ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് ഹ്യുണ്ടായി വെന്യു

കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവിയായ വെന്യുവിന് ഒരു ലക്ഷം ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി സ്ഥിരീകരിച്ചു.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് ഹ്യുണ്ടായി വെന്യു

വിപണിയിൽ എത്തി ഏതാനും മാസങ്ങൾക്കുള്ളിലാണ് വെന്യു ഈ നേട്ടം കൈവരിച്ചതെന്ന് ഹ്യുണ്ടായി വെളിപ്പെടുത്തുന്നു. മാരുതി വിറ്റാര ബ്രെസ്സ, ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ എന്നീ മോഡലുകൾക്കുള്ള ഉത്തരമായാണ് ഹ്യുണ്ടായി ഈ വർഷം വെന്യുവിനെ വിപണിയിൽ എത്തിച്ചത്.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് ഹ്യുണ്ടായി വെന്യു

E, S, SX and SX(O)എന്നിങ്ങനെ നാല് വകഭേദങ്ങളിലായാണ് കമ്പനി കോംപാക്ട് എസ്‌യുവിയെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. വില 6.50 ലക്ഷം മുതൽ 11.10 ലക്ഷം രൂപ വരെയാണ് വെന്യുവിന്റെ എക്സ്ഷോറൂം വില. ശ്രദ്ധേയമായ ഡിസൈൻ, ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ, വില നിർണ്ണയം എന്നിവയാണ് കാറിന്റെ പ്രധാന ആകർഷണം.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് ഹ്യുണ്ടായി വെന്യു

ആഭ്യന്തര വിപണിയിൽ വിജയം മാത്രമല്ല, വെന്യുവിന്റെ കയറ്റുമതിയും കമ്പനി ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിക്കാനിരിക്കുന്ന 1400 യൂണിറ്റ് വെന്യു ഇതിനകം തന്നെ ഇന്ത്യയിൽ നിന്ന് കയറ്റി അയച്ചിട്ടുണ്ട്.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് ഹ്യുണ്ടായി വെന്യു

അളവുകളുടെ അടിസ്ഥാനത്തിൽ 3,995 മില്ലീമീറ്റർ നീളവും 1,770 മില്ലീമീറ്റർ വീതിയും 1,590 മില്ലീമീറ്റർ ഉയരവും 2,500 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണ് വെന്യുവിൽ വാഗ്ദാനം ചെയ്യുന്നത്. 69 ശതമാനം അഡ്വാൻസ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീൽ (AHSS), ഹൈ സ്ട്രെങ്ത് സ്റ്റീൽ (HSS) എന്നിവ ഉപയോഗിച്ചാണ് ഹ്യുണ്ടായി വെന്യുവിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് ഹ്യുണ്ടായി വെന്യു

ഡാർക്ക് ക്രോം ഫ്രണ്ട് ഗ്രിൽ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ എന്നിവയോടൊപ്പം എൽഇഡി ടെയിൽ ലാമ്പുകളും വാഹനത്തിന്റെ പുറംമോഡിയിൽ ഇടംപിടിക്കുന്നു. ഇതോടൊപ്പം ഒരു ഷാർക്ക് ഫിൻ ആന്റിന, ഫ്ലേഡ് വീൽ ആർച്ചുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയും ലഭിക്കും.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് ഹ്യുണ്ടായി വെന്യു

മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ, ഒരു ഇലക്ട്രിക് സൺറൂഫ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 20.32 സെന്റിമീറ്റർ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ഇന്റീരിയറിൽ വാഗ്ദാനം ചെയ്യുന്നു.

Most Read: പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 2020 ജൂണിൽ ഇന്ത്യയിലെത്തും

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് ഹ്യുണ്ടായി വെന്യു

കൂടാതെ സെഗ്മെന്റ് സവിശേഷതകളായ എയർ പ്യൂരിഫയർ, HD ഡിസ്പ്ലേ യൂണിറ്റ്, വീൽ എയർ കർട്ടനുകൾ തുടങ്ങിയവയും വെന്യുവിൽ ലഭിക്കുന്നു.

Most Read: ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 വാഹനങ്ങളുടെ പട്ടികയിൽ കിയ സെൽറ്റോസും

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് ഹ്യുണ്ടായി വെന്യു

എന്നാൽ വാഹനത്തെ വ്യത്യസ്തമാക്കുന്നത് ഇതൊന്നുമല്ല. വെന്യുവിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാങ്കേതികവിദ്യയിലാണ് മോഡലിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. മൊത്തം 33 സവിശേഷതകളാണ് സബ് കോംപാക്റ്റ് എസ്‌യുവിയിൽ ഉള്ളത്, അതിൽ 10 എണ്ണം ഇന്ത്യ നിർദ്ദിഷ്ടമാണ്.

Most Read: മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓർഡറുകള്‍

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് ഹ്യുണ്ടായി വെന്യു

ബ്ലൂ ലിങ്ക് ടെലിമാറ്റിക്സും ഇന്റർനെറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി സാങ്കേതികവിദ്യയുമുള്ള ഇന്ത്യയിലെ ആദ്യത്തെ കാറാണ് ഹ്യുണ്ടായി വെന്യു കോംപാക്ട് എസ്‌യുവി.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് ഹ്യുണ്ടായി വെന്യു

ക്രാഷ് അറിയിപ്പ്, പാനിക് അലേർട്ട്, SOS അടിയന്തിര സഹായം, വെഹിക്കിൾ ട്രാക്കിംഗ്, ജിയോ ഫെൻസിംഗ്, ടൈം ഫെൻസിംഗ്, വാലറ്റ് അലേർട്ട്, തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ എന്നിവ പോലുള്ള സവിശേഷതകൾക്കായി കമ്പനി വോഡഫോൺ-ഐഡിയ എന്നിവയുമായി സഖ്യത്തിലേർപ്പെട്ടു. ഈ ബ്ലൂലിങ്ക് അപ്ലിക്കേഷൻ Android, iOS പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് ഹ്യുണ്ടായി വെന്യു

മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെന്യുവിൽ അവതരിപ്പിക്കുന്നത്. അതിന്റെ 1.0 ലിറ്റർ കാപ്പ T-GDI പെട്രോൾ എഞ്ചിനാണ് ഏറ്റവും കരുത്തുറ്റത്. ഇത് 120 bhp പവറും 172 Nm torque ഉം സൃഷ്ടിക്കും. ഇത് 6 സ്പീഡ് മാനുവൽ ഗിയർബോക്‌സും 7 സ്പീഡ് ഡിസിടിയുമായി ജോടിയാക്കിയിരിക്കുന്നു.

ഒരു ലക്ഷം ബുക്കിംഗുകൾ പിന്നിട്ട് ഹ്യുണ്ടായി വെന്യു

1.2 ലിറ്റർ കപ്പ പെട്രോൾ എഞ്ചിൻ 83 bhp പവറും Nm torque ഉം ഉത്പാദിപ്പിക്കും. ഇത് 5 സ്പീഡ് മാനുവൽ ഗിയർ ഓപ്ഷനിൽ മാത്രമാണ് ലഭ്യമാകുന്നത്. 1.4 ലിറ്റർ ഡീസൽ എഞ്ചിന് 90 bhp കരുത്തിൽ 220 Nm torque നൽകുന്നു. 6 സ്പീഡ് മാനുവലുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Venue booking cross the one lakh mark. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more