പുതിയ കോംപാക്ട് എസ്‌യുവിയുമായി റെനോ എത്തുന്നു

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പുതിയ സബ്-4 മീറ്റർ കോംപാക്ട് എസ്‌യുവി പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പുതിയ കോംപാക്ട് എസ്‌യുവിയെ റെനോ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ കോംപാക്ട് എസ്‌യുവിയുമായി റെനോ എത്തുന്നു

HBC എന്ന രഹസ്യനാമമുള്ള പുതിയ റെനോ കോംപാക്ട് എസ്‌യുവി 2020 ഓട്ടോ എക്‌സ്‌പോയിൽ ആഗോള തലത്തിൽ പുറത്തിറക്കും. അടുത്ത വർഷം അവസാനത്തോടെ വാഹനം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. ട്രൈബറിനും ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനും ശേഷം ഫ്രഞ്ച് ബ്രാൻഡിൽ നിന്നുള്ള മൂന്നാമത്തെ പുതിയ മോഡലായിരിക്കും പുതിയ കോംപാക്ട് എസ്‌യുവി.

പുതിയ കോംപാക്ട് എസ്‌യുവിയുമായി റെനോ എത്തുന്നു

ഓട്ടോ എക്‌സ്‌പോയിൽ പുറത്തിറക്കുന്ന കോംപാക്ട് എസ്‌യുവിയുടെ ഉൽ‌പാദനം ആരംഭിക്കാനിരിക്കുകയാണ് റെനോ. 2020 പകുതിയോടെ ഇത് വിപണിയിലെത്തും. മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300 എന്നിവയ്ക്ക് എതിരാളിയാണ് പുറത്തിറങ്ങാനിരിക്കുന്ന വാഹനം.

പുതിയ കോംപാക്ട് എസ്‌യുവിയുമായി റെനോ എത്തുന്നു

ഇന്ത്യൻ വിപണിയിലെ റെനോയുടെ വിൽപ്പന മെച്ചപ്പെടുത്താനുള്ള ശ്രമമാണ് കമ്പനിയിൽ നിന്നുള്ള പുതിയ സബ്-4 മീറ്റർ എസ്‌യുവി. രാജ്യത്ത് അടുത്തിടെ സമാരംഭിച്ച ട്രൈബർ എംപിവിയുടെ അതേ വിജയം കൈവരിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്.

പുതിയ കോംപാക്ട് എസ്‌യുവിയുമായി റെനോ എത്തുന്നു

CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ റെനോ കോംപാക്ട് എസ്‌യുവിയുടെ നിർമ്മാണം. ട്രൈബറിനും ക്വിഡ് മോഡലുകൾക്കും അടിവരയിടുന്ന CMF-A പ്ലാറ്റ്‌ഫോമിന്റെ ഉയർന്ന പതിപ്പായിരിക്കും ഇത്. എന്നാൽ ട്രൈബറിൽ നിന്നും ക്വിഡിൽ നിന്നുമുള്ള നിരവധി ഘടകങ്ങളും ഭാഗങ്ങളും ഫീച്ചറുകളും പുതിയ HBC കോംപാക്ട് എസ്‌യുവിയിൽ ഇടംപിടിക്കും.

പുതിയ കോംപാക്ട് എസ്‌യുവിയുമായി റെനോ എത്തുന്നു

രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ റെനോ HBC പുതിയ ഡസ്റ്റർ എസ്‌യുവിയുടേതിന് സമാനമായ ഒരു സ്റ്റൈലിംഗ് അവതരിപ്പിക്കും. ഫ്ലേഡ് വീൽ ആർച്ചുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ക്രോം-സ്റ്റഡ്ഡിലുള്ള വലിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഘടകങ്ങളുള്ള സ്ലീക്ക് ഹെഡ്‌ലാമ്പ്, ടെയിൽലൈറ്റ് യൂണിറ്റുകൾ, എൽഇഡി ഡിആർഎല്ലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പുതിയ കോംപാക്ട് എസ്‌യുവിയുമായി റെനോ എത്തുന്നു

വരാനിരിക്കുന്ന റെനോ HBC കോംപാക്ട് എസ്‌യുവിയിലെ ഇന്റീരിയറുകളും ഡസ്റ്റർ, ട്രൈബർ മോഡലുകൾക്ക് സമാനമായിരിക്കും. ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ്‌ കൺട്രോളുകൾ, ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം ഫാബ്രിക് അപ്ഹോൾസ്റ്ററി, മറ്റ് നിരവധി കംഫർട്ട് ഉപകരണങ്ങൾ, സുരക്ഷാ സവിശേഷതകൾ എന്നിവയും വാഹനത്തിൽ കമ്പനി വാഗ്ദാനം ചെയ്യും.

Most Read: വിൽപ്പന മാന്ദ്യം; 2020 ഓട്ടോ എക്സപോയിൽ നിന്ന് വിട്ടു നിൽക്കാൻ ഒരുങ്ങി നിരവധി നിർമ്മാതാക്കൾ

പുതിയ കോംപാക്ട് എസ്‌യുവിയുമായി റെനോ എത്തുന്നു

എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിൽ പുതിയ റെനോ HBC കോംപാക്ട് എസ്‌യുവി അതേ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും അവതരിപ്പിക്കുക. ഇത് ആദ്യമായി ട്രൈബർ എംപിവിയിലാണ് അരങ്ങേറ്റം കുറിച്ചത്. എന്നിരുന്നാലും പുതിയ എസ്‌യുവിയുടെ ഉയർന്ന വകഭേദങ്ങൾക്ക് അതേ എഞ്ചിന്റെ കൂടുതൽ ശക്തമായ ടർബോചാർജ്ഡ് പതിപ്പും ലഭിക്കും.

Most Read: വെന്യുവിന് ആവശ്യക്കാര്‍ കൂടുന്നു; അഞ്ച് മാസത്തിനിടെ വിറ്റത് 42,000 യൂണിറ്റുകള്‍

പുതിയ കോംപാക്ട് എസ്‌യുവിയുമായി റെനോ എത്തുന്നു

1.0 ലിറ്റർ പെട്രോൾ എഞ്ചിൻ HBC-യിൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും. ഇത് ഉടൻ ട്രൈബർ എംപിവിയിലും റെനോ അവതരിപ്പിക്കും. ട്രൈബറിൽ ഉൾപ്പെടുത്തിയിരിക്കുന്ന അതേ അഞ്ച് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനുകൾ തന്നെയായിരിക്കും പുതിയ കോംപാക്ട് എസ്‌യുവിലും വാഗ്ദാനം ചെയ്യുക.

Most Read: വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

പുതിയ കോംപാക്ട് എസ്‌യുവിയുമായി റെനോ എത്തുന്നു

എൻ‌ട്രി ലെവൽ‌ ട്രൈബർ‌, ക്വിഡ് എന്നിവ മികച്ച വിൽ‌പനയോടെ റെനോ‌ ഇന്ത്യൻ വിപണിയിലെ തന്ത്രം മാറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. പുതിയ സബ് -4 മീറ്റർ വാഹനം‌ അവതരിപ്പിച്ചുകൊണ്ട് വിൽ‌പന വർധിപ്പിക്കുക തന്നെയാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ റെനോ HBC എസ്‌യുവി ഈ വിഭാഗത്തിലെ മത്സരം ഏറ്റെടുക്കുന്നതിന് മത്സരാധിഷ്ഠിത വിലനിർണ്ണയമാകും നടത്തുക.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
New Renault Sub-4 Metre SUV To Make Its World Premiere In India. Read more Malayalam
Story first published: Wednesday, October 23, 2019, 13:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X