വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ടൊയോട്ട ഗ്ലാൻസ
മാരുതി സുസുക്കി ബലേനോയെ അടിസ്ഥാനമാക്കിയുള്ള പ്രീമിയം ഹാച്ച്ബാക്കായ ടൊയോട്ട ഗ്ലാൻസയുടെ 11,000 യൂണിറ്റുകൾ വിൽപ്പന നടത്തി ടൊയോട്ട കിർലോസ്‌കർ മോട്ടോർ.

ഈ വർഷം ഏപ്രിലിലാണ് റീബാഡ്ജ് ചെയ്ത ഗ്ലാൻസയുടെ വിൽപ്പന ടൊയോട്ട ആരംഭിച്ചത്. അതിനുശേഷം 11,499 ഗ്ലാൻസ യൂണിറ്റുകളാണ് കമ്പനി വിതരണം ചെയ്തത്. ടൊയോട്ടയുടെയും സുസുക്കിയുടെയും പങ്കാളിത്തത്തിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നമാണ് ടൊയോട്ട ഗ്ലാൻസ.

ജൂണിൽ അവതരിപ്പിച്ച ഈ കാറിന്റെ പ്രതിമാസ വിൽപ്പനയിൽ വർധനവുള്ളതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാരുതി ബലേനോ ഹാച്ച്ബാക്കിന് കരുത്തേകുന്ന അതേ 1.2 ലിറ്റർ K12B എഞ്ചിനാണ് ഈ റീബാഡ്ജ് വാഹനത്തിലും പ്രവർത്തിക്കുന്നത്. ഇത് 83 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും.

ഗ്ലാൻസയുടെ G MT വകഭേദത്തിൽ 1.2 ലിറ്റർ പെട്രോളിനൊപ്പം മൈൽഡ് ഹൈബ്രിഡ് സംവിധാനവും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. ഇത് അധികമായി 7 bhp പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാൻ വാഹനത്തെ സഹായിക്കുന്നു. വാസ്തവത്തിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാവുന്ന മൈൽഡ്-ഹൈബ്രിഡ് കാറാണ് ടൊയോട്ട ഗ്ലാൻസ.

മാരുതിയുടെ K12B മോട്ടോറിനേക്കാൾ 7 bhp കൂടുതലാണ് ഡ്യുവൽ ജെറ്റ് എഞ്ചിൻ വികസിപ്പിക്കുന്നത്. ഫ്രണ്ട് പാസഞ്ചർ സീറ്റിനടിയിൽ ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണം. അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഡ്യുവൽ ജെറ്റ് എഞ്ചിൻ ഒരു സിലിണ്ടറിനു പകരം രണ്ട് ഇൻജെക്ടറുകൾ ഉപയോഗിക്കുന്നു.

നിലവിൽ G, V, G CVT , V CVT എന്നീ നാല് മോഡലുകളിലാണ് ടൊയോട്ട ഗ്ലാൻസ വാഗ്ദാനം ചെയ്യുന്നത്. പ്രാരംഭ മോഡലായ ഗ്ലാൻസ G-യ്ക്ക് 7,22,000 രൂപയാണ് എക്സ്ഷോറൂം വില. ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാണ് ടൊയോട്ട ഗ്ലാൻസയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Most Read: എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിച്ചു; വിലയിൽ നേരിയ വർദ്ധന

മാരുതി ബലേനോയുടെ റീ-ബാഡ്ജ് പതിപ്പാണ്. ഇത് സമാന ഘടകങ്ങളും ഫീച്ചറുകളും മുന്നോട്ട് കൊണ്ടുപോകുന്നെങ്കിലും വാറണ്ടിയും മറ്റ് ഉപഭോക്തൃ സേവനവുമാണ് രണ്ട് പ്രീമിയം ഹാച്ച്ബാക്കുകളെയും വ്യത്യസ്തമാക്കുന്നത്. ഗ്ലാൻസയിൽ മികച്ച അഞ്ച് വർഷത്തെ അല്ലെങ്കിൽ 220,000 വിപുലീകൃത വാറന്റി പാക്കേജ്, മൂന്ന് വർഷത്തെ റോഡ് സർവ്വീസ്, കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.
Most Read: ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ അടുത്തമാസം വിപണിയില്‍

ടൊയോട്ട ഗ്ലാൻസ ഇന്ത്യയിലെ നാല് വകഭേദങ്ങളുടെയും വില ഉടൻ വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, വില വർധനവ് നികത്താൻ വാഹനത്തിന്റെ ബേസ് മോഡലിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കും. പുതിയ ഗ്ലാൻസ വകഭേദം നിലവിലെ ‘G' ബേസ് പതിപ്പിന് താഴെയായിരിക്കും സ്ഥാപിക്കുക. ‘G' പതിപ്പിനേക്കാൾ വില കുറവായിരിക്കും പുതിയ ബേസ് വകഭേദത്തിന്.
Most Read: ടാറ്റ മോട്ടോർസിന്റെ ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

ഇന്ത്യയിൽ മികച്ച വിൽപ്പനയുള്ള വാഹനമാണ് റീ ബാഡ്ജ് ചെയ്ത ഈ ഹാച്ച്ബാക്ക്. മാരുതി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20 എന്നീ മോഡലുകൾ കഴിഞ്ഞാൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ പ്രീമിയം ഹാച്ച്ബാക്ക് കൂടിയാണ് ഗ്ലാൻസ.


Click it and Unblock the Notifications








