പൂഷോ മോട്ടോർസൈക്കിൾസിന്റെ 100% ഓഹരിയും സ്വന്തമാക്കി മഹീന്ദ്ര

പൂഷോ മോട്ടോർസൈക്കിൾസിന്റെ 100 ശതമാനം ഓഹരിയും ഏറ്റെടുത്തതായി മഹീന്ദ്ര ടു വീലേഴ്‌സ് യൂറോപ്പ് അറിയിച്ചു. യൂറോപ്യൻ ഇരുചക്രവാഹന വിപണിയിൽ പ്രവേശനം നേടുന്നതിനായി 2015-ൽ പൂഷോ മോട്ടോസൈക്കിൾസിൽ 51 ശതമാനം ഓഹരി കമ്പനി സ്വന്തമാക്കിയിരുന്നു.

പൂഷോ മോട്ടോർസൈക്കിൾസിന്റെ 100% ഓഹരിയും സ്വന്തമാക്കി മഹീന്ദ്ര

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ PSA ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഓഹരികൾക്കായി 13 ദശലക്ഷം പൗണ്ട്‌ (109 കോടി രൂപ) നിക്ഷേപിച്ചതിനു പുറമെ പൂഷോയുടെ ഉൽ‌പന്ന വികസന വകുപ്പുകൾക്കായി 15 ദശലക്ഷം പൗണ്ടും (136 കോടി രൂപ) മഹീന്ദ്ര നിക്ഷേപിച്ചു.

പൂഷോ മോട്ടോർസൈക്കിൾസിന്റെ 100% ഓഹരിയും സ്വന്തമാക്കി മഹീന്ദ്ര

പ്രാരംഭ നിക്ഷേപം മുതൽ പൂഷോ മോട്ടോർസൈക്കിൾസിന്റെ വിൽപ്പനയിൽ പോസിറ്റീവ് കണക്കുകൾ കാണിക്കുന്നുണ്ടെന്ന് മഹീന്ദ്ര പറയുന്നു. ബ്രാൻഡിന്റെ 50 സിസി മോപ്പെഡ്, കിസ്ബി മോഡലുകൾ യൂറോപ്പിലെ അതിന്റെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി.

പൂഷോ മോട്ടോർസൈക്കിൾസിന്റെ 100% ഓഹരിയും സ്വന്തമാക്കി മഹീന്ദ്ര

കൂടാതെ കമ്പനിയുടെ മുൻനിര മുചക്ര സ്കൂട്ടറായ മെട്രോപോളിസ് ആഭ്യന്തര, ചൈനീസ് വിപണികളിൽ മികച്ച വിൽപ്പന നേടുന്നതിനും സാക്ഷ്യം വഹിക്കുന്നു. അടുത്തിടെ പുറത്തിറക്കിയ പൂഷോ അർബൻ ജിടി മാക്സി-സ്കൂട്ടറും അതിന്റെ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു.

പൂഷോ മോട്ടോർസൈക്കിൾസിന്റെ 100% ഓഹരിയും സ്വന്തമാക്കി മഹീന്ദ്ര

യൂറോപ്യൻ, ഏഷ്യൻ വിപണികളിൽ ആഴത്തിലുള്ള വളർച്ച കൈവരിക്കാൻ മഹീന്ദ്ര ആഗ്രഹിക്കുന്നു. ഫ്രഞ്ച് സ്കൂട്ടർ ബ്രാൻഡിൽ 100 ശതമാനം ഓഹരി സ്വന്തമാക്കിയതിന്റെ പ്രാഥമിക ലക്ഷ്യവും അതാണ്. 2021-ഓടെ പൂഷോ ഏഴ് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.

പൂഷോ മോട്ടോർസൈക്കിൾസിന്റെ 100% ഓഹരിയും സ്വന്തമാക്കി മഹീന്ദ്ര

ലൈസൻസ് കരാറിന്റെ ഭാഗമായി മഹീന്ദ്ര സ്കൂട്ടറുകളിൽ പൂഷോ ബ്രാൻഡിംഗ് ഉപയോഗിക്കുന്നത് തുടരും. ഇരുചക്രവാഹനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ പൂഷോ ഡിസൈൻ ടീമും പങ്കാളികളാകും.

