ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

By Dijo Jackson

ഉത്സവകാലം മുന്നില്‍ കണ്ട് നിര്‍മ്മാതാക്കള്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി കാര്‍ വിപണിയില്‍ കളം നിറഞ്ഞ് നില്‍ക്കുകയാണ്. കാര്‍ വാങ്ങണമെന്ന് ആശിച്ച് നില്‍ക്കുന്നവരാകട്ടെ ദീപാവലിയ്ക്ക് നിര്‍മ്മാതാക്കള്‍ നല്‍കുന്ന ഓഫറുകള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചതിന് ശേഷം തെരഞ്ഞെടുക്കാമെന്ന തീരുമാനത്തിലുമാകും.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

ദീപാവലിയോട് അനുബന്ധിച്ച്, ഉയര്‍ന്ന ഡിസ്‌കൗണ്ടുകള്‍ ഒരുങ്ങിയിട്ടുള്ള എസ്‌യുവികളെയും കാറുകളെയും പരിശോധിക്കാം —

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

മഹീന്ദ്ര സ്‌കോര്‍പിയോ

ദീപാവലി മുന്‍നിര്‍ത്തി സ്‌കോര്‍പിയോ വേരിയന്റുകളില്‍ ഉടനീളം 50,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫറുകളാണ് മഹീന്ദ്ര ലഭ്യമാക്കുന്നത്.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

ക്യാഷ് ഡിസ്‌കൗണ്ട്, കോര്‍പറേറ്റ് ഡിസ്‌കൗണ്ട്, സ്‌പെഷ്യല്‍ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിങ്ങനെ നീളുന്നതാണ് സ്‌കോര്‍പിയോയില്‍ ഉപഭോക്താക്കള്‍ക്ക് നേടാവുന്ന ആനുകൂല്യങ്ങള്‍.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

9.70 ലക്ഷം രൂപ ആരംഭവിലയില്‍ എത്തുന്ന സ്‌കോര്‍പിയോയുടെ ടോപ് വേരിയന്റ് വില, 15.57 ലക്ഷം രൂപയാണ്. അതേസമയം, കൂടുതല്‍ ഫീച്ചറുകളും കരുത്തന്‍ എഞ്ചിനുമായുള്ള സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയില്‍ ഉടന്‍ എത്താനിരിക്കുകയാണ്.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

ഔഡി Q3

ഉത്സവകാലവും, ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ചുവട് ഉറപ്പിച്ചതിന്റെ പത്താം വര്‍ഷികവും ഒരുമിച്ചെത്തിയത് ഉപഭോക്താക്കള്‍ക്ക് നേട്ടമായിരിക്കുകയാണ്. തത്ഫലമായി എന്‍ട്രി ലെവല്‍ എസ്‌യുവി Q3 യില്‍ 50,000 രൂപയുടെ ഡിസ്‌കൗണ്ടാണ് ഔഡി നല്‍കുന്നത്.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

2012 ല്‍, 33.35 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് Q3 ഇന്ത്യയില്‍ ആദ്യമായി അവതരിച്ചത്. 41.88 ലക്ഷം രൂപയാണ് Q3 ടോപ് വേരിയന്റിന്റെ വില. 2015 ലും തുടര്‍ന്ന് 2017 ലും Q3 എസ്‌യുവിയെ ഔഡി പുതുക്കിയിരുന്നു.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

കോര്‍ട്ടീന വൈറ്റ്, ഫ്‌ളോററ്റ് സില്‍വര്‍, മിത്തോസ് ബ്ലാക്, മിസാനോ റെഡ്, ഹൈനാന്‍ ബ്ലൂ എന്നീ നിറഭേദങ്ങളിലാണ് ഔഡി Q3 ഒരുങ്ങുന്നത്.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ഇക്കോസ്‌പോര്‍ട് എസ്‌യുവിക്ക് ഒപ്പം ഫിഗൊ ഹാച്ച്ബാക്ക്, ആസ്‌പൈര്‍ സെഡാൻ മോഡലുകളിലും ഫോര്‍ഡ് ഇത്തവണ ഉത്സവകാല ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

