ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

Written By:

ഇന്ത്യയില്‍ എസ്‌യുവി നിര വിപുലപ്പെടുത്താനുള്ള തിടുക്കത്തിലാണ് ഫോര്‍ഡ്. ജീപ് കോമ്പസിന് എതിരെ പുതിയ ഫൈവ്-സീറ്റര്‍ പ്രീമിയം എസ്‌യുവിയെ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ചരടുനീക്കങ്ങള്‍ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ചു കഴിഞ്ഞു.

ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

ഈ വര്‍ഷം തന്നെ ഫോര്‍ഡ് കൂഗയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ എസ്‌യുവി വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വിരലില്‍ എണ്ണാവുന്ന സി-സെഗ്മന്റ് എസ്‌യുവികള്‍ മാത്രമായിരുന്നു രണ്ട് വര്‍ഷം മുമ്പ് വരെ വിപണിയില്‍ തലയുയര്‍ത്തി നിന്നിരുന്നത്.

Recommended Video - Watch Now!
Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark
ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

എന്നാല്‍ ഇപ്പോള്‍ കഥ മാറി. 2016 ല്‍ ഹ്യുണ്ടായി ട്യൂസോണ്‍ വിപണിയിലേക്ക് തിരിച്ചെത്തി. പിന്നാലെ ടിഗ്വാനുമായി ജര്‍മ്മന്‍ നിര്‍മ്മാതാക്കളും ചുവടുവെച്ചു. ഇവര്‍ക്ക് ശേഷം എത്തിയ ജീപ് കോമ്പസാകട്ടെ വിപണിയെ ഒന്നാകെ പിടിച്ചുകുലുക്കി.

ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

വിലയില്‍ ഒരുക്കിയ വിപ്ലവവും ജീപ് ബ്രാന്‍ഡിംഗുമാണ് കോമ്പസിന്റെ പ്രചാരം ക്രമാതീതമായി വര്‍ധിപ്പിച്ചത്. ആദ്യ നാല് മാസം കൊണ്ട് തന്നെ പതിനായിരം കോമ്പസുകള്‍ വിപണിയില്‍ വില്‍ക്കപ്പെട്ടു.

ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

എസ്‌യുവി നിരയില്‍ മത്സരം പൊടിപൊടിക്കുമ്പോള്‍ പുതിയ അവതാരവുമായി കടന്നെത്താനുള്ള തയ്യാറെടുപ്പിലാണ് ഫോര്‍ഡ്. 'ഫോര്‍ഡ് എസ്‌കേപ്പ്' എന്നും അറിയപ്പെടുന്ന കൂഗ ഇന്ത്യന്‍ വിപണിയ്ക്ക് അനുയോജ്യമല്ല.

ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

കൂഗയില്‍ ഒരുങ്ങിയിട്ടുള്ള ഉയര്‍ന്ന പ്രൈസ് ടാഗാണ് ഇതിന് കാരണം. അതുകൊണ്ടാണ് കൂഗയെ അടിസ്ഥാനപ്പെടുത്തിയുള്ള പുത്തന്‍ എസ്‌യുവി എന്ന ആശയം ഫോര്‍ഡ് കൈകൊണ്ടിരിക്കുന്നത്.

Trending On DriveSpark Malayalam:

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതർ!

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

നിലവില്‍ രണ്ടാം തലമുറ കൂഗകളാണ് രാജ്യാന്തര വിപണികളില്‍ വില്‍പനയ്ക്ക് എത്തുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്യന്‍ വിപണികളില്‍ പ്രചാമേറിയ എസ്‌യുവിയാണ് ഫോര്‍ഡ് കൂഗ.

ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

കൂഗയുടെ റൈറ്റ്-ഹാന്‍ഡ്-ഡ്രൈവ് പതിപ്പിനെയും ഫോര്‍ഡ് ഉത്പാദിപ്പിക്കുന്നുണ്ട്. അതിനാല്‍ പുതിയ എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഫോര്‍ഡിന് ഏറെ പ്രയാസമുണ്ടാകില്ല.

ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

C1 പ്ലാറ്റ്‌ഫോമിനെ പശ്ചാത്തലമാക്കിയുള്ള രണ്ടാം തലമുറ കൂഗയെ 2012 ലാണ് ഫോര്‍ഡ് ആദ്യമായി അവതരിപ്പിച്ചത്. ഫോക്കസ്, സി-മാക്‌സ് പോലുള്ള രാജ്യാന്തര ഫോര്‍ഡ് മോഡലുകളും ഇതേ അടിത്തറയില്‍ നിന്നുമാണ് ഒരുങ്ങുന്നതും.

Trending On DriveSpark Malayalam:

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഫോര്‍ഡ് കൂഗ രാജ്യാന്തര വിപണികളില്‍ ലഭ്യമാണ്. ഫ്രണ്ട്-വീല്‍, റിയര്‍-വീല്‍-ഡ്രൈവ് പരിവേഷങ്ങളും എസ്‌യുവിയില്‍ ഒരുങ്ങുന്നുണ്ട്.

ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

ഇന്ത്യന്‍ വരവില്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ ഡീസല്‍ എഞ്ചിനുകളുടെ പിന്തുണയാകും എസ്‌യുവി നേടുകയെന്നാണ് സൂചന. പ്രീമിയം ടാഗുള്ളതിനാല്‍ തന്നെ സുസജ്ജമായ സുരക്ഷ ഫീച്ചറുകളാകും പുതിയ ഫോര്‍ഡ് എസ്‌യുവിയില്‍ ഇടംപിടിക്കുക.

ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

ഇക്കോസ്‌പോര്‍ടിനും എന്‍ഡവറിനും ഇടയിലായാകും പുതിയ പ്രീമിയം എസ്‌യുവിയുടെ ഇന്ത്യന്‍ കടന്നുവരവ്. ഫിഗൊ ക്രോസിന് പിന്നാലെ കൂഗയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ എസ്‌യുവിയെ ഫോര്‍ഡ് അവതരിപ്പിക്കുമെന്നാണ് നിലവില്‍ ലഭ്യമായ വിവരം.

ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

കോമ്പസിന് ഒപ്പം ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500 എന്നിവരുമായും പുതിയ ഫോര്‍ഡ് എസ്‌യുവി കൊമ്പുകോര്‍ക്കും. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ഫോര്‍ഡ് നിരയില്‍ പുതിയ എസ്‌യുവി തലയുയര്‍ത്താനും സാധ്യതയുണ്ട്.

ജീപ് കോമ്പസിന് ഫോര്‍ഡിന്റെ മറുപടി; കൂഗയെ കൂട്ടുപിടിച്ചു പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

15-20 ലക്ഷം രൂപ പ്രൈസ് ടാഗിലാകും ഫോർഡ് എസ്‌യുവിയുടെ ഇന്ത്യന്‍ വരവ്.

Source: CarWale

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #ford #ഫോഡ്
English summary
Ford’s Jeep Compass Rival Is Coming To India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark