ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഉടൻ എത്തും

ടാറ്റ മോട്ടോഴ്സിൽ നിന്ന് വിപണിയിലെത്തിയ അവരുടെ ഏറ്റവും പുതിയ എസ്‌യുവിയാണ് ഹാരിയർ. രൂപകൽപ്പനയിൽ വ്യത്യസ്തമായ വാഹനം വിപണിയിൽ വളരെയധികം ശ്രദ്ധയാകർഷിച്ചു.

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഉടൻ എത്തും

തുടക്കത്തിൽ മഹീന്ദ്ര XUV 500, ജീപ്പ് കോമ്പസ് എന്നിവയുമായി വിപണിയിൽ മത്സരിച്ചുവെങ്കിലും നിലവിൽ ഈ ശ്രേണിയിൽ ഹാരിയറിന് പുതിയ എതിരാളികളുണ്ട്.

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഉടൻ എത്തും

എംജി ഹെക്ടർ, വിപണിയിലെത്താനിരിക്കുന്ന കിയ സെൽറ്റോസ് എന്നീ വാഹനങ്ങൾ എസ്‌യുവി വിഭാഗത്തെ തന്നെ പുതിയ തലത്തിലേക്ക് എത്തിച്ചു. ഇവയുമായി പിടിച്ചു നിൽക്കാൻ ടാറ്റ ഹാരിയറിനെ നവീകരിക്കുകയാണ്. അതിന്റെ ഭാഗമായി വാഹനത്തിന്റെ ഡാർക്ക് എഡിഷൻ ഉടൻ കമ്പനി വിപണിയിലെത്തിക്കും.

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഉടൻ എത്തും

വാഹനത്തിനെ കുറിച്ച് പുറത്തുവന്ന വിവരങ്ങൾ പ്രകാരം ഹാരിയറിന്റെ പുതിയ മാറ്റങ്ങൾ മനസിലാക്കാം. പേര് പോലെ തന്നെ കറുത്ത നിറത്തിലാണ് വാഹനം എത്തുക. നിലവിൽ ടാറ്റ ഹാരിയറിനൊപ്പം ഏഴ് നിറങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ബ്ലാക്ക് കളർ ഓപ്ഷൻ ഇല്ല. അതിനാലാണ് ഡാർക്ക് എഡിഷൻ കമ്പനി വിപണിയിലെത്തിക്കുന്നത്.

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഉടൻ എത്തും

എന്നാൽ ഇത് ഒരു ലിമിറ്റഡ് എഡിഷൻ പതിപ്പാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഹാരിയർ ഡാർക്ക എഡിഷനിലെ മാറ്റങ്ങളിൽ പുതിയ അറ്റ്ലസ് ബ്ലാക്ക് കളർ, പുതിയ 17 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ, വശങ്ങളിൽ പ്രത്യേക ഡാർക്ക് മോണിക്കർ, ഗ്രേ ഹെഡ്‌ലാമ്പ് ബെസെലുകൾ, ബ്ലാക്ക് ഡോർ ഹാൻഡിലുകൾ, ബ്ലാക്ക്സ്റ്റോൺ ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഉടൻ എത്തും

കൂടാതെ ഇന്റീരിയറിലും നിരവധി മാറ്റങ്ങൾ വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. കറുത്ത നിറത്തിലാണ് ഇന്റീരിയറുകളും. ക്യാബിന് ബ്ലാക്ക്സ്റ്റോൺ മാട്രിക്സ് നിറമാണ് നൽകിയിരിക്കുന്നത്. ഇത് ഡാഷ്‌ബോർഡിനെ ഗംഭീരമാക്കുന്നു. കൂടാതെ ലെതർ സീറ്റുകൾ, ബ്ലാക്ക്സ്റ്റോൺ ലെതർ ഹാൻഡിലുകൾ എന്നിവയെല്ലാം വാഹനത്തെ കൂടുതൽ പ്രീമിയം ആക്കുന്നു.

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഉടൻ എത്തും

ഹാരിയർ ഡാർക്ക് എഡിഷൻ XZ വകഭേദത്തിൽ മാത്രമേ ലഭ്യമാകൂ. സാധാരണ മോഡലുകളെക്കാൾ 20,000 രൂപ മുതൽ 30,000 രൂപ വരെ വില കൂടുതലായിരിക്കും പുതിയ പതിപ്പിന്. കാഴ്ചയിലുള്ള ഈ മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങളൊന്നും വാഹനത്തിൽ ടാറ്റ വരുത്തയിട്ടില്ല.

Most Read: കറോക്ക്, കാമിക്ക് എസ്‌യുവികള്‍ ഇന്ത്യയിലെത്തിക്കുവാന്‍ സ്‌കോഡ

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഉടൻ എത്തും

പരമാവധി 140 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 2.0 ലിറ്റർ KRYOTEC എഞ്ചിനാണ് ഹാരിയറിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല ബിഎസ്-VI മാനദണ്ഡമനുസരിച്ചുള്ള എഞ്ചിനുമായിരിക്കും പുതിയ പതിപ്പിൽ ഉൾപ്പെടുത്തുക.

Most Read: ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് പുറത്തിറങ്ങി

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഉടൻ എത്തും

കൂടാതെ, ഈ വർഷം അവസാനത്തോടെ ഹാരിയറിന്റെ ഏഴ് സീറ്റർ മോഡലിനെയും ടാറ്റ വിപണിയിൽ അവതരിപ്പിച്ചേക്കാം. സണ്‍റൂഫ് ഉള്‍പ്പെടുത്തിയ ഹാരിയറിന്റെ പുതിയ മോഡല്‍ കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഉടൻ എത്തും

ഒരു ആക്‌സസറി ഘടകമായാണ് സണ്‍റൂഫ് ടാറ്റ വിപണിയിലെത്തിച്ചിരിക്കുന്നത്. അതിനാല്‍ നിലവിലെ ഉപഭോക്താക്കള്‍ക്കും ഇതിന്റെ സേവനം ലഭ്യമാകും. എന്നാല്‍ സണ്‍റൂഫിന് 95,066 രൂപയാണ് കമ്പനി ഈടാക്കുന്നത്.

Image Source:Cartoq, Autocarindia

Most Read Articles

Malayalam
English summary
Tata Harrier Dark Edition launch soon. Read more Malayalam
Story first published: Wednesday, August 21, 2019, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X