നവംബറിലെ വിൽപ്പനയിൽ 76% ഉയർച്ച കൈവരിച്ച് റെനോ
പ്രശസ്ത ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ ഇന്ത്യ 2019 നവംബർ മാസത്തെ വിൽപ്പനയിൽ 76.1 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 6,134 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്രയും വളർച്ച നേടാൻ കമ്പനിക്ക് സാധിച്ചത്.

എങ്കിലും 2019 ഒക്ടോബർ മാസത്തെ അപേക്ഷിച്ച് 6.2 ശതമാനം ഇടിവ് വിൽപ്പനയിൽ ഉണ്ടായി. ഉത്സവ സീസണിൽ എല്ലാ ബ്രാൻഡുകൾക്കും ലഭിച്ച മികച്ച വിൽപ്പന വിപണി നേരിട്ടിരുന്ന മാന്ദ്യത്തെ മറികടക്കാൻ സഹായിച്ചെന്നു വേണം കരുതാൻ. 2019 ഒക്ടോബറിൽ റെനോ 11,516 യൂണിറ്റ് വിൽപ്പനയാണ് നേടിയത്.

2010-ൽ സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചതിനുശേഷം അടുത്തിടെ ഫ്രഞ്ച് നിർമ്മാതാക്കൾ പ്രാദേശിക കാർ വിപണിയിൽ ആറ് ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ചിരുന്നു. ഫ്ലൂയെൻസ്, കൊലിയോസ് എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു കൊണ്ടാണ് റെനോ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്.

രാജ്യത്ത് മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും 2012-ൽ ആദ്യ തലമുറയിൽപ്പെട്ട ഡസ്റ്റർ എസ്‌യുവി വിപണിയിൽ എത്തിച്ചതോടെ റെനോ ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി.

പ്രാദേശിക വിപണിയിലെ ഒമ്പത് വർഷത്തെ പ്രവർത്തനങ്ങളിൽ കമ്പനി യഥാക്രമം നിസ്സാൻ സണ്ണി, മൈക്ര എന്നിവയുടെ റീ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ സ്കാല, പൾസ് തുടങ്ങിയ മോഡലുകളും കൊണ്ടുവന്നു. 2015-ൽ മൈക്രോ എസ്‌യുവി മോഡലായ ക്വിഡിനെയും റെനോ പുറത്തിറക്കി. ഇത് മാന്യമായ വിൽപ്പന കൈവരിക്കാനും നിർമ്മാതാക്കളെ സഹായിച്ചു.

അടുത്തിടെ അവതരിപ്പിച്ച ട്രൈബറും വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും എല്ലാ മാസവും മികച്ച വിൽപ്പന നടത്തുകയും ചെയ്തു.

നിലവിൽ, ക്വിഡ്, ട്രൈബർ, ഡസ്റ്റർ, ലോഡ്ജി, ക്യാപ്ച്ചർ എന്നിവ ഉൾപ്പെടുന്ന അഞ്ച് മോഡലുകൾഇന്ത്യൻ വിപണിയിൽ റെനോ എത്തിക്കുന്നു. എന്നിരുന്നാലും, ഇവയിൽ, ക്വിഡും ട്രൈബറും മാത്രമാണ് മികച്ച പ്രകടനം നടത്തുന്നത്. കമ്പനിയുടെ നിരയിലെ ഏറ്റവും പഴയ മോഡലായ ഡസ്റ്ററിന് അടുത്തിടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചു. എങ്കിലും അതിന്റെ വിൽപ്പന പ്രകടനം വളരെ മന്ദഗതിയിലാണെന്നത് ശ്രദ്ധേയമാണ്.
Most Read: ഇന്ത്യൻ വിപണിയിൽ പൂർണ്ണ CNG മോഡലുകൾ അവതരിപ്പിക്കാൻ മാരുതി

ലോകമെമ്പാടും കമ്പനി ഡസ്റ്ററിന്റെ രണ്ടാം തലമുറ മോഡലിനെ വിൽക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും 2022-ഓടെ മൂന്നാം തലമുറ ഡസ്റ്റർ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതുവരെ ഒന്നാം തലമുറ വാഹനത്തിന്റെ വിൽപ്പന റെനോ തുടരും.
Most Read: സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടാറ്റ ടിഗോർ EV -യുടെ ഡെലിവറികൾ ആരംഭിച്ചു

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പായി കമ്പനി തങ്ങളുടെ അഞ്ച് മോഡലുകളും ബിഎസ്-VI ന് അനുസൃതമായി പരിഷ്ക്കരിക്കും.
Most Read: പിന്നിട്ടത് ഒമ്പത് വര്‍ഷങ്ങള്‍; 6 ലക്ഷം കാറുകളുടെ വില്‍പ്പനയുമായി റെനോ

ക്വിഡ് അധിഷ്ഠിത സബ്-4 മീറ്റർ എസ്‌യുവി പുറത്തിറക്കാനും റെനോ പദ്ധതിയിടുന്നുണ്ട്. ഇത് ട്രൈബറുമായി CMF-A+ പ്ലാറ്റ്ഫോം പങ്കിടും. കൂടാതെ, ഒരു ക്വിഡ് അധിഷ്ഠിത ഇ.വിയും കമ്പനിയുടെ പുതിയ പദ്ധതിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








