വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് റെനോ ട്രൈബർ

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയുടെ പുതിയ എംപിവി മോഡലായ ട്രൈബറിന് ഇന്ത്യൻ വിപണിയിൽ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റിലാണ് കമ്പനി ട്രൈബറിനെ പുറത്തിറക്കിയത്. 4.95 ലക്ഷം രൂപയിൽ ആരംഭിക്കുന്ന എംപിവിക്ക് മികച്ച പ്രതികരണം നേടിയെടുക്കാൻ സാധിച്ചത് റെനോയുടെ വലിയ നേട്ടമായി കണക്കാക്കാം.

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് റെനോ ട്രൈബർ

2019 സെപ്റ്റംബർ മാസത്തിൽ 4,710 യൂണിറ്റ് വിൽപ്പനയാണ് റെനോ ട്രൈബർ രേഖപ്പെടുത്തിയത്. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ പോലുള്ള ജനപ്രിയ മോഡലുകളുടെ വിൽപ്പനയെ മറികടക്കാൻ ട്രൈബറിന് സാധിച്ചു.

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് റെനോ ട്രൈബർ

ഇതോടെ എം‌പി‌വി സെഗ്‌മെന്റിലെ മറ്റുള്ള മോഡലുകളെക്കാൾ മുന്നിൽ നിൽക്കുന്ന മാരുതി സുസുക്കി എർട്ടിഗയ്ക്ക് പിന്നിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവിയായി റെനോ ട്രൈബർ.

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് റെനോ ട്രൈബർ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എം‌പിവികളിൽ ഒന്നാണ്. ഇത് ബ്രാൻഡിന് എല്ലാ മാസവും സ്ഥിരമായ വിൽപ്പനയാണ് നൽകുന്നത് ട്രൈബറിനേക്കാൾ 500 ഓളം യൂണിറ്റുകളുടെ കുറവാണ് ഇന്നോവ ക്രിസ്റ്റയ്ക്ക് സെപ്റ്റംബറിൽ ലഭിച്ചത്. കഴിഞ്ഞ മാസം ട്രൈബറിന്റെ 4,710 നെ അപേക്ഷിച്ച് ഇന്നോവ 4,225 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്.

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് റെനോ ട്രൈബർ

ഇന്ത്യയിലെ ഫ്രഞ്ച് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള കോംപാക്റ്റ് എംപിവി ഓഫറാണ് റെനോ ട്രൈബർ എംപിവി. എൻ‌ട്രി ലെവൽ ക്വിഡ് ഹാച്ച്ബാക്കിന്റെ അതേ CMF-A പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് എം‌പി‌വിയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഏഴ് സീറ്റർ പതിപ്പാണ് ട്രൈബർ. പിന്നിലെ സീറ്റുകൾ ആവശ്യമുള്ളപ്പോഴെല്ലാം വ്യക്തിഗതമായി നീക്കംചെയ്യാനും സാധിക്കും.

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് റെനോ ട്രൈബർ

തികച്ചും പുതിയ ഡിസൈൻ ഭാഷയും റെനോ ട്രൈബർ മുന്നോട്ട് കൊണ്ടുപോകുന്നു. ഇത് ബ്രാൻഡിൽ നിന്നുള്ള മറ്റ് വാഹനങ്ങളേക്കാൾ ആകർഷകവും പ്രീമിയവുമാക്കുന്നു. ഇന്റീരിയറിലും നിരവധി ഫീച്ചറുകളും ഉപകരണങ്ങളും പുതിയ എംപിവിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് റെനോ ട്രൈബർ

റെനോ ക്വിഡിൽ നിന്ന് കടമെടുത്ത സിംഗിൾ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനാണ് റെനോ ട്രൈബറിന് കരുത്തേകുന്നത്. ഇത് 67 bhp പവറും 90 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നത്.

Most Read: ടിയാഗൊ, ടിഗോർ മോഡലുകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അവതരിപ്പിച്ച് ടാറ്റ

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് റെനോ ട്രൈബർ

നിലവിൽ ബി‌എസ്- IV കംപ്ലയിന്റ് എഞ്ചിനാണ് ട്രൈബറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിഎസ്-VI ലേക്ക് നവീകരിച്ച എഞ്ചിൻ പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന് മുന്നോടിയായി വിപണിയിലെത്തും. ട്രൈബറിന്റെ എ‌എം‌ടി പതിപ്പ് പിന്നീട് അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Most Read: പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് റെനോ ട്രൈബർ

ഒരു ദശാബ്ദത്തോളമായി ഇന്ത്യൻ വിപണിയിൽ പ്രചാരത്തിലുള്ള പ്രമുഖ മോഡലാണ് ടൊയോട്ട ഇന്നോവ. വർഷങ്ങളായി നിരവധി പുനരവലോകനങ്ങളിലൂടെ എം‌പി‌വി കടന്നുപോയി. ഇന്ന് വിപണിയിലെ ഏറ്റവും വിശ്വസനീയമായ എം‌പിവികളിൽ ഒന്നായി മാറാനും ഇന്നോവയ്ക്ക് സാധിച്ചു.

Most Read: ഗോ, ഗോ പ്ലസ് മോഡലുകൾക്ക് വില വർധിപ്പിച്ച് ഡാറ്റ്സൻ

വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് റെനോ ട്രൈബർ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ എംപിവിയുടെ ഏറ്റവും പുതിയ പതിപ്പ് മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നു. ഒരു പെട്രോൾ, രണ്ട് ഡീസൽ പതിപ്പ് എന്നിവയാണത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ എല്ലാ വകഭേദങ്ങളും നിരവധി സവിശേഷതകളും ഉപകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. അടിസ്ഥാന വകഭേദത്തിന് 14.93 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Wednesday, October 9, 2019, 12:27 [IST]
English summary
Renault Triber Sales September 2019. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X