പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി മഹീന്ദ്ര; റെക്‌സ്റ്റണ്‍ ഫോര്‍ച്യൂണറിന് ഒത്ത എതിരാളിയോ?

By Dijo Jackson

Recommended Video

Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark

ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര ശ്രദ്ധ പിടിച്ചുപറ്റുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. സംഭവം എന്തെന്നല്ലേ? ടൊയോട്ട ഫോര്‍ച്യൂണറിന് എതിരെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ വരവ്.

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി മഹീന്ദ്ര; റെക്‌സ്റ്റണ്‍ ഫോര്‍ച്യൂണറിന് ഒത്ത എതിരാളിയോ?

ഇത്രപെട്ടെന്ന് മഹീന്ദ്രയ്ക്ക് ഒരു ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയോ? വിശ്വസിക്കാന്‍ ഒരല്‍പം ബുദ്ധിമുട്ടുണ്ടാകാം. റെക്സ്റ്റണ്‍ എസ്‌യുവിയാണ് മഹീന്ദ്ര നിരയില്‍ തലയുയര്‍ത്താന്‍ കാത്തുനില്‍ക്കുന്ന അവതാരം.

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി മഹീന്ദ്ര; റെക്‌സ്റ്റണ്‍ ഫോര്‍ച്യൂണറിന് ഒത്ത എതിരാളിയോ?

മുമ്പ് ആദ്യതലമുറ സാങ്‌യോങ് റെക്‌സ്റ്റണിന് ഇന്ത്യയില്‍ ചുവടുപിഴച്ചിരുന്നു. മുൻ വീഴ്ചയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട സാങ്‌യോങ് മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായാണ് രണ്ടാം തലമുറ റെക്‌സ്റ്റണിനെ ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്നത്.

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി മഹീന്ദ്ര; റെക്‌സ്റ്റണ്‍ ഫോര്‍ച്യൂണറിന് ഒത്ത എതിരാളിയോ?

സാങ്‌യോങ് ഇന്ത്യന്‍ തീരമഞ്ഞിട്ട് കാലം കുറച്ചായെങ്കിലും വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കമ്പനിക്ക് ഇന്നും സാധിച്ചിട്ടില്ല. അതേസമയം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് കീഴില്‍ പിറവിയെടുക്കുന്ന രണ്ടാം തലമുറ റെക്സ്റ്റണ്‍ മഹീന്ദ്രയ്ക്കും, സാങ്‌യോങിനും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി മഹീന്ദ്ര; റെക്‌സ്റ്റണ്‍ ഫോര്‍ച്യൂണറിന് ഒത്ത എതിരാളിയോ?

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ XUV500 നും മുകളിലാണ് പുതിയ രണ്ടാം തലമുറ റെക്സ്റ്റണിന്റെ സ്ഥാനം. രാജ്യാന്തര വിപണികളില്‍ വില്‍ക്കപ്പെടുന്ന റെക്സ്റ്റണിന് സമാനമായാകും എസ്‌യുവിയുടെ ഇന്ത്യന്‍ വരവും.

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി മഹീന്ദ്ര; റെക്‌സ്റ്റണ്‍ ഫോര്‍ച്യൂണറിന് ഒത്ത എതിരാളിയോ?

അതേസമയം ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് റെക്‌സ്റ്റണിന്റെ ഡിസൈന്‍ ശൈലിയില്‍ മഹീന്ദ്ര അല്‍പമൊന്ന് കൈകടത്തും.

Trending On DriveSpark Malayalam:

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി മഹീന്ദ്ര; റെക്‌സ്റ്റണ്‍ ഫോര്‍ച്യൂണറിന് ഒത്ത എതിരാളിയോ?

മഹീന്ദ്രയുടെ തനത് മുഖച്ഛായ വെളിപ്പെടുത്തുന്ന പരിഷ്‌കരിച്ച ഗ്രില്ലുകളാകും റെക്സ്റ്റണിന് ലഭിക്കുക. അലോയ് വീല്‍ ഡിസൈനിലും, അകത്തളത്തെ ഫീച്ചറുകളിലും മഹീന്ദ്ര പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നാണ് സൂചന.

