2020 ഹോണ്ട സിറ്റിയിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട കാർസ് തങ്ങളുടെ ജനപ്രിയ പ്രീമിയം സെഡാനായ സിറ്റിയുടെ അടുത്ത തലമുറ മോഡലിനെ നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കാനിരിക്കുകയാണ്. അവതരണത്തിന് മുന്നോടിയായി വാഹനത്തിന്റെ പരീക്ഷണ ഓട്ടം കമ്പനി നടത്തി.

2020 ഹോണ്ട സിറ്റിയിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ

ആദ്യം തായിലൻഡ് വിപണിയിലാകും വാഹനം വിൽപ്പനക്കെത്തുക. പിന്നീട് മറ്റ് രാജ്യങ്ങളിലും എത്തും. ഹോണ്ടയുടെ ഉയർന്ന വിൽപ്പനയുള്ള സെഡാന്റെ അഞ്ചാം തലമുറ മോഡലിൽ നിന്ന് പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ ഇതാ.

2020 ഹോണ്ട സിറ്റിയിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ

1. 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ

അടുത്ത തലമുറ ഹോണ്ട സിറ്റിയിൽ കുറഞ്ഞ ശേഷിയുള്ള ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭ്യമാകും. കുറഞ്ഞ ഇന്ധന ഉപഭോഗത്തോടൊപ്പം ഉയർന്ന പവറും വാഹനത്തിൽ ഹോണ്ട ഉറപ്പാക്കും.

2020 ഹോണ്ട സിറ്റിയിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ

സ്റ്റാൻഡേർഡായി എല്ലാ പുതിയ വകഭേദത്തിലും 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ കമ്പനി അവതരിപ്പിക്കും. അത് പരമാവധി 120 bhp കരുത്ത് ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. ബോർഗ് വാർണറിൽ നിന്നുള്ള ടർബോചാർജർ ആയിരിക്കും സിറ്റി സെഡാനിൽ ഹോണ്ട ലഭ്യമാക്കുക. ആറ് സ്പീഡ് മാനുവൽ, സിവിടി എന്നീ ഗിയർബോക്സ് ഓപ്ഷനുകളാകും മോഡലിന് ഉണ്ടാവുക.

2020 ഹോണ്ട സിറ്റിയിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ

എന്നിരുന്നാലും ഇതിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഹോണ്ട നടത്തിയിട്ടില്ല. അങ്ങനെയെങ്കിൽ തായ് വിപണിയിൽ മാത്രമായിരിക്കും 1.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ ലഭ്യമാവുക.

2020 ഹോണ്ട സിറ്റിയിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ

1.5 ലിറ്റർ iVTEC പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് സെഡാൻ തുടർന്നും ലഭ്യമാകും. ഇന്ത്യൻ പതിപ്പിന് ബി‌എസ്‌-VI കംപ്ലയിന്റ് എഞ്ചിൻ ഉണ്ടായിരിക്കുമെങ്കിലും നിലവിലെ എഞ്ചിനിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ i-MMD മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയാണ്.

2020 ഹോണ്ട സിറ്റിയിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ

2. ബി‌എസ്‌-VI 1.5 ലിറ്റർ iDTEC ഡീസൽ എഞ്ചിൻ

i-MMD മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ കൂടാതെ, ഇന്ത്യൻ പതിപ്പ് ഹോണ്ട സിറ്റി ഡീസൽ എഞ്ചിൻ ഓപ്ഷനിലും വാഗ്ദാനം ചെയ്യും. നിലവിലെ മോഡലിന് കരുത്ത് പകരുന്ന 1.5 ലിറ്റർ iDTEC ഡീസൽ യൂണിറ്റിന്റെ ബി‌എസ്‌-VI-കംപ്ലയിന്റ് പതിപ്പായിരിക്കും ഇത്.

Most Read: മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

2020 ഹോണ്ട സിറ്റിയിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ

നിലവിൽ ഈ എഞ്ചിൻ പരമാവധി 100 bhp പവറും 200 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. പരിഷ്ക്കരിച്ച എഞ്ചിന്റെ കരുത്തിലും torque ഉത്പാദനത്തിലും ചെറിയ വ്യത്യാസം വരാൻ സാധ്യതയുണ്ട്.

Most Read: വില്‍പ്പന കുറവ്; നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങി ഹോണ്ട

2020 ഹോണ്ട സിറ്റിയിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ

3. ഡീസൽ എഞ്ചിനിലും CVT

നിലവിലെ എഞ്ചിന്റെ കാര്യത്തിലെന്നപോലെ, ഹോണ്ട സിറ്റിയുടെ ബി‌എസ്‌-VI കംപ്ലയിന്റ് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കും. എന്നിരുന്നാലും, അടുത്ത തലമുറ മോഡലിലെ ഡീസൽ എഞ്ചിന് സിവിടി ഗിയർബോക്സ് ലഭ്യമാകും. ഓട്ടോമാറ്റിക്ക് ഗിയർ ഷിഫ്റ്റുകളുടെ സൗകര്യത്തിനൊപ്പം ഡീസലിന്റെ ഇന്ധനക്ഷമതയും ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.

Most Read: ഇന്നോവ ക്രിസ്റ്റയുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലുമായി ടൊയോട്ട എത്തുന്നു

2020 ഹോണ്ട സിറ്റിയിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ

4. വലിയ അളവുകളും ആധുനിക രൂപകൽപ്പനയും

2020 ഹോണ്ട സിറ്റി നിലവിലെ മോഡലിനേക്കാൾ ആധുനികമായി കാണപ്പെടും. മാത്രമല്ല വാഹനത്തിന്റെ അളവുകളിലും വർധനവുണ്ടാകും. പുതിയ ഹോണ്ട സിറ്റിക്ക് പുതിയ ഡിസൈൻ, സ്റ്റൈലിംഗ്, മറ്റ് ഇന്റീരിയർ നവീകരണങ്ങൾ എന്നിവ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

2020 ഹോണ്ട സിറ്റിയിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ

അതായത് മുൻവശത്ത് സ്ലീക്കർ ഹെഡ്‌ലാമ്പുകളും വിശാലമായ ഗ്രില്ലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളിലും എൽഇഡി ഫർണിച്ചറുകൾ അവതരിപ്പിക്കും. അതേസമയം ഫ്രണ്ട് എൻഡ് ക്രോമുകളാൽ ആവരണം ചെയ്യും.

2020 ഹോണ്ട സിറ്റിയിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ

5. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളുള്ള പുതിയ ഇന്റീരിയർ

2020 ഹോണ്ട സിറ്റിയുടെ ഇന്റീരിയർ നിലവിലെ മോഡലിനേക്കാൾ വളരെയധികം ആകർഷകമായിരിക്കും. ഡാഷ്‌ബോർഡ് കൂടുതൽ ആധുനികമായി കാണപ്പെടും. കൂടാതെ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും അനുയോജ്യമായ വലിയ ടച്ച്‌സ്‌ക്രീൻ യൂണിറ്റും വാഹനത്തിലുണ്ടാകും.

2020 ഹോണ്ട സിറ്റിയിൽ പ്രതീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങൾ

ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളായിരിക്കും 2020 സിറ്റി സെഡാന്റെ പ്രധാന സവിശേഷത. അത് ക്യാബിന് ഭംഗിയുള്ള ഭാവം നൽകും. 2020-ന്റെ ആദ്യ പാദത്തിൽ ഇന്ത്യൻ വിപണിയിൽ വാഹനത്തെ അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Five Things To Expect From 2020 Honda City. Read more Malayalam
Story first published: Monday, October 28, 2019, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X