റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ ഇന്ത്യയില്‍; വില 69.53 ലക്ഷം രൂപ

By Dijo Jackson

റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുതിയ റേഞ്ച് റോവര്‍ ഇവോഖിനെ ലാന്‍ഡ് റോവര്‍ വിപണിയില്‍ അവതരിപ്പിച്ചു. 69.53 ലക്ഷം രൂപയാണ് റേഞ്ച് റോവര്‍ ഇവോഖിന്റെ എക്‌സ്‌ഷോറൂം വില.

റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ ഇന്ത്യയില്‍; വില 69.53 ലക്ഷം രൂപ

2.0 ലിറ്റര്‍ ഇന്‍ജെനിയം നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് റേഞ്ച് റോവര്‍ ഇവോഖിന്റെ ഒരുക്കം. എഞ്ചിന് പരമാവധി 237 bhp കരുത്തും 340 Nm torque ഉം സൃഷ്ടിക്കാനാവും.

റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ ഇന്ത്യയില്‍; വില 69.53 ലക്ഷം രൂപ

ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കാറില്‍. നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തെത്തും. പാഡില്‍ ഷിഫ്‌റ്റോട് കൂടിയ ഡ്രൈവ് സെലക്ട്, സ്‌പോര്‍ട് മോഡ് എന്നിവ പുതിയ ആഢംബര എസ്‌യുവിയുടെ പ്രത്യേകതകളാണ്.

റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ ഇന്ത്യയില്‍; വില 69.53 ലക്ഷം രൂപ

കേലവം രണ്ടു ഡോര്‍ പതിപ്പില്‍ മാത്രമാണ് റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ ലഭ്യമാവുക. HSE ഡയനാമിക് എന്ന ഒറ്റ വകഭേദം മാത്രമാണ് മോഡലില്‍ ഒരുങ്ങുന്നത്.

റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ ഇന്ത്യയില്‍; വില 69.53 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് റോവര്‍ ഇവോഖില്‍ നിന്നുള്ള എഞ്ചിനും ഫീച്ചറുകളുമാണ് പുതിയ കണ്‍വേര്‍ട്ടബിള്‍ ഇവോഖിലും. പേരു സൂചിപ്പിക്കുന്നത് പോലെ മടങ്ങി നില്‍ക്കുന്ന മേല്‍ക്കൂരയാണ് മോഡലിന്റെ പ്രധാന ആകര്‍ഷണം.

Recommended Video

Mahindra Rexton Quick Look; Specs, Interior And Exterior - DriveSpark
റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ ഇന്ത്യയില്‍; വില 69.53 ലക്ഷം രൂപ

പോളിഅക്രൈലിക് ഫാബ്രിക് കൊണ്ടാണ് മേല്‍ക്കൂരയുടെ നിര്‍മ്മാണം. Z-ഫോള്‍ഡ് മെക്കാനിസത്തെ അടിസ്ഥാനപ്പെടുത്തി നാലു വൈദ്യുത മോട്ടോറുകളാണ് കണ്‍വേര്‍ട്ടബിള്‍ റൂഫിനായുള്ളത്.

റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ ഇന്ത്യയില്‍; വില 69.53 ലക്ഷം രൂപ

മോഡലില്‍ കേവലം 18 സെക്കന്‍ഡുകള്‍ കൊണ്ടു മേല്‍ക്കൂര പൂര്‍ണമായും മടങ്ങി നില്‍ക്കും. മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗതയില്‍ വരെ കണ്‍വേര്‍ട്ടബിള്‍ റൂഫിനെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ ഇന്ത്യയില്‍; വില 69.53 ലക്ഷം രൂപ

സിനോണ്‍ ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, റേഡിയേറ്റര്‍ ഗ്രില്‍, എയര്‍ ഡാം, വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, സോഫ്റ്റ് ടോപ് റൂഫ് എന്നിവ ഉള്‍പ്പെടുന്നതാണ് മോഡലിന്റെ ഡിസൈന്‍.

റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ ഇന്ത്യയില്‍; വില 69.53 ലക്ഷം രൂപ

ചെറിയ ബൂട്ടും കണ്‍വേര്‍ട്ടബിള്‍ എസ്‌യുവിക്ക് ലഭിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഇവോഖിലും ഒരല്‍പം നീളം കൂടുതലാണ് കണ്‍വേര്‍ട്ടബിള്‍ ഇവോഖിന്. 4,370 mm നീളവും, 1,900 mm ഉയരവും, 1,609 mm വീതിയും മോഡലിനുണ്ട്.

റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ ഇന്ത്യയില്‍; വില 69.53 ലക്ഷം രൂപ

2,660 mm നീളമേറിയതാണ് വീല്‍ബേസ്. നാലു സീറ്റുകളുള്ള അകത്തളത്തിന് കറുപ്പ് പശ്ചാത്തലമാണ്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വിന്‍സര്‍ ലെതര്‍ സീറ്റുകള്‍, ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റിംഗ് എന്നിവ അകത്തളത്തില്‍ എടുത്തുപറയണം.

റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിള്‍ ഇന്ത്യയില്‍; വില 69.53 ലക്ഷം രൂപ

ഇന്ത്യയുടെ ആദ്യ കണ്‍വേര്‍ട്ടബിള്‍ ആഢംബര എസ് യുവി എന്ന വിശേഷണവും പുതിയ റേഞ്ച് റോവര്‍ ഇവോഖ് കണ്‍വേര്‍ട്ടബിളിനുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ഏഴു സീറ്റര്‍ വാഗണ്‍ആറിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി മാരുതി; വരവ് ഈ വര്‍ഷം!

02.കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

03.ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

04.മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ - കാറിന് ഏതാണ് നല്ലത്?

05.1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു; ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

More from DriveSpark

Article Published On: Tuesday, March 27, 2018, 14:18 [IST]
English summary
Range Rover Evoque Convertible Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X