ഇന്ത്യൻ വിപണിയിൽ കോംപാക്ട് ഡെഡാൻ അവതരിപ്പിക്കാൻ റെനോ

ഇന്ത്യൻ വിപണിയിൽ ഒരു പുതിയ കോംപാക്ട് സെഡാൻ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ഫ്ലുവെൻസ് സെഡാൻ പുറത്തിറക്കിക്കൊണ്ടാണ് റെനോ രാജ്യത്ത് അരങ്ങേറ്റം കുറിച്ചത്.

ഇന്ത്യൻ വിപണിയിൽ കോംപാക്ട് ഡെഡാൻ അവതരിപ്പിക്കാൻ റെനോ

തുടക്കം മോശമായിരുന്നെങ്കിലും പിന്നീട് ഡസ്റ്റർ എസ്‌യുവി, എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡ് എന്നീ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ച് റെനോ ഇന്ത്യയിലെ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചു. അടുത്തിടെ എംപിവി ശ്രേണിയിൽ ട്രൈബറിനെ വിപണിയിൽ എത്തിച്ചതും കമ്പനിയ്ക്ക് നേട്ടമായി.

ഇന്ത്യൻ വിപണിയിൽ കോംപാക്ട് ഡെഡാൻ അവതരിപ്പിക്കാൻ റെനോ

ട്രൈബറിന് ഇന്ത്യൻ വിപണിയിൽ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ പിന്തള്ളാനും പുതിയ എംപിവിക്ക് സാധിച്ചു. ഇപ്പോൾ മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ് എന്നീ കോംപാക്ട് സെഡാനുകൾക്ക് വെല്ലുവിളി ഉയർത്താനായി ഈ വിഭാഗത്തിൽ പുതിയ മോഡലിനെ റെനോ വിപണിയിലെത്തിക്കും.

ഇന്ത്യൻ വിപണിയിൽ കോംപാക്ട് ഡെഡാൻ അവതരിപ്പിക്കാൻ റെനോ

ഈ വാഹനത്തെ ഇന്ത്യയിൽ നിർമ്മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഫ്ലുവെൻസ്, സ്കാല എന്നീ സെഡാൻ മോഡലുകളെ റെനോ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ടെങ്കിലും മികച്ച വിൽപ്പന നേടാനാകാതെ പോവുകയായിരുന്നു. തൽഫലമായി ഇവയെ കമ്പനി പിൻവലിക്കുകയും ചെയ്തു.

ഇന്ത്യൻ വിപണിയിൽ കോംപാക്ട് ഡെഡാൻ അവതരിപ്പിക്കാൻ റെനോ

അവയെല്ലാം ഫുൾസൈസ് സെഡാനുകൾ ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പനയുള്ള വിഭാഗമാണ് കോംപാക്ട് സെഡാൻ ശ്രേണി. അതിനാൽ ഈ സാധ്യത മുതലെടുത്ത് 2021-ൽ പുതിയ മോഡലിനെ റെനോ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ വിപണിയിൽ കോംപാക്ട് ഡെഡാൻ അവതരിപ്പിക്കാൻ റെനോ

കോംപാക്ട് / സബ് കോംപാക്ട് എസ്‌യുവി മാത്രമാണ് വേഗത്തിൽ വളരുന്ന മറ്റൊരു വാഹന വിഭാഗം. അവിടെ റെനോയ്ക്ക് മോഡലുകളും ഉണ്ട്. മുൻകാലങ്ങളിൽ ഇന്ത്യയിൽ റെനോയുടെ കോംപാക്ട് സെഡാൻ പ്ലേ നിർമ്മിച്ചത് ഡേസിയ ലോഗനെ ചുറ്റിപ്പറ്റിയാണ്. ഇത് B0 / M0 പ്ലാറ്റ്ഫോമിൽ നിർമ്മിച്ചതാണ്. എന്നാൽ ഇപ്പോൾ പരിഗണിക്കുന്ന പദ്ധതി വ്യത്യസ്തമാണ്.

ഇന്ത്യൻ വിപണിയിൽ കോംപാക്ട് ഡെഡാൻ അവതരിപ്പിക്കാൻ റെനോ

എന്നാൽ നാല് മീറ്ററിൽ താഴെയുള്ള ഒരു സെഡാനാകും ഇതെന്നതിൽ തർക്കമില്ല. പക്ഷേ അത് CMF-A + പ്ലാറ്റ്ഫോമിലായിരിക്കും നിർമ്മിക്കുക. റെനോ ട്രൈബർ ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമാണ് ഇത്. വരാനിരിക്കുന്ന റെനോ HBC സബ് കോംപാക്ട് എസ്‌യുവിയെയും ഡാറ്റ്സൺ / നിസ്സാൻ എന്നിവയിൽ നിന്നുള്ള മോഡലുകളെ അടിസ്ഥാനമാക്കിയായിരിക്കും.

