ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് പുറത്തിറങ്ങി

തങ്ങളുടെ ഏറ്റവും പുതിയ വാഹനമായ ഗ്രാന്‍ഡ് i10 നിയോസിനെ ഹ്യുണ്ടായി വിപണിയിലെത്തിച്ചു. 4.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് പുറത്തിറങ്ങി

എറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്ത എന്നീ വകഭേതങ്ങളിലാണ് ഗ്രാന്റ് i10 ഹാച്ച്ബാക്കിന്റെ മൂന്നാം തറമുറ ലഭ്യമാവുന്നത്. വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പായ ഗ്രാന്റ് i10 നിയോസ് ആസ്തയ്ക്ക് 7.99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

Grand i10 NIOS Options ERA MAGNA SPORTZ ASTA
1.2L Kappa Petrol MT 4.99 Lakh 5.84 Lakh 6.38 Lakh 7.13 Lakh
AMT - 6.37 Lakh 6.98 Lakh -
Dual Tone - - 6.68 Lakh -
1.2L U2 CRDi Diesel MT - 6.70 Lakh - 7.99 Lakh
AMT - - 7.85 Lakh -

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് പുറത്തിറങ്ങി

വാഹനത്തിന്റെ ബുക്കിങ്ങുകള്‍ ഹ്യുണ്ടായി സ്വീകരിച്ച് തുടങ്ങിയിരുന്നു. ഓണ്‍ലൈനായി നിര്‍മ്മാതാക്കളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും, ഷോറൂമുകളിലും 11,000 രൂപയടച്ച് ബുക്ക് ചെയ്യാവുന്നതാണ്. നിയോസിന്റെ ഡെലിവറികള്‍ ഉടനടി ആരംഭിക്കുമെന്നും ഹ്യുണ്ടായി അറിയിച്ചു.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് പുറത്തിറങ്ങി

പുതിയ നിയോസ് ഹാച്ച്ബാക്കിനെ നിലവില്‍ വിപണിയിലുള്ള ഗ്രാന്റ് i10 മോഡലിനൊപ്പം തന്നെ വില്‍ക്കാനാണ് കമ്പനിയുടെ തീരുമാനം. ഹ്യുണ്ടായിയുടെ വാഹന നിരയില്‍ അടിസ്ഥാന ഗ്രാന്റ് i10 മോഡലിനും, പ്രീമിയം ഹാച്ച്ബാക്ക് എലൈറ്റ് i20 -ക്കുമിടയിലാവും നിയോസിന്റെ സ്ഥാനം.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് പുറത്തിറങ്ങി

നിലവിലില്‍ വിപണിയിലുള്ള ഗ്രാന്റ് i10 -നിലും കൂടുതല്‍ വിശാലവും, പ്രീമിയവുമാണ് ഗ്രാന്റ് i10 നിയോസ്. 'അധികം' എന്നതിനെയാണ് നിയോസ് എന്ന വാക്ക് സൂചിപ്പിക്കുന്നത്. അടിസ്ഥാന മോഡലിനേക്കാള്‍ വാഹനത്തിന്റെ കൂടുതല്‍ വലുപ്പത്തേയും, മെച്ചപ്പെട്ട പെര്‍ഫോമെന്‍സിനേയും ഇത് വ്യക്തമാക്കുന്നു.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് പുറത്തിറങ്ങി

നിര്‍മ്മാതാക്കളുടെ പുതിയ ഡിസൈന്‍ ശൈലി പ്രകാരം പുതിയ സ്റ്റൈലിങ്ങിലാണ് പുതിയ വാഹനം എത്തുന്നത്. പുതിയ കാസ്‌കേഡിംഗ് മുന്‍ ഗ്രില്ല്, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, വ്രാപ്പ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. ഗ്രില്ലിന് ഇരു വശങ്ങളിലായി ഘടിപ്പിച്ചിരിക്കുന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ പ്രത്യേക പ്രീമിയം ലുക്ക് നല്‍കുന്നു.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് പുറത്തിറങ്ങി

വാഹനത്തിന്റെ അകത്തളവും നിരവധി പരിഷ്‌കാരങ്ങളും, ഫീച്ചറുകളും, സുരക്ഷാ ക്രമീകരണങ്ങളും വഹിച്ചുകൊണ്ടാണ് വരുന്നത്. ഇരട്ട ടോണ്‍ നിറത്തില്‍ ഒരുക്കിയിരിക്കുന്ന അകത്തളം കൂടുതല്‍ പ്രീമിയം ഫീല്‍ നല്‍കുന്നു.

Most Read: പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് പുറത്തിറങ്ങി

ആന്‍ഡരോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയടങ്ങുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് നിയോസില്‍ എത്തുന്നത്. പകുതി ഡിജിറ്റലായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ഘടിപ്പിച്ച മിററുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളുണ്ട്.

Most Read: ദുബൈ പൊലീസിന്റെ ആഡംബര കാറുകള്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് പുറത്തിറങ്ങി

അതോടൊപ്പം എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക്‌ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ അടങ്ങുന്ന സുരക്ഷാ ക്രമീകരണങ്ങളും നിയോസില്‍ വരുന്നുണ്ട്.

Most Read: ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് പുറത്തിറങ്ങി

പെട്രോള്‍, ഡീസല്‍ എന്നീ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും വാഹനം എത്തുന്നു. നിലവിലുള്ള ഗ്രാന്റ് i10 -ല്‍ നിന്ന് തന്നെയെടുത്ത എഞ്ചിനുകളാണ് പുതിയ വാഹനത്തിലും. എന്നാല്‍ നിയോസില്‍ വരുവാനിരിക്കുന്ന ബിഎസ് VI നിലവാരത്തിലേക്ക് ഇവ പരിഷ്‌കരിച്ചിട്ടുണ്ട്.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് പുറത്തിറങ്ങി

81 bhp കരുത്തും 114 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ യൂണിറ്റാണ് വാഹനത്തില്‍ വരുന്നത്. 1.2 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിന് 76 bhp കരുത്തും 190 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്ക്‌സാണ് അടിസ്ഥാനമായി നിയോസില്‍ വരുന്നത്, ഓപ്ഷണലായിട്ട് ഓട്ടോമാറ്റിക്ക് AMT ഗിയര്‍ബോക്‌സും കമ്പനി നല്‍കുന്നു.

Most Read Articles

Malayalam
English summary
All-New Hyundai Grand i10 NIOS Launched In India With Prices Starting At Rs 4.99 Lakh. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X