ഗ്ലാൻസയുടെ പുതിയ ബേസ് മോഡൽ വിപണിയിലെത്തിച്ച് ടൊയോട്ട

ഗ്ലാൻസ ഹാച്ച്ബാക്കിന്റെ പുതിയ വിലകുറഞ്ഞ മോഡൽ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട ഇന്ത്യ. ബേസ് മോഡലിന് 6.97 ലക്ഷം രൂപയാണ് വില. മാനുവൽ ട്രാൻസ്മിഷനോടുകൂടിയ പുതിയ ടൊയോട്ട ഗ്ലാൻസ 'G' വകഭേദം ഇപ്പോൾ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയില്ലാതെയാണ് ലഭ്യമാകുന്നത്.

ഗ്ലാൻസയുടെ പുതിയ ബേസ് മോഡൽ വിപണിയിലെത്തിച്ച് ടൊയോട്ട

ടൊയോട്ട ഗ്ലാൻസ 'G' പതിപ്പിന്റെ പുതിയ വകഭേദത്തിന് 6.97 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കൂടാതെ G, V എന്നീ രണ്ട് പതിപ്പുകളിലാണ് ഗ്ലാൻസ വിപണിയിൽ ലഭ്യമാവുക. ഹാച്ച്ബാക്കിന്റെ രണ്ട് മോഡലുകളിലും ഒരേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി ഘടപ്പിച്ചിരിക്കുന്നു.

ഗ്ലാൻസയുടെ പുതിയ ബേസ് മോഡൽ വിപണിയിലെത്തിച്ച് ടൊയോട്ട

ടൊയോട്ട ഗ്ലാൻസയുടെ G എംടി വകഭേദത്തിന് സ്മാർട്ട് ഹൈബ്രിഡ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് 7.21 ലക്ഷം രൂപയാണ് ഷോറൂം വില. ഇതേ വകഭേദം സ്മാർട്ട് ഹൈബ്രിഡ് സംവിധാനമില്ലാതെ ടൊയോട്ട ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു. ഇത് പുതിയ ബേസ് മോഡലിന് 24,000 രൂപ വരെ വില കുറയ്ക്കാൻ സഹായിക്കുന്നു.

ഗ്ലാൻസയുടെ പുതിയ ബേസ് മോഡൽ വിപണിയിലെത്തിച്ച് ടൊയോട്ട

ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അഭാവം കൂടാതെ മറ്റ് മാറ്റങ്ങളൊന്നും G എംടി മോഡലിൽ കമ്പനി വരുത്തിയിട്ടില്ല. സ്റ്റാൻഡേർഡ് പതിപ്പിന്റെ അതേ ഫീച്ചറുകളും ഉപകരണങ്ങളും തന്നെയാണ് പുതിയ വകഭേദത്തിലും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗ്ലാൻസയുടെ പുതിയ ബേസ് മോഡൽ വിപണിയിലെത്തിച്ച് ടൊയോട്ട

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എംഐഡി ഡിസ്പ്ലേ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ടിൽറ്റ് & ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ എന്നിവയും മറ്റ് നിരവധി ഘടകങ്ങളും വാഹനത്തിൽ ഉൾപ്പെടുന്നു.

ഗ്ലാൻസയുടെ പുതിയ ബേസ് മോഡൽ വിപണിയിലെത്തിച്ച് ടൊയോട്ട

ടൊയോട്ട ഗ്ലാൻസയുടെ മറ്റ് വകഭേദങ്ങളിൽ കമ്പനി കഴിഞ്ഞയാഴ്ച വിലവർധന പ്രഖ്യാപിച്ചിരുന്നു. ഇത് പുതിയ ബേസ് പതിപ്പിനെ കൂടുതൽ ആകർഷകമാക്കുന്നു. നിലവിൽ G, V, G CVT , V CVT എന്നീ നാല് വകഭേദങ്ങളിലാണ് ടൊയോട്ട ഗ്ലാൻസ വാഗ്ദാനം ചെയ്യുന്നത്. പ്രധാനമായും മാരുതി സുസുക്കി ബലേനോയെ അടിസ്ഥാനമാക്കിയുള്ള റീബാഡ്ജ്ഡ് മോഡലാണ് ടൊയോട്ട ഗ്ലാൻസ.

ഗ്ലാൻസയുടെ പുതിയ ബേസ് മോഡൽ വിപണിയിലെത്തിച്ച് ടൊയോട്ട

മാരുതി ബലേനോ ഹാച്ച്ബാക്കിന് കരുത്തേകുന്ന അതേ 1.2 ലിറ്റർ എഞ്ചിനാണ് ഈ റീബാഡ്ജ് വാഹനത്തിനുള്ളത്. ഇത് 83 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള സംയുക്ത പങ്കാളിത്തത്തിൽ നിന്ന് ഇന്ത്യയിൽ ആദ്യമായി വിപണിയിലെത്തുന്ന ഉൽപ്പന്നം കൂടുയാണ് ഗ്ലാൻസ.

Most Read: സെപ്റ്റംബർ മാസത്തിൽ മാരുതി സിയാസിന്റെ വിൽപ്പനയിൽ 72.5 ശതമാനം ഇടിവ്

ഗ്ലാൻസയുടെ പുതിയ ബേസ് മോഡൽ വിപണിയിലെത്തിച്ച് ടൊയോട്ട

രണ്ട് കമ്പനികളും തമ്മിലുള്ള കരാർ ഇന്ത്യൻ വിപണിയിലെ മറ്റ് ഉൽ‌പ്പന്നങ്ങളിലും പ്രവർത്തിക്കാൻ ഇരു കമ്പനികളെയും സഹായിക്കും. അതോടൊപ്പം പുതിയ ഇവി സാങ്കേതികവിദ്യകളും വികസിപ്പിക്കും.

Most Read: രാജ്യത്ത് ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്ന സംരഭത്തിന് തുടക്കം കുറിച്ചു

ഗ്ലാൻസയുടെ പുതിയ ബേസ് മോഡൽ വിപണിയിലെത്തിച്ച് ടൊയോട്ട

ടൊയോട്ട ഗ്ലാൻസ ബലേനോയുടെ റീ-ബാഡ്ജ് പതിപ്പാണെങ്കിലും ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പനയാണ് വാഹനത്തിനുള്ളത്. ഫോക്‌സ്‌വാഗൺ പോളോ, ഹോണ്ട ജാസ് എന്നിവയെ മറികടന്ന് വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നാണിത്.

Most Read: മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഗ്ലാൻസയുടെ പുതിയ ബേസ് മോഡൽ വിപണിയിലെത്തിച്ച് ടൊയോട്ട

ഈ വർഷം ഏപ്രിലിലാണ് ഗ്ലാൻസയുടെ വിൽപ്പന ടൊയോട്ട ആരംഭിച്ചത്. അതിനുശേഷം 11,499 ഗ്ലാൻസ യൂണിറ്റുകൾ വിറ്റഴിച്ച് വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിടാനും വാഹനത്തിന് സാധിച്ചു.

More from DriveSpark

Article Published On: Saturday, October 5, 2019, 12:51 [IST]
English summary
Toyota Glanza Introduced With New Base Variant. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X