മാരുതി സുസുക്കി XL6 ന് ആറ് ആഴ്ച്ചയോളം കാത്തിരിക്കണം

ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ വാഹനമായ XL6 നെ അടുത്തിടെ വിപണിയിലെത്തിച്ചിരുന്നു. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ ഷോറൂമുകൾ വഴി മാത്രമാണ് വാഹനത്തിന്റെ വിൽപ്പന കമ്പനി നടത്തുന്നത്.

മാരുതി സുസുക്കി XL6 ന് ആറ് ആഴ്ച്ചയോളം കാത്തിരിക്കണം

വിപണിയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി തന്നെ വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു. 11,000 രൂപയാണ് വാഹനം ബുക്ക് ചെയ്യാനുള്ള തുക.

മാരുതി സുസുക്കി XL6 ന് ആറ് ആഴ്ച്ചയോളം കാത്തിരിക്കണം

XL6 നായുള്ള കാത്തിരിപ്പ് കാലയളവ് ഇപ്പോൾ ആറ് ആഴ്ച്ചയോളമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ന്യൂഡൽഹി, ചെന്നൈ, ജയ്പൂർ, അഹമ്മദാബാദ്, ലഖ്‌നൗ, ചണ്ഡിഗഢ്, നോയിഡ എന്നിവിടങ്ങളിൽ പുതിയ മാരുതി XL6 നായി കാത്തിരിക്കേണ്ട അവശ്യമില്ല.

മാരുതി സുസുക്കി XL6 ന് ആറ് ആഴ്ച്ചയോളം കാത്തിരിക്കണം

കൊച്ചി,കോയമ്പത്തൂർ,ഗുരുഗ്രാം, പട്ന, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ വാഹനം പുറത്തിറങ്ങുന്നതിനായി യഥാക്രമം രണ്ടാഴ്ച മുതൽ 45 ദിവസം വരെ കാത്തിരിക്കണം. താനെ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ രണ്ടു മുതൽ നാലോ ആഴ്ചയാണ് കാത്തിരിപ്പ് കാലയളവ്. നാല് ആഴ്ചയാണ് പൂനെ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ കാത്തിരിപ്പ് കാലയളവ്.

മാരുതി സുസുക്കി XL6 ന് ആറ് ആഴ്ച്ചയോളം കാത്തിരിക്കണം

വാഹന വ്യവസായത്തിന്റെ മാന്ദ്യം കണക്കിലെടുത്താൽ ഈ കാത്തിരിപ്പ് കാലയളവുകൾ ന്യായമാണെന്ന് വേണം കരുതാൻ. മാത്രമല്ല കമ്പനി ഓരോ ആഴ്ചയും പ്രവർത്തിക്കുന്ന ഉൽ‌പാദന ദിവസങ്ങളുടെ എണ്ണവും പരിഗണിക്കേണ്ടതുണ്ട്. വിപണിയിൽ വാഹനത്തിന്റെ ഡിമാൻഡ് വർധിച്ചു കഴിഞ്ഞാൽ ഈ കാത്തിരിപ്പ് കാലയളവ് കുറയുമെന്നണ് പ്രതീക്ഷിക്കുന്നത്.

മാരുതി സുസുക്കി XL6 ന് ആറ് ആഴ്ച്ചയോളം കാത്തിരിക്കണം

മാരുതിയുടെ ജനപ്രിയ എംപിയായ എർട്ടിഗയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ പ്രീമിയം ക്രോസ്ഓവറാണ് XL6. എർട്ടിഗയുടെ മികച്ച വിപണി കണ്ടാണ് അതേ പ്ലാറ്റ്ഫോമിൽ പുതിയ ആറ് സീറ്റർ പ്രീമിയം എംപിവിയെ അവതരിപ്പിക്കാൻ കമ്പനിക്ക് പ്രേരണയായത്.

മാരുതി സുസുക്കി XL6 ന് ആറ് ആഴ്ച്ചയോളം കാത്തിരിക്കണം

ബിഎസ്-VI നിലവാരത്തിലുള്ള 1.5 ലിറ്റർ K15 സീരീസ് പെട്രോൾ എഞ്ചിൻ മാത്രമാണ് XL6 വാഗ്ദാനം ചെയ്യുന്നത്. ഇത് 103 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഹനത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read: ബൊലെറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനെ പിൻവലിച്ച് മഹീന്ദ്ര

മാരുതി സുസുക്കി XL6 ന് ആറ് ആഴ്ച്ചയോളം കാത്തിരിക്കണം

ബോൾഡ് ക്രോസ്-ബാർ ഡിസൈൻ, സിഗ്നേച്ചർ ക്വാഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഒരു വിദൂര ഹുഡ്, എല്ലാ കറുത്ത അലോയ്കൾ, സൈഡ് ക്ലാഡിംഗുകൾ, മേൽക്കൂര റെയിലുകൾ, എൽഇഡിയിലുള്ള ടെയിൽ ലാമ്പുകൾ എന്നിവ എർട്ടിഗയിൽ നിന്ന് വ്യത്യസ്തമായി XL6 ന് മാരുതി നൽകിയിട്ടുണ്ട്.

Most Read: 650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

മാരുതി സുസുക്കി XL6 ന് ആറ് ആഴ്ച്ചയോളം കാത്തിരിക്കണം

മെറ്റാലിക് പ്രീമിയം സിൽവർ, മെറ്റാലിക് മാഗ്മ ഗ്രേ, പേൾ ബ്രേവ് ഖാക്കി, പ്രൈം ആബർൺ റെഡ്, പേൾ ആർട്ടിക് വൈറ്റ്, നെക്സ ബ്ലൂ എന്നീ ആറ് നിറങ്ങളാണ് XL6 ലഭ്യമാകുന്നത്. 9.79 ലക്ഷം മുതൽ 11.46 ലക്ഷം രൂപ വരെ വിലയാണ് പ്രീമിയം ക്രോസ്ഓവറിന്റെ എക്സ്ഷോറൂം വില.

Most Read: യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

മാരുതി സുസുക്കി XL6 ന് ആറ് ആഴ്ച്ചയോളം കാത്തിരിക്കണം

ഇന്ത്യൻ വിപണിയിൽ എർട്ടിഗ, മഹീന്ദ്ര മറാസോ, റെനോ ലോഡ്ജി എന്നീ വാഹനങ്ങളാണ് XL6 ന്റെ എതിരാളികൾ.

More from DriveSpark

Article Published On: Thursday, September 5, 2019, 11:04 [IST]
English summary
Maruti suzuki XL6 waiting period up to 6 weeks. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X