2020 ഹ്യുണ്ടായി ക്രെറ്റ ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി -വീഡിയോ

കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ ഏറ്റവും പുതിയ തലമുറ ഇപ്പോൾ ചൈനയിൽ വിൽപ്പനയ്‌ക്ക് എത്തിയിരിക്കുകയാണ്.

2020 ഹ്യുണ്ടായി ക്രെറ്റ് ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

13 ലക്ഷം രൂപ മുതലാണ് ചൈനയിൽ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. പുതിയ 2020 ഹ്യുണ്ടായി ക്രെറ്റയുടെ ഇന്ത്യൻ വിപണിയിൽ അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ പുറത്തിറങ്ങും.

2020 ഹ്യുണ്ടായി ക്രെറ്റ് ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

നിലവിലെ ക്രെറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ തലമുറ ക്രെറ്റ പുറത്തുനിന്നും അകത്തുനിന്നും തികച്ചും വ്യത്യസ്തമാണ്. നിലവിൽ വിപണിയിലുള്ള ഹ്യുണ്ടായിയുടെ ഏറ്റവും വലിയ എസ്‌യുവിയായ പാലിസേഡിനെ അടിസ്ഥാനമാക്കിയാണ് വാഹത്തിന്റെ ബാഹ്യ ഡിസൈൻ ഘടകങ്ങൾ ഒരുക്കിയിരിക്കുന്നത്.

2020 ഹ്യുണ്ടായി ക്രെറ്റ് ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

2020 ഹ്യുണ്ടായി ക്രെറ്റ ഡിസൈൻ ഹൈലൈറ്റുകളിലെ പ്രധാന ഘടകം വലിയ മുൻ ഗ്രില്ല്, ബോണറ്റ് ലിപിന് താഴെയുള്ള ഹെഡ്‌ലാമ്പ് സജ്ജീകരണം, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾക്ക് മുകളിലുള്ള എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന തുടങ്ങിയവയാണ്. പുതിയ 17 ഇഞ്ച് മെഷീൻ കട്ട് ഡ്യുവൽ ടോൺ അലോയി വീലുകളാണ് വാഹനത്തിൽ വരുന്നത്.

2020 ഹ്യുണ്ടായി ക്രെറ്റ് ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

പുതിയ സ്റ്റിയറിംഗ് വീൽ ഡിസൈൻ, നെടുനീളെ സ്ഥാനം പിടിച്ചിരിക്കുന്ന കോം‌പാക്റ്റ് സെൻ‌ട്രൽ എയർ വെന്റുകൾ, വലിയ ഫ്ലോട്ടിംഗ് സെൻ‌ട്രൽ ഡിസ്പ്ലേ, ഇരട്ട സെഗ്മെൻറ് സ്ക്രീനുകളും ഒത്ത നടുവിൽ മൾട്ടി ഇൻഫൊർമേഷൻ ഡിസ്പ്ലേയും വരുന്ന പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് അകത്തളത്തിൽ വരുന്നത്.

2020 ഹ്യുണ്ടായി ക്രെറ്റ് ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഇടതുവശത്തുള്ള സ്‌ക്രീൻ സ്പീഡോമീറ്ററും ഇന്ധന നിലയും കാണിക്കുന്നു, വലതുവശത്ത് സ്‌ക്രീൻ ഒരു ടാക്കോമീറ്ററും എഞ്ചിൻ താപനില എന്നീ വിവരങ്ങൾ ഉൾക്കൊള്ളുന്നു.

ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ എന്നിവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read: ഹ്യുണ്ടായി ക്രെറ്റയുടെ വിൽപ്പനയിൽ 40 ശതമാനം ഇടിവ്

2020 ഹ്യുണ്ടായി ക്രെറ്റ് ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഇൻഡിക്കേറ്റർ ഓണായിരിക്കുമ്പോൾ വശങ്ങൾ ഡ്രൈവർക്ക് ഡിസ്പ്ലേയിൽ കാണുന്നതിന്, ക്യാമറയോടും കൂടിയ ORVM, മാനുവലായി ഉയരം ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ എന്നിവയും വാഹനത്തിന് ലഭിക്കുന്നു. 2020 ക്രെറ്റയിൽ മൊത്തത്തിലുള്ള ഗുണനിലവാരവും, സ്റ്റൈലിങ്ങും കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്.

Most Read: മൂന്നാം മാസവും വിൽപ്പനയിൽ ടാറ്റ ഹാരിയറിനേയും, ജീപ്പ് കോമ്പസിനേയും പിന്നിലാക്കി എംജി ഹെക്ടർ

2020 ഹ്യുണ്ടായി ക്രെറ്റ് ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഇന്ത്യയിലെ നിലവിൽ വിൽപ്പനയിലുള്ള ക്രെറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ, വരാനിരിക്കുന്ന മോഡൽ നീളമേറിയതും വിശാലവുമാണ്. പുതിയ വാഹനത്തിന്റെ നീളം 4,300 mm, 1,790 mm വീതിയും 1,620 mm ഉയരവുമാണ്.

Most Read: സെപ്തംബറിൽ 7,754 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

2020 ഹ്യുണ്ടായി ക്രെറ്റ് ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

വീൽബേസ് 2,610 mm, നിലവിലെ വാഹനത്തെ അപേക്ഷിച്ച് 20 mm നീളം കൂടുതലാണിതിന്. ഇത് യാത്രക്കാർക്ക് കൂടുതൽ സ്ഥലവും സൗകര്യവും നൽകുന്നു.

2020 ഹ്യുണ്ടായി ക്രെറ്റ് ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

കിയ സെൽറ്റോസിൽ വരുന്ന അതേ എഞ്ചിൻ ഓപ്ഷനുകളാണ് 2020 ഹ്യുണ്ടായി ix25 -ൽ നിർമ്മാതാക്കൾ നൽകുന്നത്. രണ്ട് പെട്രോൾ, ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിൽ വരുന്നത്. ബിഎസ് VI നിലവാരത്തിലാണ് എല്ലാ എഞ്ചിനുകളും ഒരുക്കിയിരിക്കുന്നത്.

2020 ഹ്യുണ്ടായി ക്രെറ്റ് ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 140 bhp കരുത്തും 242 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ഗിയർബോക്സുകളാണ് എഞ്ചിനിൽ ഘടിപ്പിച്ചിരിക്കുന്നത്.

2020 ഹ്യുണ്ടായി ക്രെറ്റ് ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 115 bhp കരുത്തും 144 Nm torque ഉം പുറപ്പെടുവിക്കുന്നു. ഓട്ടോമാറ്റിക്ക് CVT അല്ലെങ്കിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമാണ് എഞ്ചിനൊപ്പം വരുന്നത്.

2020 ഹ്യുണ്ടായി ക്രെറ്റ് ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 115 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് അല്ലെങ്കിൽ മാനുവൽ ഗിയർബോക്സാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Creta features specifications details video. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X