55,000 രൂപ വരെയാണ് ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് നല്‍കുന്ന ദീപാവലി ആനുകൂല്യങ്ങള്‍. ഇതിന് പുറമെ 10,000 രൂപ വരെ വിലയുള്ള പാരിതോഷികങ്ങളും ഉപഭോക്താക്കള്‍ക്കായി ഫോര്‍ഡ് ഒരുക്കുന്നുണ്ട്. ഉത്സവകാലത്തുടനീളം 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഫോര്‍ഡ് മോഡലുകളില്‍ പ്രാബല്യത്തിലുണ്ട്.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

മഹീന്ദ്ര XUV500

KUV100, TUV300, XUV, സ്‌കോര്‍പിയോ എന്നീ മോഡലുകളിലാണ് മഹീന്ദ്ര ഓഫറുകള്‍ ലഭ്യമാക്കുന്നത്. മൈക്രോ എസ്‌യുവി ടാഗോടെയുള്ള KUV100 ല്‍ 60,000 രൂപ വരെ ഡിസ്‌കൗണ്ട് ഒരുങ്ങുമ്പോള്‍, TUV300 ല്‍ 35,000 രൂപ വരെയാണ് ലഭ്യമാവുന്ന ക്യാഷ് ഡിസ്‌കൗണ്ട്.

Recommended Video

Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

ഫ്‌ളാഗ്ഷിപ്പ് മോഡല്‍ XUV500 ല്‍ 65,000 രൂപ വരെയാണ് ഉപഭോക്താക്കള്‍ക്ക് നേടാവുന്ന ഡിസ്‌കൗണ്ട്.

Trending On DriveSpark Malayalam:

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

ഹ്യുണ്ടായി ട്യൂസോണ്‍

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി, നിരയില്‍ മിക്ക മോഡലുകളിലും ഡിസ്‌കൗണ്ട് ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

70,000 രൂപ വരെയാണ് ഹ്യുണ്ടായി മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് നേടാവുന്ന ഡിസ്‌കൗണ്ട് ഓഫറുകള്‍. അടുത്തിടെയാണ് ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ട്യൂസോണിന്റെ ഫോര്‍-വീല്‍-ഡ്രൈവ് പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിച്ചത്.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

റെനോ ഡസ്റ്റര്‍

ഇന്ത്യയില്‍ ഡസ്റ്ററിന് പ്രചാരം വര്‍ധിക്കവെ, മോഡലില്‍ ദീപാവലി ഓഫറുകള്‍ ഒരുക്കി റെനോ വീണ്ടും ശക്തമാവുകയാണ്. 77,000 രൂപ വരെയാണ് ഡസ്റ്ററില്‍ റെനോ നല്‍കുന്ന ഡിസ്‌കൗണ്ട് ഓഫര്‍.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

ഇന്‍ഷൂറന്‍സ്, ആക്‌സസറികള്‍, പ്രത്യേക പലിശ നിരക്കുകള്‍ എന്നിവയും റെനോ നല്‍കുന്ന ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടും. അതേസമയം ലിമിറ്റഡ് എഡിഷന്‍ ഡസ്റ്റര്‍ സാന്‍ഡ്‌സ്റ്റോം എഡിഷനില്‍ ഡിസ്‌കൗണ്ട് നല്‍കാന്‍ റെനോ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയം.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

മഹീന്ദ്ര നുവോസ്‌പോര്‍ട്

85,000 രൂപ വരെയാണ് നുവോസ്‌പോര്‍ടില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്ന ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍. മഹീന്ദ്ര ക്വാണ്‍ടോയ്ക്ക് പകരം നിരയില്‍ ഇടംപിടിച്ച നുവോസ്‌പോര്‍ട്, മോള്‍ട്ടന്‍ റെഡ്, റസ്റ്റ് ഓറഞ്ച്, റീഗല്‍ ബ്ലൂ, ഡയമണ്ട് വൈറ്റ് എന്നീ നിറഭേദങ്ങളില്‍ ലഭ്യമാണ്. TUV300 ന് മേലെയായാണ് മഹീന്ദ്ര നിരയില്‍ നുവോസ്‌പോര്‍ടിനുള്ള സ്ഥാനം.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

