മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

മുപ്പത്തിമൂന്ന് വര്‍ഷം വിജയകരമായി വിപണി വാണിരുന്ന ജിപ്‌സിയുടെ നിര്‍മ്മാണം നിര്‍ത്തിയ മാരുതി സുസുക്കി ജിപ്‌സിക്ക് പകരക്കാരനായി ജിംനിയുടെ നാലാം തലമുറയെ അവതരിപ്പിക്കാനൊരുങ്ങുന്നു.

മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

ജിംനി സിയേറയെ അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയെ വികസിപ്പിച്ചെടുക്കുകയാണെന്നും, ദൈനംദിന ഉപയോഗത്തിന് സൗകര്യപ്രദമായ ഓഫ് റോഡര്‍ ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

കഴിഞ്ഞ വര്‍ഷം ജിംനിയെ മാരുതി ജപ്പാനില്‍ അവതരിപ്പിച്ചിരുന്നു. ഓഫ് റോഡിന് ഏറ്റവും അനുയോജ്യവും പഴയ പതിപ്പിനേക്കാള്‍ ആധുനികവും സുരക്ഷിതവും കരുത്തേറിയതുമാണ് പുതിയ പതിപ്പെന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം.

മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

നിലവില്‍ ജപ്പാനില്‍ മാത്രമാണ് വാഹനത്തിന്റെ നിര്‍മ്മാണം. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ജിംനി കയറ്റുമതി ചെയ്യുന്നുമുണ്ട്. അതിനാല്‍ ഇന്ത്യയില്‍ ജിംനിയുടെ നിര്‍മ്മാണം ആരംഭിച്ചാല്‍ രാജ്യം ഒരു കയറ്റുമതി കേന്ദ്രവുമായി മാറിയേക്കും.

മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

ആഗോള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ജിംനിയുടെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വകഭേദങ്ങള്‍ നിര്‍മ്മിക്കാന്‍ മാരുതി സുസുക്കി തങ്ങളുടെ ഗുജറാത്ത് ഫാക്ടറി ഉപയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

അഞ്ച് വാതിലുകളും ഇന്റീറിയറില്‍ കൂടുതല്‍ സ്ഥലവും കൂടുതല്‍ സീറ്റിംഗ് കപ്പാസിറ്റിയും വാഗ്ദാനം ചെയ്യുന്ന പുതിയ ജിംനിയുടെ നിര്‍മ്മാണം ജപ്പാനില്‍ തുടങ്ങിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടുമുണ്ട്.

മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

മൂന്ന് ഡോറുകളുള്ള പതിപ്പ് ഇന്ത്യയില്‍ പ്രായോഗികമല്ലാത്തതിനാല്‍ നീളം കൂടിയ വീല്‍ബേസ് മോഡലായിരിക്കാം ഇന്ത്യയിലെത്തുക. രാജ്യത്ത് നല്ലൊരു വിഭാഗം ആളുകള്‍ ഇപ്പോഴും ഓഫ് റോഡിംഗ് ഉപയോഗിക്കാറുണ്ട്. അതിനാല്‍ നീണ്ട വീല്‍ബേസ് പതിപ്പ് ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായിരിക്കും.

Most Read: എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ 94% വര്‍ധനവ്‌

മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

660 സിസി മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ K-Series പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലും ജിംനിയുടെ ജപ്പാനില്‍ ലഭ്യമാണ്. എര്‍ട്ടിഗ, സിയാസ് എന്നിവയുള്‍പ്പടെ നിരവധി മാരുതിയുടെ വാഹനങ്ങളില്‍ 1.5 ലിറ്റര്‍ എഞ്ചിന്‍ ഉപയോഗിച്ച് വരുന്നവയാണ്.

Most Read: വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

മാരുതി വിറ്റാര ബ്രെസയിലും ഈ എഞ്ചിന്‍ വാഗ്ദാനം ചെയ്യും. 104 bhp കരുത്തില്‍ 138 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിനാണിത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ട്രാന്‍സിമാഷനും ഇതില്‍ ലഭിക്കും.

Most Read: നാലാം തലമുറ ജീപ്പ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും ഇത് വാഗ്ദാനം ചെയ്യും. നാല് വീല്‍ ഡ്രൈവാണ് ജിംനിയില്‍ ലഭ്യമാകുന്നത്. പുതിയ പതിപ്പില്‍ ഇത് റിയല്‍ വീല്‍ ഡ്രൈവും പാര്‍ട്ട് ടൈം നാല് വീല്‍ ഡ്രൈവും തുടരും.

മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

വാഹനത്തിന് ഒരു പരുക്കന്‍ ലാന്‍ഡര്‍ ഫ്രെയിം ചേസിസ്, എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്പി, പവര്‍ സ്റ്റിയറിംഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, എയര്‍ കണ്ടീഷനിംഗ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ജിംനിയില്‍ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Sunday, August 11, 2019, 11:00 [IST]
English summary
Maruti to launch Jimny as a Gypsy replacement. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X