം 2,772 നെക്‌സോണുകളെയാണ് ടാറ്റ വിറ്റത്. കൂടാതെ രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെട്ട എസ്‌യുവികളുടെ പട്ടികയില്‍ കടന്നു കയറാനും നെക്‌സോണിന് സാധിച്ചു.

നെക്‌സോണിന്റെ ആദ്യ മാസ വില്‍പന ഇങ്ങനെ; ടാറ്റയുടെ കുതിപ്പ് മാരുതി ബ്രെസ്സയ്ക്ക് ഭീഷണിയോ?

കോമ്പാക്ട് എസ്‌യുവി സങ്കല്‍പങ്ങള്‍ക്ക് പുതിയ നിര്‍വചനമാണ് നെക്‌സോണ്‍ നല്‍കുന്നതെന്ന പ്രതീതിയും ടാറ്റ ഒരുക്കി കഴിഞ്ഞു. നെക്‌സോണിന്റെ പ്രചാരം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മോഡലിനായുള്ള കാത്തിരിപ്പും കാലാവധിയും വര്‍ധിച്ചിരിക്കുകയാണ്.

നെക്‌സോണിന്റെ ആദ്യ മാസ വില്‍പന ഇങ്ങനെ; ടാറ്റയുടെ കുതിപ്പ് മാരുതി ബ്രെസ്സയ്ക്ക് ഭീഷണിയോ?

ആറ് മുതല്‍ എട്ട് ആഴ്ച വരെയാണ് നെക്സോണിനായുള്ള കാത്തിരിപ്പ് കാലാവധി. വിപണിയില്‍ എസ് യു വി പോര് മുറുകവെ, 5.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്സോണ്‍ പെട്രോള്‍ പതിപ്പിനെ ടാറ്റ അവതരിപ്പിച്ചത്.

നെക്‌സോണിന്റെ ആദ്യ മാസ വില്‍പന ഇങ്ങനെ; ടാറ്റയുടെ കുതിപ്പ് മാരുതി ബ്രെസ്സയ്ക്ക് ഭീഷണിയോ?

6.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്സോണ്‍ ഡീസല്‍ പതിപ്പ് എത്തുന്നതും.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

Recommended Video

[Malayalam] Tata Nexon Review: Expert Review Of Tata Nexon - DriveSpark
നെക്‌സോണിന്റെ ആദ്യ മാസ വില്‍പന ഇങ്ങനെ; ടാറ്റയുടെ കുതിപ്പ് മാരുതി ബ്രെസ്സയ്ക്ക് ഭീഷണിയോ?

കേവലം വിലയില്‍ ഉപരി ബെസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകളും, ഡിസൈനും ടാറ്റ നെക്സോണിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

നെക്‌സോണിന്റെ ആദ്യ മാസ വില്‍പന ഇങ്ങനെ; ടാറ്റയുടെ കുതിപ്പ് മാരുതി ബ്രെസ്സയ്ക്ക് ഭീഷണിയോ?

108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനും, 108.5 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുമാണ് നെക്സോണില്‍ ടാറ്റ ഒരുക്കുന്നത്.

നെക്‌സോണിന്റെ ആദ്യ മാസ വില്‍പന ഇങ്ങനെ; ടാറ്റയുടെ കുതിപ്പ് മാരുതി ബ്രെസ്സയ്ക്ക് ഭീഷണിയോ?

ഇരു എഞ്ചിന്‍ വേര്‍ഷനുകളും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പമാണ് ലഭ്യമാകുന്നതും.

നെക്‌സോണിന്റെ ആദ്യ മാസ വില്‍പന ഇങ്ങനെ; ടാറ്റയുടെ കുതിപ്പ് മാരുതി ബ്രെസ്സയ്ക്ക് ഭീഷണിയോ?

എസ് യു വിക്ക് ലഭിച്ച കൂപ്പെ പരിവേഷമാണ് ടാറ്റ നെക്സോണിലെ പ്രധാന ഡിസൈന്‍ ഹൈലൈറ്റ്. ഉയര്‍ന്ന ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ബ്ലാക് ഹണി കോമ്പ് ഗ്രില്‍, ക്രോം ടച്ച് നേടിയ ഹ്യുമാനിറ്റി ലൈന്‍ എന്നിവയാണ് നെക്സോണ്‍ ഫ്രണ്ട് പ്രൊഫൈലിന്റെ വിശേഷങ്ങള്‍.

നെക്‌സോണിന്റെ ആദ്യ മാസ വില്‍പന ഇങ്ങനെ; ടാറ്റയുടെ കുതിപ്പ് മാരുതി ബ്രെസ്സയ്ക്ക് ഭീഷണിയോ?

നെക്സോണിന് കോണ്‍ട്രാസ്റ്റ് ലുക്ക് ഒരുക്കുന്നതാണ് ഡാര്‍ക്ക് ഗ്രെയ് കളര്‍ സ്‌കീം ലഭിച്ച ഫ്ളോട്ടിംഗ് റൂഫ്ലൈന്‍.

Trending On DriveSpark Malayalam:

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

നെക്‌സോണിന്റെ ആദ്യ മാസ വില്‍പന ഇങ്ങനെ; ടാറ്റയുടെ കുതിപ്പ് മാരുതി ബ്രെസ്സയ്ക്ക് ഭീഷണിയോ?

16 ഇഞ്ച് മെഷീന്‍-കട്ട് ഡ്യൂവല്‍ ടോണ്‍ അലോയ് വീലുകളാണ് വീതിയേറിയ വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ ഇടംപിടിക്കുന്നത്. വെട്ടിയൊതുക്കിയ റിയര്‍ എന്‍ഡും, X ആകൃതി നേടിയ സെറാമിക് പ്ലാസ്റ്റിക്കും റിയര്‍ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു.

നെക്‌സോണിന്റെ ആദ്യ മാസ വില്‍പന ഇങ്ങനെ; ടാറ്റയുടെ കുതിപ്പ് മാരുതി ബ്രെസ്സയ്ക്ക് ഭീഷണിയോ?

ഡാഷ്ബോര്‍ഡിന് മേലെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് സമീപം ഒരുങ്ങുന്ന 6.5 ഇഞ്ച് HD ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് നെക്സോണ്‍ ഇന്റീരിയറിലെ പ്രധാന ശ്രദ്ധാകേന്ദ്രം.

നെക്‌സോണിന്റെ ആദ്യ മാസ വില്‍പന ഇങ്ങനെ; ടാറ്റയുടെ കുതിപ്പ് മാരുതി ബ്രെസ്സയ്ക്ക് ഭീഷണിയോ?

ഗ്ലോസി പിയാനൊ ബ്ലാക് ഫിനിഷ് നേടിയതാണ് സെന്റര്‍ കണ്‍സോള്‍. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നീ സുരക്ഷാ സജ്ജീകരണങ്ങള്‍ നെക്സോണ്‍ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭ്യമാണ്.

നെക്‌സോണിന്റെ ആദ്യ മാസ വില്‍പന ഇങ്ങനെ; ടാറ്റയുടെ കുതിപ്പ് മാരുതി ബ്രെസ്സയ്ക്ക് ഭീഷണിയോ?

മൊറോക്കന്‍ ബ്ലൂ, വെര്‍മോണ്ട് റെഡ്, സിയാറ്റില്‍ സില്‍വര്‍, ഗ്ലാസ്ഗോ ഗ്രെയ്, കാല്‍ഗറി വൈറ്റ് നിറഭേദങ്ങളിലാണ് നെക്സോണ്‍ ഒരുങ്ങുന്നത്.

Article Published On: Wednesday, October 25, 2017, 10:49 [IST]
English summary
Tata Nexon's First Month Sales Figures Revealed — Should Maruti Brezza Be Worried? Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X