Most Read: മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

ഇന്ത്യൻ വിപണിയിൽ കോംപാക്ട് ഡെഡാൻ അവതരിപ്പിക്കാൻ റെനോ

CMF-A പ്ലാറ്റ്‌ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ പതിപ്പാണ് ഇത്. റെനോ ക്വിഡ്, ഡാറ്റ്സൺ റെഡി-ഗോ എന്നിവയും ഇതുതന്നെയാണ് ഉപയോഗിക്കുന്നത്. ട്രൈബർ ഡെവലപ്‌മെന്റ് പ്രോഗ്രാമിൽ നിന്നുള്ള റെനോയുടെ പഠനങ്ങൾ ഡ്രൈവിബിലിറ്റിയെക്കുറിച്ചുള്ള പുതിയ സ്ഥിതി വിവരണങ്ങൾ നൽകിയിട്ടുണ്ട്. അത് വരാനിരിക്കുന്ന മോഡലിനെ കൂടാതെ കിഴക്കൻ യൂറോപ്പിനായി ഡേസിയ ബ്രാൻഡിന്റെ കീഴിലുള്ള കോംപാക്ട് ഉൽപ്പന്നങ്ങളുടെ കൂടുതൽ വികസനത്തിനും ഉപയോഗിച്ചേക്കും.

Most Read: 2020 GLE-യുടെ ബുക്കിംഗ് ആരംഭിച്ച് മെർസിഡീസ് ബെൻസ്

ഇന്ത്യൻ വിപണിയിൽ കോംപാക്ട് ഡെഡാൻ അവതരിപ്പിക്കാൻ റെനോ

കോംപാക്ട് സെഡാന്റെ പ്രാധാന്യം അടിവരയിടുന്നത് ഫാമിലി ഉപഭോക്താക്കൾക്കിടയിലെ ജനപ്രീതി മാത്രമല്ല, ഓല, ഉബർ തുടങ്ങിയ വലിയ വാങ്ങലുകാരായ ടാക്‌സി വിഭാഗത്തിലും പ്രയോജനം ചെയ്യും. ഫാമിലി ഉപഭോക്താക്കൾക്കായി ഇന്ന് വാഗ്ദാനം ചെയ്യുന്ന സെഡാനുകൾ മികച്ച നിർമ്മാണവും കണക്റ്റിവിറ്റി പോലുള്ള സവിശേഷതകളും ഒപ്പം മൂല്യവും സംയോജിപ്പിക്കുന്നു.

Most Read: ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

ഇന്ത്യൻ വിപണിയിൽ കോംപാക്ട് ഡെഡാൻ അവതരിപ്പിക്കാൻ റെനോ

സബ് കോംപാക്ട് എസ്‌യുവികളേക്കാൾ ഒരുലക്ഷം രൂപ വരെയാണ് മാത്രമാണ് സബ് കോംപാക്റ്റ് സെഡാനുകളുടെ ശരാശരി വില. അതിനാൽ ഈ ശ്രേണിയിൽ മികച്ച തുടക്കം ലഭിക്കുക എന്നത് റെനോയെ സംബന്ധിച്ച് ഏറെ പ്രയാസകരമായ ഒന്നാണ്. വിപണിയിലെത്തിയാൽ ഹോണ്ട അമേസിനെ നീക്കം ചെയ്യാനും എക്സെന്റിനെ വെല്ലുവിളിക്കാനും സാധ്യതയുണ്ട്. അല്ലാത്തപക്ഷം ഫോക്‌സ്‌വാഗണ്‍ അമിയോ പോലെ ഒരു പേര് മാത്രമായി അവസാനിക്കും.

ഇന്ത്യൻ വിപണിയിൽ കോംപാക്ട് ഡെഡാൻ അവതരിപ്പിക്കാൻ റെനോ

മാരുതി സുസുക്കി ഡിസയർ ആധിപത്യം പുലർത്തുന്ന ഈ വിഭാഗത്തിൽ ഹോണ്ട അമേസിൽ നിന്നും കാര്യമായ പങ്കാളിത്തമുണ്ട്. ഫോർഡ് ആസ്പയർ, ഹ്യുണ്ടായി എക്സെന്റ്, ടാറ്റ ടിഗോർ, ഫോക്‌സ്‌വാഗണ്‍ അമിയോ എന്നിവയാണ് മറ്റ് എതിരാളികൾ.

Source: NDTV Auto

More from DriveSpark

Article Published On: Tuesday, October 29, 2019, 13:44 [IST]
English summary
Renault developing compact Sedan For India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X