നിസാന്‍ ടെറാനോ

സൗജന്യ ആക്‌സസറികളും, എക്‌സ്‌ചേഞ്ച് ബോണസും, കോര്‍പറേറ്റ് ഡിസ്‌കൗണ്ടുകളും ഉള്‍പ്പെടെ 87,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളാണ് നിസാന്‍ ടെറാനോയില്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കുക.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

9.9 ലക്ഷം രൂപ മുതല്‍ 14.31 ലക്ഷം രൂപ വരെയാണ് നിസാന്‍ ടെറാനോയുടെ എക്‌സ്‌ഷോറൂം വില. റെനോ ഡസ്റ്റര്‍, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500, ടാറ്റ ഹെക്‌സ, മഹീന്ദ്ര സ്‌കോര്‍പിയോ, ടാറ്റ സഫാരി എന്നിവരാണ് നിസാന്‍ ടെറാനോയുടെ എതിരാളികള്‍.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

ഹോണ്ട BR-V

ഒരു ലക്ഷം രൂപ വരെയാണ് BR-V യില്‍ ഹോണ്ട ലഭ്യമാക്കുന്ന ഫെസ്റ്റീവ് ഡിസ്‌കൗണ്ട്. വേരിയന്റുകളില്‍ ഉടനീളം ഫെസ്റ്റീവ് ഡിസ്‌കൗണ്ടിനെ ഹോണ്ട നല്‍കുന്നുണ്ട്.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

ഇതിന് പുറമെ 'ഗ്രേറ്റ് ഹോണ്ട ഫെസ്റ്റിന്റെ' ഭാഗമായി ആദ്യ വര്‍ഷ സൗജന്യ ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് ഓഫറുകളും ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കും. 9.03 ലക്ഷം രൂപ മുതല്‍ 13.26 ലക്ഷം രൂപ വരെയാണ് ഹോണ്ട BR-V യുടെ എക്‌സ്‌ഷോറൂം വില.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

വോള്‍വോ XC60

പുതുതലമുറ വോള്‍വോ XC60 അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിക്കാനിരിക്കെ, നിലവിലുള്ള XC60 യില്‍ വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറാണ് കമ്പനി ലഭ്യമാക്കിയിരിക്കുന്നത്.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

8 ലക്ഷം രൂപ വരെയാണ് XC60 യില്‍ വോള്‍വോ ലഭ്യമാക്കുന്ന ഡിസ്‌കൗണ്ട്. ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്റ്റന്‍ഡഡ് വാറന്റി, സൗജന്യ ഇന്‍ഷൂറന്‍സ് എന്നിങ്ങനെ നീളുന്ന ആനുകൂല്യങ്ങളും XC60 യില്‍ വോള്‍വോ ലഭ്യമാക്കുന്നുണ്ട്.

ദീപാവലി എത്തി, കാറുകളില്‍ വമ്പന്‍ ഓഫറുകളും ഒരുങ്ങി; 8 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്!

43.95 ലക്ഷം രൂപ മുതല്‍ 51.22 ലക്ഷം രൂപ വരെയാണ് വോള്‍വോ XC60 യുടെ എക്‌സ്‌ഷോറൂം വില. ഔഡി Q5, ബിഎംഡബ്ല്യു X3, മെര്‍സിഡീസ്-ബെന്‍സ് ജിഎല്‍സി എന്നിവരാണ് വോള്‍വോ XC60 യുടെ പ്രധാന എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, October 17, 2017, 18:45 [IST]
English summary
Top Diwali Discounts On Cars And SUV's. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X