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി മഹീന്ദ്ര; റെക്‌സ്റ്റണ്‍ ഫോര്‍ച്യൂണറിന് ഒത്ത എതിരാളിയോ?

പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍, 360-ഡിഗ്രി ക്യാമറ, നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, കൂള്‍ഡ് സീറ്റുകള്‍, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവ ഉള്‍പ്പെടുന്നതാണ് സാങ്‌യോങ് റെക്‌സ്റ്റണിന്റെ ഫീച്ചറുകള്‍.

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി മഹീന്ദ്ര; റെക്‌സ്റ്റണ്‍ ഫോര്‍ച്യൂണറിന് ഒത്ത എതിരാളിയോ?

എന്നാല്‍ ഇന്ത്യയില്‍ റെക്സ്റ്റണിന്റെ വില നിയന്ത്രിക്കുന്നതിന് വേണ്ടി ഇവയില്‍ പല ഫീച്ചറുകളെയും മഹീന്ദ്ര ഉപേക്ഷിക്കും. റെക്സ്റ്റണിനെ രാജ്യത്ത് പ്രാദേശികമായി അസംബിള്‍ ചെയ്ത് വിപണിയില്‍ എത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി മഹീന്ദ്ര; റെക്‌സ്റ്റണ്‍ ഫോര്‍ച്യൂണറിന് ഒത്ത എതിരാളിയോ?

ഇന്ത്യയില്‍ പ്രചാമേറിയ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എസ്‌യുവികളോട് നേരിട്ട് കൊമ്പുകോര്‍ക്കാനുള്ള ഒരുക്കത്തിലാണ് പുതിയ മഹീന്ദ്ര റെക്‌സ്റ്റണ്‍.

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി മഹീന്ദ്ര; റെക്‌സ്റ്റണ്‍ ഫോര്‍ച്യൂണറിന് ഒത്ത എതിരാളിയോ?

കുറഞ്ഞ വിലയാകും എന്‍ഡവര്‍, ഫോര്‍ച്യൂണറുകള്‍ക്ക് മുമ്പില്‍ റെക്സ്റ്റണിന് മുന്‍തൂക്കം നല്‍കിയേക്കാവുന്ന നിര്‍ണായക ഘടകം. മഹീന്ദ്ര റെക്സ്റ്റണില്‍ ഏകദേശം 24 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രൈസ് ടാഗ് പ്രതീക്ഷിക്കാം.

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി മഹീന്ദ്ര; റെക്‌സ്റ്റണ്‍ ഫോര്‍ച്യൂണറിന് ഒത്ത എതിരാളിയോ?

ലാഡര്‍ ഫ്രെയിം ചാസിയിലാണ് സാങ്‌യോങ് റെക്‌സ്റ്റണ്‍ ഒരുങ്ങുന്നത്. ഫോര്‍-വീല്‍-ഡ്രൈവ് സംവിധാനത്തിലാണ് രാജ്യാന്തര വിപണികളില്‍ സാങ്‌യോങ് റെക്സ്റ്റണ്‍ അവതരിക്കുന്നതും.

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി മഹീന്ദ്ര; റെക്‌സ്റ്റണ്‍ ഫോര്‍ച്യൂണറിന് ഒത്ത എതിരാളിയോ?

186 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എസ്‌യുവിയുടെ പവര്‍ഹൗസ്. മെര്‍സിഡീസ്-ബെന്‍സില്‍ നിന്നുള്ള 7 സ്പീഡ് ടോര്‍ഖ്-കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് റെക്‌സ്റ്റണില്‍ ഇടംപിടിക്കുന്നത്.

പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി മഹീന്ദ്ര; റെക്‌സ്റ്റണ്‍ ഫോര്‍ച്യൂണറിന് ഒത്ത എതിരാളിയോ?

അതേസമയം റെക്സ്റ്റണില്‍ mHawk എഞ്ചിനുകളെ മഹീന്ദ്ര നല്‍കുമോ എന്നത് കണ്ടറിയണം.

Trending On DriveSpark Malayalam:

ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #mahindra #മഹീന്ദ്ര
English summary
Mahindra Rexton India Debut At 2018 Auto Expo. Read in Malayalam.
Story first published: Thursday, January 11, 2018, 15:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X