ടിയാഗൊയുടെ സ്‌പോര്‍ടി പതിപ്പുമായി ടാറ്റ; ഇത് സ്വിഫ്റ്റ് സ്‌പോര്‍ടിനുള്ള മറുപടിയോ?
ടാറ്റയുടെ ഏറ്റവും പ്രചാരമേറിയ ഹാച്ച്ബാക്കാണ് ടിയാഗൊ. വിപണിയില്‍ ടാറ്റയുടെ പുതുവിപ്ലവത്തിന് തിരികൊളുത്തിയ ആദ്യ മോഡല്‍ കൂടിയാണ് ടിയാഗൊ. ഡിസൈനില്‍ പുതുമയില്ലെന്ന ഉപഭോക്താക്കളുടെ പതിവ് പരാതിക്ക് മറുപടിയേകിയാണ് ടിയാഗൊയെ ടാറ്റ അവതരിപ്പിച്ചത്.

IMPACT ഡിസൈന്‍ ഭാഷയില്‍ ഒരുങ്ങിയ ടിയാഗൊ ഒരുപക്ഷെ ടാറ്റയെ പോലും അമ്പരിപ്പിച്ചാണ് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യനായി മാറിയത്.

ഇപ്പോള്‍ ഇതേ ടിയാഗൊയുടെ സ്‌പോര്‍ടി പതിപ്പിനെ അണിയറയില്‍ ഒരുക്കുകയാണ് ടാറ്റ. 2018 ഫെബ്രുവരി മാസം 'ടിയാഗൊ സ്‌പോര്‍ട്' എന്ന പേരില്‍ പുത്തന്‍ ഹാച്ച്ബാക്കിനെ ടാറ്റ അവതരിപ്പിക്കും.

ബജറ്റ് വിലയില്‍ തന്നെയാകും ടിയാഗൊ സ്‌പോര്‍ടിനെയും ടാറ്റ നല്‍കുക. എയറോഡൈനാമിക് ബോഡി കിറ്റുകള്‍, പുതിയ ബോഡി ഗ്രാഫിക്‌സ്, പുത്തന്‍ നിറഭേദങ്ങള്‍, സ്‌പോര്‍ടി അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നതാകും പുതിയ ടിയാഗൊ സ്‌പോര്‍ടിന്റെ വിശേഷങ്ങള്‍.

നെക്‌സോണില്‍ നിന്നും കടമെടുത്ത 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ്, ത്രി-സിലിണ്ടര്‍, റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ടിയാഗൊ സ്‌പോര്‍ട് അണിനിരക്കുക.
Recommended Video


108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കും.
Trending On DriveSpark Malayalam:
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍
സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

സ്‌പോര്‍ടി പതിപ്പായതിനാല്‍ പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ സസ്‌പെന്‍ഷന്‍ ഒരല്‍പം ദൃഢമായിരിക്കും. ഇതിന് പുറമെ സ്‌പോര്‍ട്‌സ് സീറ്റുകളും, അലോയ് പെഡലുകളും ഒരങ്ങിയ വിശിഷ്ടമായ അകത്തളമാകും ടിയാഗൊ സ്‌പോര്‍ടില്‍ ഒരുങ്ങുക.

ഭാരം കുറവായതിനാല്‍ നെക്‌സോണിലും വേഗത കൈവരിക്കാന്‍ ടിയാഗൊ സ്‌പോര്‍ടിന് സാധിക്കും. അതേസമയം ടിയാഗൊ സ്‌പോര്‍ടിന്റെ 1.2 ലിറ്റര്‍ എഞ്ചിനെ ടാറ്റ റീട്യൂണ്‍ ചെയ്യാനും സാധ്യതയുണ്ട്.

XZ വേരിയന്റില്‍ മാത്രമാകും ടിയാഗൊ സ്‌പോര്‍ട് ലഭ്യമാവുക. എയര്‍ബാഗുകള്‍, എബിഎസ് പോലുള്ള സുരക്ഷ സജ്ജീകരണങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഹാച്ച്ബാക്കില്‍ ഒരുങ്ങും.

നിലവില്‍ 4.98 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ടിയാഗൊയുടെ ഏറ്റവും ഉയര്‍ന്ന പതിപ്പായ XZ പെട്രോള്‍ വിപണിയില്‍ എത്തുന്നത്. ഏകദേശം അഞ്ച് ലക്ഷം രൂപ പ്രൈസ് ടാഗിലാകും ടിയാഗൊ സ്‌പോര്‍ട് എന്ന പ്രീമിയം ഹാച്ച്ബാക്കിനെ ടാറ്റ അവതരിപ്പിക്കുക.

ടിയാഗൊയില്‍ ടാറ്റ നേടിയ വിജയം ടിയാഗൊ സ്‌പോര്‍ടിലും ആവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരിയില്‍ എത്താനിരിക്കുന്ന പുതുതലമുറ സ്വിഫ്റ്റും, സ്വിഫ്റ്റ് സ്‌പോര്‍ടും ടാറ്റയുടെ പ്രതീക്ഷയ്ക്ക് വിലങ്ങുതടിയാകുമോ എന്നത് കണ്ടറിയണം.
Trending On DriveSpark Malayalam:
ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








