2020 ഫോക്‌സ്‌വാഗണ്‍ പസാറ്റിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
ഇന്ത്യയിൽ ആദ്യമായി പരീക്ഷണയോട്ടം നടത്തി 2020 ഫോക്‌സ്‌വാഗണ്‍ പസാറ്റ്. പഴയതലമുറ പസാറ്റ് പ്രീമിയം സെഡാനെ കമ്പനി അടുത്തിടെ വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു.

ബിഎസ്-VI-ലേക്ക് വാഹനത്തെ പരിഷ്ക്കരിക്കുന്നതിനാലാണ് പഴയ മോഡലിനെ ഫോക്‌സ്‌വാഗണ്‍ പിൻവലിക്കാൻ തീരുമാനിച്ചത്. 2020 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ബിഎസ്- VI മലനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എഞ്ചിൻ പരിഷ്ക്കരിക്കുന്നതോടൊപ്പം വാഹനത്തിന് ഒരു ഫെയിസ്‌ലിഫ്റ്റും ലഭിക്കും.

2020 പസാറ്റ് സെഡാനിൽ സൂക്ഷ്മ ഡിസൈൻ ട്വീക്കുകളും ചില പുതിയ ഉപകരണങ്ങളും ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യും. അതോടൊപ്പം ബമ്പറുകൾ, റേഡിയേറ്റർ ഗ്രിൽ, പാസാറ്റ് ലോഗോ, ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ് ക്ലസ്റ്ററുകൾ എന്നിവ കൂടുതൽ മികച്ചതും പരിഷ്കൃതവുമായ രൂപത്തിനായി പുനർരൂപകൽപ്പന ചെയ്യും.

ഫെയിസ്‌ലിഫ്റ്റിനൊപ്പം ഫോക്‌സ്‌വാഗണ്‍ പുതിയ സാങ്കേതികവിദ്യകളും 2020 പസാറ്റിൽ ഉൾപ്പെടുത്തും. അതിൽ എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകള്‍, ഇന്റഗ്രേറ്റഡ് ഓൺലൈൻ കണക്ടിവിറ്റിയുള്ള MIB3 ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇവയെല്ലാം പുതിയ മോഡലിൽ ഇടംപിടിക്കും.

2020 ഫോക്‌സ്‌വാഗണ്‍ പാസാറ്റിൽ വിവിധ എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാകും. അന്താരാഷ്ട്ര പതിപ്പിലെ 2.0 ലിറ്റർ TSI ടർബോചാർജ്ഡ് നാല് സിലിണ്ടർ യൂണിറ്റ് 4,200-6,000 rpm-ൽ 190 bhp കരുത്തും 1,500-4,100 rpm-ൽ 320 Nm torque ഉം ഉത്പാദിപ്പിക്കും.

എന്നാൽ വാഹനം ഇന്ത്യയിൽ എത്തുമ്പോൾ വാഹനത്തിന്റെ പവർ ഔട്ട്പുട്ടിൽ വ്യത്യാസം വന്നേക്കാം. 7 സ്പീഡ് ഡിഎസ്‌ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്സ് വാഹനത്തിൽ സ്റ്റാൻഡേർഡ് ആയിരിക്കും എന്നതിൽ സംശയമില്ല.

ബിഎസ്-IV ഫോക്‌സ്‌വാഗൺ പാസാറ്റ് നാല് വകഭേദങ്ങളിലാണ് വിപണിയിൽ എത്തിയിരുന്നത്. കംഫർട്ട്‌ലൈൻ, കംഫർട്ട്‌ലൈൻ കണക്റ്റ് എഡിഷൻ, ഹൈലൈൻ, ഹൈലൈൻ കണക്റ്റ് എഡിഷൻ എന്നിവയാണ് ആ മോഡലുകൾ.
Most Read: 2020 ഇന്ത്യൻ പ്രീമിയം കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി ബിഎംഡബ്ല്യു 3 സീരീസ്

നിലവിലെ മോഡലിൽ ലഭ്യമായ നാപ്പ ലെതർ അപ്ഹോൾസ്റ്ററി, അനലോഗ് ക്ലോക്ക്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മസാജിംഗിനും മെമ്മറി പ്രവർത്തനങ്ങളും ഉള്ള ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, ഹാൻഡ്സ് ഫ്രീ പാർക്കിംഗ്, അഡാപ്റ്റീവ് ചേസിസ് നിയന്ത്രണം എന്നിവയെല്ലാം പുതുതലമുറ സെഡാനിലും കമ്പനി നിലനിർത്തിയേത്തും.
Most Read: 24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

നിലവിലെ തലമുറ പസാറ്റ് സെഡാന് 26 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. എന്നാൽ ബിഎസ്-VI ലേക്ക് പരിഷ്ക്കരിക്കുന്നതോടെ വില ഉയരുമെന്ന് ഉറപ്പാണ്.
Most Read: പുറത്തിറങ്ങും മുമ്പ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാൻ ഓൾസ്പേസിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 ഫോക്‌സ്‌വാഗണ്‍ പാസാറ്റിന് 30 ലക്ഷം രൂപ മുതൽ 35 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം രണ്ടാം പകുതിയോടെ വാഹനം വിപണിയിൽ എത്തിയേക്കും.
Source: Team BHP


Click it and Unblock the Notifications