മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

മാരുതി സുസുക്കി XL6 എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു. 9.79 ലക്ഷം രൂപ മുതലാണ് പുതിയ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. രണ്ട് വകഭേദങ്ങളിലാണ് XL6-നെ കമ്പനി വിപണിയിൽ എത്തിക്കുന്നത്.

മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

സീറ്റ, ആൽഫ എന്നീ വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. ഉയർന്ന മോഡലായ ആൽഫയ്ക്ക് 11.46 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

Variant MT AT
Zeta Rs 9.79 Lakh Rs 10.36 Lakh
Alpha Rs 10.89 Lakh Rs 11.46 Lakh
മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

ഡിസൈനും സ്റ്റൈലിംഗും

മാരുതിയുടെ ജനപ്രീയ വാഹനമായ എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള പ്രീമിയം ആറ് സീറ്റർ എംപിവിയാണ് മാരുതി സുസുക്കി XL6. എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങളാണ് കമ്പനി വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് വാഹനത്തെ എർട്ടിഗയിൽ നിന്നും എളുപ്പത്തിൽ മനസിലാക്കിയെടുക്കാൻ സഹായിക്കുന്നു.

മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

പുതിയ പരിഷ്ക്കരണത്തിൽ പുതുക്കിയ ഫ്രണ്ട് ഫാസിയക്കൊപ്പം പുതിയ ഗ്രിൽ ഡിസൈനും ഉൾപ്പെടുന്നു. കറുത്ത നിറത്തിലുള്ള ഗ്രില്ലിന്റെ മധ്യഭാഗത്തു കൂടി കട്ടിയുള്ള ഒരു ക്രോം സ്ട്രിപ്പ് കടന്നുപോകുന്നു. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ഉപയോഗിച്ച് XL6-ന്റെ ഹെഡ്‌ലാമ്പുകളും മാരുതി സുസുക്കി നവീകരിച്ചു.

മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

ഹെഡ്‌ലാമ്പ് ക്ലസ്റ്ററും എൽഇഡി ഡിആർഎല്ലുകളും ടേൺ ഇൻഡിക്കേറ്ററുകളുമായി സംയോജിപ്പിച്ചിരിക്കുന്നു. അലോയ് വീൽ ഡിസൈൻ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയ്ക്ക് ചെറിയ പരിഷ്ക്കരണങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും വാഹനത്തിന്റെ സൈഡും പിൻഭാഗവും മാറ്റമില്ലാതെ തുടരുന്നു.

മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

XL6 ലെ പ്രധാന മാറ്റങ്ങളിൽ ഭൂരിഭാഗവും അതിന്റെ ഇന്റീരിയറുകളിലാണ് വരുത്തിയിരിക്കുന്നത്. പൂർണമായും കറുത്ത നിറത്തിലുള്ള അകത്തളമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഡാഷ്‌ബോർഡിലും സെൻട്രൽ കൺസോളിലും സിൽവർ ആക്സന്റുകളുണ്ട്. സീറ്റുകൾ ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററിയിൽ പൂർത്തിയാക്കി. ഇവയെല്ലാം കാറിന് പ്രീമിയം അനുഭവം നൽകുന്നു.

മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

എർട്ടിഗയിൽ നിന്നും വാഹനത്തിന്റെ പ്രധാന വ്യത്യാസം എന്തെന്നാൽ രണ്ടാം നിരയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യക്തിഗത ക്യാപ്റ്റൻ സീറ്റുകളുടെ സാന്നിധ്യമാണ്. ആറ് സീറ്റർ എം‌പി‌വി 2 + 2 + 2 സീറ്റിംഗ് കോൺഫിഗറേഷനിൽ വരുന്നു. ഇത് XL6 ന്റെ പ്രീമിയം അപ്പീലിനെ വർദ്ധിപ്പിക്കുന്നു.

Most Read: ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

എഞ്ചിൻ സവിശേഷതകൾ

ഒരൊറ്റ എഞ്ചിൻ ഓപ്ഷനാണ് മാരുതി സുസുക്കി XL6 ൽ വാഗ്ദാനം ചെയ്യുന്നത്. ബിഎസ്-VI 1.5 ലിറ്റർ K15 സീരീസ് പെട്രോൾ എഞ്ചിനാണ് പുതിയ ക്രോസ്ഓവറിന് കമ്പനി നൽകിയിരിക്കുന്നത്. ഇത് അടുത്തിടെ പുറത്തിറങ്ങിയ പുതിയ തലമുറ എർട്ടിഗയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എഞ്ചിനാണ്.

Most Read: കറോക്ക്, കാമിക്ക് എസ്‌യുവികള്‍ ഇന്ത്യയിലെത്തിക്കുവാന്‍ സ്‌കോഡ

മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

പരിഷ്ക്കരിച്ച ബി‌എസ്-VI എഞ്ചിൻ‌ 6000 rpm-ൽ‌ 104 bhp കരുത്തും 4400 rpm-ൽ‌ 138 Nm torque ഉം ഉൽ‌പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണ് വാഹനത്തിൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്.

Most Read: ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഉടൻ എത്തും

മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

മാരുതി സുസുക്കി XL6 പെട്രോൾ എഞ്ചിനൊപ്പം കമ്പനിയുടെ മൈൽഡ്-ഹൈബ്രിഡ് (SHVS) സാങ്കേതികവിദ്യയും ലഭ്യമാകും. ഇത് മികച്ച പരിഷ്ക്കരണവും പ്രകടനവും കൂടുതൽ ഇന്ധനക്ഷമതയും നൽകാൻ വാഹനത്തെ സഹായിക്കും.

മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

ഫീച്ചറുകൾ

എർട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോൾ XL6 അധിക ഫീച്ചറുകളും ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. ബ്രാൻഡിന്റെ ഏറ്റവും പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സ്മാർട്ട്പ്ലേ സ്റ്റുഡിയ' ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ഫോഗ് ലാമ്പുകൾ, ഹെഡ്ലൈറ്റുകൾ, ഡിആർഎൽ, ടെയിൽ ലൈറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇലക്ട്രിക്കായി മടക്കാവുന്ന മിററുകൾ, ബ്ലാക്ക് ലെതർ സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.

മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

സുരക്ഷയുടെ കാര്യത്തിൽ മാരുതി സുസുക്കി XL6 ഡ്യുവൽ എയർബാഗുകൾ, ഇബിഡിയോടു കൂടിയ എബിഎസ് ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇഎസ്പി, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലേർട്ട്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയും മറ്റ് നിരവധി ഘടകങ്ങളും വാഗ്ദാനം ചെയ്യുന്നു.

മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

ബുക്കിംഗും ഡെലിവറിയും

മാരുതി സുസുക്കി ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ XL6 എംപിവിയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. 25,000 രൂപയാണ് വാഹനം ബുക്ക് ചെയ്യാനുള്ള തുക. പുതിയ പ്രീമിയം എംപിവിയുടെ ഡെലിവറികളും കമ്പനി ഉടൻ ആരംഭിക്കും.

More from DriveSpark

Article Published On: Wednesday, August 21, 2019, 13:37 [IST]
English summary
New Maruti Suzuki XL6 MPV Launched In India With Prices Starting At Rs 9.79 Lakh. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X