വില്‍പ്പന കുറവ്; നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങി ഹോണ്ട

കഴിഞ്ഞ കുറച്ച് നാളുകളായി വാഹന വിപണിയില്‍ ആരംഭിച്ച മാന്ദ്യം നിര്‍മ്മാതാക്കളെ വിടാതെ പിന്‍തുടരുകയാണ്. പ്രതിസന്ധി മറികടക്കാന്‍ പല ശ്രമങ്ങളും നിര്‍മ്മാതാക്കള്‍ പരീക്ഷിച്ചു എന്നുവേണം പറയാന്‍.

വില്‍പ്പന കുറവ്; നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങി ഹോണ്ട

പലരും നിര്‍മ്മാല ശാലകള്‍ അടച്ചിട്ടും, ജോലിക്കാരെ പിരിച്ചുവിട്ടും, വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയും വിപണിയില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയിലെ രണ്ട് നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചിടാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വില്‍പ്പന കുറവ്; നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങി ഹോണ്ട

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കാര്‍ കച്ചടം ഏതാണ്ട് പകുതിയായതിനെ തുടര്‍ന്ന്, നിര്‍മ്മാണ പ്രകിയയില്‍ മാറ്റം വരുത്തുന്നതിനും ചെലവ് വെട്ടിക്കുറക്കുന്നതിന്റെയും ഭാഗമാണിതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ രണ്ട് നിര്‍മ്മാണ പ്ലാന്റുകളില്‍ ഒന്ന് അടച്ചുപൂട്ടാനും സാധ്യതയുണ്ടെും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വില്‍പ്പന കുറവ്; നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങി ഹോണ്ട

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് ഒരു ലക്ഷം കാറുകളുടെ കുറവാണ് ഹോണ്ടക്കുണ്ടായത്. ഇതിനെ തുടര്‍ന്നാണ് ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിലെ നിര്‍മ്മാണം ഹോണ്ട അവസാനിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്. രാജസ്ഥാനിലെ പ്ലാന്റില്‍ മാത്രമായി നിര്‍മ്മാണം ചുരുക്കാനാണ് ഹോണ്ട ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.

വില്‍പ്പന കുറവ്; നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങി ഹോണ്ട

ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റ് ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റാണ്. ഈ പ്ലാന്റില്‍ ഒരു വര്‍ഷം ഒരു ലക്ഷത്തിരണ്ടായിരം കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണുള്ളത്. ആവശ്യം കുറഞ്ഞതിനാല്‍ ഇപ്പോള്‍ ഇവിടെ നിര്‍മ്മിക്കുന്ന കാറുകളുടെ എണ്ണം 30000 ആയി ചുരുങ്ങി. ഗുജറാത്തില്‍ കൈവശമുള്ള ഭൂമി വില്‍ക്കാനും ഹോണ്ട ആലോചിക്കുന്നുണ്ട്.

വില്‍പ്പന കുറവ്; നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങി ഹോണ്ട

പ്ലാന്റ് സ്ഥിതി ചെയ്യുന്നിടം ജനവാസം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഈ പ്രദേശം വലിയ തോതിലുള്ള പാര്‍പ്പിട പ്രദേശമായി മാറി. ഈ പ്രദേശം കൂടുതല്‍ തിരക്കുള്ളതായതോടെ പ്ലാന്റിലേക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടു തുടങ്ങി.

വില്‍പ്പന കുറവ്; നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങി ഹോണ്ട

അതുപോലെ തന്നെ നിര്‍മ്മിച്ച കാറുകള്‍ കയറ്റി അയക്കുന്നതിനും ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം കണക്കിലെടുത്തുകൂടിയാണ് പ്ലാന്റുകളില്‍ ഒന്ന് വില്‍ക്കാനും കമ്പനി ഒരുങ്ങുന്നത്. 2019 ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വില്‍പ്പനയില്‍ 51.28 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Most Read: ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

വില്‍പ്പന കുറവ്; നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങി ഹോണ്ട

2018 ഓഗസ്റ്റ് മാസത്തില്‍ 17,020 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പന നടന്നപ്പോള്‍ ഈ വര്‍ഷം 8,291 യൂണിറ്റുകളുടെ വില്‍പ്പന മാത്രമാണ് കമ്പനിക്ക് ലഭിച്ചത്. 2019 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 35 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. 60,000 യൂണിറ്റുകളുടെ വില്‍പ്പന മാത്രമാണ് നടന്നിരിക്കുന്നത്.

Most Read: ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് ഹോണ്ട

വില്‍പ്പന കുറവ്; നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങി ഹോണ്ട

അതേസമയം ബിഎസ് VI എഞ്ചിനോടുകൂടി വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട. 19 വര്‍ഷത്തിനിടയിലെ മേഖലയിലെ ഏറ്റവും മോശമായ മാന്ദ്യമായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം 300 -ലധികം ഷോറൂമുകള്‍ ഡീലര്‍ഷിപ്പ് നിര്‍ത്തി പൂട്ടിപ്പോയെന്നാണ് സിയാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Most Read: ജീൻസും, കാപ്രിസ് പാന്റും ധരിച്ചെത്തുന്ന സ്ത്രീകൾക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തില്ലെന്ന് RTO

വില്‍പ്പന കുറവ്; നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങി ഹോണ്ട

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നതെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാഥുര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഹീറോ മോട്ടോകോര്‍പിന്റെ പ്ലാന്റുകള്‍ താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തിയിരുന്നു.

വില്‍പ്പന കുറവ്; നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങി ഹോണ്ട

ആവശ്യക്കാര്‍ കുറഞ്ഞതോടെ അശോക് ലെയ്‌ലാന്‍ഡിന്റെ ഉത്തരാഖണ്ഡ് പന്ത് നഗര്‍ പ്ലാന്റ്, ജൂലൈയില്‍ ഒമ്പത് ദിവസം അടച്ചിട്ടിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Greater Noida plant may shut down as sales decline. Read more in Malayalam.
Story first published: Friday, October 25, 2019, 16:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X