Just In
- 8 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 9 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 9 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 9 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
2019 ഹ്യുണ്ടായി i20 ആക്ടീവിന്റെ പരിഷ്ക്കരിച്ച പതിപ്പ് വിപണിയിൽ
2019 ഹ്യുണ്ടായി i20 ആക്ടീവിനെ രഹസ്യമായി പരിഷ്ക്കരിച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 7.74 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും S, SX, SX ഡ്യുവൽ-ടോൺ ഉൾപ്പെടെ മൂന്ന് പതിപ്പുകളിലുമാണ് i20 ആക്റ്റീവ് വിപണിയിലെത്തുന്നത്.
പുതിയ വിലകൾ പഴയ i20 ആക്ടീവിനേക്കാൾ നേരിയ വർധനവ് കാണിക്കുന്നു. ബിഎസ്-IV 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ, 1.4 ലിറ്റർ, നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ എന്നിവയാണ് 2019 i20 ആക്ടീവിൽ ലഭ്യമാകുന്ന എഞ്ചിൻ ഓപ്ഷനുകൾ. ആദ്യത്തെ 1.2 ലിറ്റർ യൂണിറ്റ് 82 bhp കരുത്തിൽ 115 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്
രണ്ടാമത്തെ 1.4 ലിറ്റർ ഡീസൽ യൂണിറ്റ് 89 bhp കരുത്തിൽ 220 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പെട്രോൾ, ഡീസൽ എഞ്ചിനുകൾ യഥാക്രമം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു.
കാഴ്ചയിൽ 2019 ഹ്യുണ്ടായി i20 ആക്ടീവ് അതേ ഡിസൈൻ ഭാഷ നിലനിർത്തിയിട്ടുണ്ട്. കൂടാതെ പ്രൊജക്ടർ ലെൻസ് ഹെഡ്ലാമ്പുകൾ, എൽഇഡി ഡിആർഎൽ, കോർണറിംഗ് ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഷാർക്ക് ഫിൻ ആന്റിന, റഗ്ഡ് പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗും വാഹനത്തിന്റെ പുറംമോഡിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അതോടൊപ്പം ഓട്ടോമാറ്റിക്കലി മടക്കാൻ സാധിക്കുന്ന ഒആർവിഎം എന്നിവയും ഉയർന്ന വകഭേദങ്ങളിൽ ഡയമണ്ട് കട്ട് അലോയ് വീലുകളും ഉൾപ്പെടുന്നു. റൂഫ് റെയിലുകൾക്കൊപ്പം മുൻവശത്തും പിൻ ബമ്പറിലും ഫോക്സ് സ്കിഡ് പ്ലേറ്റും കാറിന് ലഭിക്കുന്നു.
റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് ക്യാമറ, സ്പീഡ് അലേർട്ട് സിസ്റ്റം, ഡ്രൈവർ, പാസഞ്ചർ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ സ്റ്റാൻഡേർഡ് കിറ്റിന്റെ ഭാഗമായി ഇപ്പോൾ നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് മോഡലിന് പുതിയ സുരക്ഷാ സംവിധാനങ്ങളും ലഭിക്കുന്നു.
ആറ് എയർബാഗുകൾ, ക്യാമറയുള്ള റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ്, ഇംപാക്ട് സെൻസിംഗ് ഡോർ അൺലോക്ക്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക് തുടങ്ങിയവ വാഹനത്തിന്റെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.
Most Read: പൂഷോ മോട്ടോർസൈക്കിൾസിന്റെ 100% ഓഹരിയും സ്വന്തമാക്കി മഹീന്ദ്ര
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പുഷ് ബട്ടൺ സ്റ്റാർട്ട്, വയർലെസ് ചാർജർ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, റിയർ എ.സി വെന്റുകൾ, സ്ലൈഡിംഗ് ഫ്രണ്ട് ആം റെസ്റ്റ് എന്നിവ ഉൾക്കൊള്ളുന്ന ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനമാണ് പരിഷ്ക്കരിച്ച i20 ആക്ടീവിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Most Read: 2020 ഹോണ്ട സിറ്റിയിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ
വരും മാസങ്ങളിൽ i20 ആക്ടീവ് പുതുമയോടെ നിലനിർത്താൻ നവീകരണം സഹായിക്കുമെങ്കിലും 2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ തലമുറ i20 വികസിപ്പിച്ചെടുക്കുന്ന ഹ്യുണ്ടായി നിരവധി സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളുമായി വരും. അതിനായി ബി-സെഗ്മെന്റ് ഹാച്ച്ബാക്കിലേക്ക് തിരിച്ചുവരാൻ റിയർ ഡിസ്ക് ബ്രേക്കുകൾക്കൊപ്പം എല്ലാ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഇതിൽ ഉൾപ്പെടാം.
Most Read: കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20-യുടെ ക്രോസ് മോഡലാണ് i20 ആക്ടീവ്. മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ്, ഫോക്സ്വാഗൺ പോളോ എന്നിവയാണ് ഈ ഹാച്ച്ബാക്കാന്റെ വിപണിയിലെ എതിരാളികൾ.
വരാനിരിക്കുന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മോഡലുകളെയെല്ലാം ഹ്യുണ്ടായി പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം ആദ്യം മുതൽ തങ്ങളുടെ ബിഎസ്-VI കംപ്ലയിന്റ് വാഹനങ്ങൾ വിപണിയിലെത്തിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ ഗ്രാൻഡ് i10 നിയോസിന്റെ പെട്രോൾ പതിപ്പും പുതിയ എലാൻട്ര ഫെയിസ്ലിഫ്റ്റും മാത്രമാണ് ബിഎസ്-VI അനുസൃതമായി ഹ്യുണ്ടായി നിരയിലുള്ളത്. എങ്കിലും 2020 മാർച്ച് വരെ ബിഎസ്-IV കംപ്ലയിന്റ് വാഹനങ്ങൾ വിൽക്കാൻ കമ്പനി ഉദ്ദേശിക്കുന്നു.