സിറ്റിയ്ക്കും അമേസിനും, WR-V യ്ക്കും സ്‌പെഷ്യല്‍ എഡിഷനുമായി ഹോണ്ട ഇന്ത്യയില്‍
Recommended Video

കാറുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഹോണ്ട. ഹോണ്ട സിറ്റി ആനിവേഴ്‌സറി എഡിഷന്‍, ഹോണ്ട അമേസ് പ്രൈഡ് എഡിഷന്‍, ഹോണ്ട WR-V എഡ്ജ് എഡിഷനുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി.

ഇന്ത്യന്‍ വിപണിയില്‍ സിറ്റി സെഡാന്‍ ഇരുപതു വര്‍ഷം വിജയകരമായി പിന്നിട്ട പശ്ചാത്തലത്തിലാണ് ഹോണ്ട സിറ്റി ഇരുപതാം ആനിവേഴ്‌സറി എഡിഷന്റെ വരവ്. ഒരുപിടി എക്സ്റ്റീരിയര്‍ അപ്‌ഡേറ്റുകളും പുത്തന്‍ ഫീച്ചറുകളുമാണ് പുതിയ സിറ്റി സ്‌പെഷ്യല്‍ എഡിഷന്റെ വിശേഷങ്ങള്‍.

ഏറ്റവും ഉയര്‍ന്ന ZX വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഹോണ്ട സിറ്റി ആനിവേഴ്‌സറി എഡിഷന്‍ ഒരുങ്ങുന്നത്. 13.74 ലക്ഷം രൂപയാണ് പുതിയ സിറ്റി പെട്രോള്‍ സിവിടി മോഡലിന്റെ എക്‌സ്‌ഷോറൂം വില.

അതേസമയം 13.82 ലക്ഷം രൂപയാണ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള സിറ്റി ഡീസല്‍ പതിപ്പിന്റെ വില. ഇരുപതാം ആനിവേഴ്‌സറി എഡിഷന്‍ എബ്ലം, പുതുക്കിയ ഫ്രണ്ട് ബമ്പര്‍, സൈഡ് ഗാര്‍ണിഷ്, ടങ്ക് എന്‍ഡ് മൗള്‍ഡിംഗ് ഉള്‍പ്പെടുന്നതാണ് ഹോണ്ട സിറ്റി ആനിവേഴ്‌സറി എഡിഷന്റെ ഡിസൈന്‍ വിശേഷങ്ങള്‍.

അഡ്വാന്‍സ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും വര്‍ധിപ്പിച്ച സുരക്ഷാ ഫീച്ചറുകളുമാണ് ഹോണ്ട അമേസ് പ്രൈഡ് എഡിഷന്റെ പ്രധാന വിശേഷം.

S(O) മാനുവല്‍ ഗിയര്‍ബോക്‌സ് വേരിയന്റിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഹോണ്ട അമേസ് സ്‌പെഷ്യല്‍ എഡിഷന്റെ എക്‌സ്‌ഷോറൂം വില 6.29 ലക്ഷം രൂപയാണ്. 7.83 ലക്ഷം രൂപയാണ് അമേസ് സ്‌പെഷ്യല്‍ എഡിഷന്‍ ഡീസല്‍ പതിപ്പിന്റെ വില.
Trending On DriveSpark Malayalam:
ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍
സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

പ്രൈഡ് എഡിഷന്‍ പ്രീമിയം സീറ്റ് കവറുകളും, ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റും, സ്റ്റീയറിംഗ് വീല്‍ കവറുമാണ് പുതിയ അമേസ് പ്രൈഡ് എഡിഷന്റെ ഇന്റീരിയര്‍ ആകര്‍ഷണങ്ങള്‍.

നിലവിലുള്ള അമേസിനെ അപേക്ഷിച്ച് 30,000 രൂപ വിലവര്‍ധനവിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ അമേസ് പെട്രോള്‍ പതിപ്പ് എത്തുന്നത്. 10,000 രൂപയാണ് അമേസ് ഡീസല്‍ പതിപ്പില്‍ രേഖപ്പെടുത്തുന്ന വില വര്‍ധനവ്.

'എസ്' വേരിയന്റിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന WR-V എഡ്ജ് എഡിഷനിലും സമാനമായ എക്‌സ്റ്റീരിയര്‍-ഇന്റീരിയര്‍ അപ്‌ഡേറ്റുകളാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്.

8.01 ലക്ഷം രൂപയാണ് സ്‌പെഷ്യല്‍ എഡിഷന്‍ WR-V പെട്രോള്‍ പതിപ്പിന്റെ വില. അതേസമയം, 9.04 ലക്ഷം രൂപയാണ് സ്‌പെഷ്യല്‍ എഡിഷന്‍ WR-V ഡീസല്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

ഗണ്‍മെറ്റല്‍ ഫിനിഷ് നേടിയ 16 ഇഞ്ച് മള്‍ട്ടി-സ്‌പോക്ക് അലോയ് വീലുകളും, സ്‌പെഷ്യല്‍ എഡിഷന്‍ എഡ്ജ് എബ്ലവുമാണ് മോഡലില്‍ എടുത്തുപറയാവുന്ന ഡിസൈന്‍ വിശേഷങ്ങള്‍.

യഥാക്രമം 21,000 രൂപ, 23,000 രൂപ വിലവര്‍ധനവിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ WR-V പതിപ്പുകള്‍ വിപണിയില്‍ എത്തുന്നത്.
Trending On DriveSpark Malayalam:
ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍
പുത്തന്‍ ഡിസൈന്‍ ഭാഷയില്‍ ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്; ബലെനോയുടെ എതിരാളിയോ?
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications