10 ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ഹാച്ച്ബാക്കുകള്‍
പുതിയ കാര്‍ എന്ന സ്വപ്‌നം പലര്‍ക്കും ഈ ദീപാവലി നാളുകളിലാണ് സഫലമാവുക. ഇതിനകം പുതിയ കാറിനെ പലരും വീട്ടില്‍ എത്തിച്ചിട്ടുണ്ടാകും; ചിലരാകട്ടെ പുതിയ കാര്‍ വാങ്ങാനുള്ള അവസാന വട്ട ഒരുക്കങ്ങളിലും ആയിരിക്കും.

പുതിയ കാര്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് പദ്ധതിയുണ്ടോ? നിലവില്‍ 10 ലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച അഞ്ച് ഹാച്ച്ബാക്കുകള്‍ ഏതൊക്കെ എന്ന് പരിശോധിക്കാം —

ടാറ്റ ടിയാഗൊ
ടാറ്റയുടെ IMPACT ഡിസൈന്‍ തത്വം പാലിച്ചെത്തിയ ആദ്യ താരമാണ് ടിയാഗൊ ഹാച്ച്ബാക്ക്. 2016 ല്‍ ആദ്യമായി വിപണിയില്‍ കടന്നെത്തിയ ടിയാഗൊ, തുടക്കം മുതല്‍ക്കെ ശ്രദ്ധ നേടിയ ഹാച്ച്ബാക്കാണ്.

ടാറ്റയുടെ ആഭ്യന്തര വില്‍പനയില്‍ 40 ശതമാനവും ടിയാഗൊ ഹാച്ച്ബാക്കിന്റെ സംഭാവനയാണ്. പുതിയ ഡിസൈന്‍ ഭാഷയും സ്റ്റൈലിംഗുമാണ് ടിയാഗൊയുടെ പ്രചാരത്തിന്റെ പ്രധാന കാരണം.

1.2 ലിറ്റര്‍ റെവട്രോണ്‍ പെട്രോള്‍ എഞ്ചിന്‍, പുത്തന്‍ 1.05 ലിറ്റര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനിലുമാണ് ടിയാഗൊ ഒരുങ്ങുന്നത്.
Trending On DriveSpark Malayalam:
ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?
ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍
ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

ഇരു എഞ്ചിന്‍ പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ടാറ്റ നല്‍കുന്നതും. ടോപ് വേരിയന്റ് XTA യില്‍, ഓപ്ഷനല്‍ എഎംടി ഗിയര്‍ബോക്‌സും കമ്പനി നല്‍കുന്നുണ്ട്.
ടാറ്റ ടിയാഗൊ വില: 3.21 ലക്ഷം രൂപ - 5.64 ലക്ഷം രൂപ (എക്‌സ്‌ഷോറൂം, ദില്ലി)

ഹ്യുണ്ടായി ഗ്രാന്‍ഡ് i10
ഏറെ മുറവിളികള്‍ക്ക് ശേഷമാണ് ഗ്രാന്‍ഡ് i10 ഹാച്ച്ബാക്കിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഹ്യുണ്ടായി നല്‍കിയത്. കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ക്ക് ഒപ്പം പുതിയ ഡീസല്‍ എഞ്ചിനും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പ്രധാന വിശേഷമാണ്.

2013 ല്‍ അവതരിച്ചത് മുതല്‍, ഹ്യുണ്ടായി നിരയില്‍ ശക്തമായ സാന്നിധ്യമാണ് ഗ്രാന്‍ഡ് i10. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയ്ക്ക് ഒപ്പമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പുതിയ ഗ്രാന്‍ഡ് i10 ന്റെ ഹൈലൈറ്റ്.