Most Read: തുടക്കം ഗഭീരമാക്കി റിവോള്‍ട്ട്; ഈ വര്‍ഷത്തേക്കുള്ള ഇലക്ട്രിക്ക് ബൈക്കുകള്‍ വിറ്റുതീര്‍ന്നു

പൂഷോ മോട്ടോർസൈക്കിൾസിന്റെ 100% ഓഹരിയും സ്വന്തമാക്കി മഹീന്ദ്ര

പൂഷോ മോട്ടോർസൈക്കിൾസിലെ മഹീന്ദ്രയുടെ പുതിയ നിക്ഷേപം യൂറോപ്പിലെ സാന്നിധ്യം വർധിപ്പിക്കാൻ കമ്പനിയെ സഹായിക്കുമെന്നും അതോടൊപ്പം പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കാൻ ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

Most Read: മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

പൂഷോ മോട്ടോർസൈക്കിൾസിന്റെ 100% ഓഹരിയും സ്വന്തമാക്കി മഹീന്ദ്ര

ഇതിനുപുറമെ കമ്പനി പ്രവർത്തനങ്ങളുടെ പൂർണ നിയന്ത്രണം ഉള്ളതുകൊണ്ട് തന്ത്രപരമായ തീരുമാനങ്ങൾ എടുക്കാനും മഹീന്ദ്രയെ അനുവദിക്കും. ചില പൂഷോ സ്കൂട്ടർ മോഡലുകളുടെ നിർമ്മാണം അതിന്റെ ഉപയോഗയോഗ്യമല്ലാത്ത പിത്താംപൂർ പ്ലാന്റിലേക്ക് മാറ്റാൻ കമ്പനിക്ക് കഴിയും. ഇത് ഉൽപ്പാദനച്ചെലവ് വഹിക്കും.

Most Read: ചുരുങ്ങിയ ദിവസം കൊണ്ട് 352 ബുക്കിംഗുകൾ നേടി ബെനലി ഇംപെരിയാലെ 400

പൂഷോ മോട്ടോർസൈക്കിൾസിന്റെ 100% ഓഹരിയും സ്വന്തമാക്കി മഹീന്ദ്ര

എന്നാൽ ഇന്ത്യയിൽ ബ്രാൻഡിനെ അവതരിപ്പിക്കുന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല. എന്നിരുന്നാലും പൂഷോയുടെ അപ്രീലിയ ബ്രാൻഡിന്റെ വിജയം മഹീന്ദ്രയെ പൂഷോ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ പ്രേരിപ്പിക്കും. 2020 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ചില പൂഷോ സ്‌കൂട്ടറുകളും മോട്ടോർ സൈക്കിളുകളും പ്രദർശിപ്പിക്കുന്ന സാധ്യതയും തള്ളിക്കളയാനാവില്ല.

Most Read: തുടക്കം ഗഭീരമാക്കി റിവോള്‍ട്ട്; ഈ വര്‍ഷത്തേക്കുള്ള ഇലക്ട്രിക്ക് ബൈക്കുകള്‍ വിറ്റുതീര്‍ന്നു

പൂഷോ മോട്ടോർസൈക്കിൾസിന്റെ 100% ഓഹരിയും സ്വന്തമാക്കി മഹീന്ദ്ര

നിലവിൽ ക്ലാസിക്ക് ലെജൻഡ് ജാവ മോട്ടോർ സൈക്കിൾസും മഹീന്ദ്ര ടൂവിലേഴ്സിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്ത്യയിൻ വിപണിയിൽ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ കമ്പനിക്കായിട്ടില്ല. ജാവ മോഡലുകളുടെ വിതരണത്തിലും ഉത്പാദനത്തിലും മഹീന്ദ്ര പരാജയമായി മാറിക്കൊണ്ടിരിക്കുകയാണെന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Mahindra buys 100 percent stake in Peugeot Motorcycles. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X