ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌വാഗൺ

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്ത് ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ. വരാനിരിക്കുന്ന ഉത്സവ സീസണിനോട് അനുബന്ധിച്ചാണ് കമ്പനി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌വാഗൺ

പോളോ അമിയോ, വെന്റോ മോഡലുകളിൽ 1,80,000 രൂപ വരെ ആനുകൂല്യങ്ങളാണ് ലഭ്യമാവുക. അതോടൊപ്പം അഞ്ച് വർഷത്തെ വാറണ്ടിയും റോഡ്‌സൈഡ് സഹായ പാക്കേജും ഓഫറിൽ ഉൾപ്പെടുന്നു. എല്ലാ ടെസ്റ്റ് ഡ്രൈവ്, ബുക്കിംഗ് എന്നിവയ്ക്കൊപ്പം കമ്പനി ഉറപ്പുള്ള സമ്മാനവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌വാഗൺ

പോളോ

കമ്പനിയുടെ ഇന്ത്യയിലെ എൻട്രി ലെവൽ മോഡലിന് 1,11,000 രൂപ വരെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. പോളോ ബേസ് പതിപ്പിന് ഓഫർ വില 5,44,000 രൂപയിൽ നിന്ന് ആരംഭിക്കുന്നു. കൂടാതെ, ഹാച്ച്ബാക്കിന്റെ ഡീസൽ മോഡലുകൾക്ക് അഞ്ച് വർഷത്തെ വാറണ്ടിയും റോഡ്‌സൈഡ് അസിസ്റ്റൻസ് പാക്കേജും ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യുന്നു.

ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌വാഗൺ

രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് പോളോ ലഭ്യമാകുന്നത്. ആദ്യത്തേത് 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. ഇത് 74.9 bhp കരുത്തും 95 Nm torque ഉം ഉത്പാദിപ്പിക്കും. രണ്ടാമത്തെ 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ 88.7 bhp കരുത്തിൽ 230 Nm torque സൃഷ്ടിക്കുന്നവയാണ്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌വാഗൺ

പോളോ GT മോഡലുകളെ അടിസ്ഥാനമാക്കി പുതിയ GT ലൈൻ വകഭേദവും ഫോക്‌സ്‌വാഗൺ അവതരിപ്പിച്ചിരുന്നു. ഇതിന്റെ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 103.5 bhp പവറും 175 Nm torque ഉം ആണ് പോളോ ജിടി ലൈനിൽ ലഭ്യമാകുന്നത്.

ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌വാഗൺ

അതേ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ സ്റ്റാൻഡേർഡ് മോഡലിൽ ലഭ്യമാണ്. എന്നാൽ വ്യത്യസ്തമായ ട്യൂണിംഗാണ് നൽകിയിരിക്കുന്നത്. ഇത് 108.4 bhp പവറും 250 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് (DGS) ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ചാണ് പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത്.

ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌വാഗൺ

അമിയോ

ഫോക്‌സ്‌വാഗണിന്റെ കോംപാക്റ്റ് സെഡാൻ മോഡലായ അമിയോയ്ക്ക് 1,47,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. 5,29.000 രൂപയാണ് വാഹനത്തിന്റെ ഓഫർ വില. കൂടാതെ, അമിയോയുടെ ഡീസൽ മോഡലുകൾക്ക് അഞ്ച് വർഷത്തെ വാറണ്ടിയും റോഡ്‌സൈഡ് അസിസ്റ്റൻസ് സർവ്വീസ് പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read: മഹീന്ദ്ര ബൊലേറോ പവർപ്ലസ്സിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറങ്ങി; വില 7.68 ലക്ഷം

ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌വാഗൺ

പോളോ ഹാച്ച്ബാക്കിന്റെ അതേ എഞ്ചിൻ ഓപ്ഷനുകളിൽ അമിയോ കോംപാക്റ്റ് സെഡാൻ ലഭ്യമാണ്. 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ 74.9 bhp പവറും 95 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചരിക്കുന്നു.

Most Read: 2020 ഹ്യുണ്ടായി ക്രെറ്റ ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി -വീഡിയോ

ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌വാഗൺ

രണ്ടാമത്തെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 88.7 bhp കരുത്തിൽ 230 Nm torque സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ഏഴ് സ്പീഡ് (DGS) ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഓട്ടോമാറ്റിക് ഗിയർബോക്സുമായി വാഗ്ദാനം ചെയ്യുന്നു.

Most Read: ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീം ലഭ്യമാക്കി ഹ്യുണ്ടായി വെന്യു

ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌വാഗൺ

വെന്റോ

കമ്പനിയുടെ ഫുൾ-സൈസ് സെഡാനാണ് വെന്റോ. ഉത്സവ സീസണിൽ 8,76,000 രൂപ വിലയുള്ള വെന്റോയുടെ അടിസ്ഥാന വകഭേദത്തിനൊപ്പം 1,80,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. സെഡാന്റെ ഡീസൽ മോഡലുകൾക്ക് അഞ്ച് വർഷത്തെ വാറണ്ടിയും റോഡ്‌സൈഡ് അസിസ്റ്റൻസ് സർവീസ് പാക്കേജും വാഗ്ദാനം ചെയ്യുന്നു.

ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌വാഗൺ

മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വെന്റോ ലഭ്യമാണ്. ആദ്യത്തെ 1.6 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 103.5 bhp പവറും 153 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഉയർന്ന വകഭേദമായ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 103.5 bhp കരുത്തിൽ 153 Nm torque ആണ് സൃഷ്ടിക്കുന്നത്. 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ 88.7 bhp യിൽ 230 Nm torque പുറന്തള്ളുന്നു.

ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌വാഗൺ

ബേസ് മോഡൽ പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിലാണ് എത്തുന്നത്. 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഏഴ് സ്പീഡ് (DGS) ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഓട്ടോമാറ്റിക്ക് ഗിയർബോക്‌സാണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് (DGS) ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഉപയോഗിച്ചാണ് ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത്.

ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ലൈനപ്പിൽ നിന്നുള്ള എല്ലാ മോഡലുകളും സ്റ്റാൻഡേർഡായി ‘4 എവർ കെയർ' മെയിന്റനൻസ് പാക്കേജിനൊപ്പമാണ് വാഗ്ദാനം ചെയ്യുന്നത്. സർവ്വീസ് പാക്കേജിൽ നാല് വർഷത്തെ വാറന്റി, മൂന്ന് കോംപ്ലിമെന്ററി സേവനങ്ങൾ, നാല് വർഷത്തെ റോഡ് അസിസ്റ്റൻസ് എന്നിവ ഉൾപ്പെടുന്നു.

More from DriveSpark

Article Published On: Friday, October 11, 2019, 16:02 [IST]
English summary
Volkswagen Diwali Discount Offers. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X