കൂടുതല്‍ കരുത്താര്‍ന്ന 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും, 1.1 ലിറ്റര്‍ CRDi പെട്രോള്‍ എഞ്ചിനിലുമാണ് ഗ്രാന്‍ഡ് i10 ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങുന്നത്.
ഹ്യുണ്ടായി ഗ്രാന്‍ഡ് i10 വില: 4.59 ലക്ഷം രൂപ - 7.30 ലക്ഷം രൂപ (എക്‌സ്‌ഷോറൂം, ദില്ലി)

മാരുതി സുസൂക്കി ബലെനോ
മാരുതി സുസൂക്കി നിരയില്‍ നിന്നും അതിവേഗം പ്രചാരം നേടിയ മോഡലാണ് ബലെനോ. 2015 ലാണ് ബലെനോ ഹാച്ച്ബാക്കിനെ മാരുതി ആദ്യമായി അണിനിരത്തിയത്.
Recommended Video


ഹ്യുണ്ടായി i20, ഹോണ്ട ജാസുകള്‍ക്ക് എതിരെ മത്സരിക്കുന്ന ബലെനോയില്‍ പ്രീമിയം ഫീച്ചറുകളാണ് മാരുതി നല്‍കുന്നതും. 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനുകളാണ് ബലെനോയില്‍ ഉള്‍പ്പെടുന്നത്.

ഇതിന് പുറമെ കരുത്താര്‍ന്ന ബലെനോ RS പതിപ്പിനെയും മാരുതി അണിനിരത്തുന്നുണ്ട്. 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനിലാണ് മാരുതി ബലെനോ RS വരുന്നത്.
മാരുതി സുസൂക്കി ബലെനോ വില: 5.26 ലക്ഷം രൂപ - 8.42 ലക്ഷം രൂപ (എക്‌സ്‌ഷോറൂം, ദില്ലി)

ഫോക്‌സ്‌വാഗണ്‍ പോളോ
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മികച്ച ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ഫോക്‌സ്‌വാഗണ്‍ പോളോ. പുതുതലമുറ പോളോ രാജ്യാന്തര വിപണികളില്‍ വരവറിയിച്ചെങ്കിലും, ഇന്ത്യന്‍ തീരമെന്നണയും എന്നതില്‍ വ്യക്തതയില്ല.

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ പോളോയെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അണിനിരത്തുന്നുണ്ട്. 88 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ ടിഡിഐ ഫോര്‍-സിലിണ്ടര്‍ ഇന്‍-ലൈന്‍ ഡീസല്‍ എഞ്ചിനും, 73 bhp കരുത്തേകുന്ന 1.2 ലിറ്റര്‍ എംപിഐ ത്രീ-സിലിണ്ടര്‍ ഇന്‍-ലൈന്‍ പെട്രോള്‍ എഞ്ചിനുമാണ് പോളോയില്‍ ലഭ്യമാവുന്നത്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിന്‍ പതിപ്പുകളില്‍ ഒരുങ്ങുന്നതും. സ്റ്റാന്‍ഡേര്‍ഡ് പോളോയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമല്ല.
ഫോക്‌സ്‌വാഗണ്‍ പോളോ വില: 5.51 ലക്ഷം രൂപ - 8.85 ലക്ഷം രൂപ (എക്‌സ്‌ഷോറൂം, ദില്ലി)

ഹോണ്ട ജാസ്
പുതുക്കിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റിനെ 2015 ലാണ് ഹോണ്ട അവതരിപ്പിച്ചത്. പുത്തന്‍ ഡിസൈനും, പ്രീമിയം ഹാച്ച്ബാക്ക് പരിവേഷവും മോഡലിന്റെ പ്രചാരത്തിന് പ്രധാന കാരണമായി.

1.5 ലിറ്റര്‍ i-DTEC ഡീസല്‍, 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹോണ്ട ജാസ് അണിനിരക്കുന്നത്.

ഡീസല്‍ പതിപ്പില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കുമ്പോള്‍, പെട്രോള്‍ പതിപ്പില്‍ 5 സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് ഒരുങ്ങുന്നത്. 27.3 കിലോമീറ്റര്‍ എന്ന ഇന്ധനക്ഷമതയാണ് മോഡലില്‍ ഹോണ്ട നല്‍കുന്ന വാഗ്ദാനം.
ഹോണ്ട ജാസ് വില: 5.89 ലക്ഷം രൂപ - 9.19 ലക്ഷം രൂപ (എക്‌സ്‌ഷോറൂം, ദില്ലി)


Click it and Unblock the Notifications








