ഹോണ്ട ജാസ് ബിഎസ്-VI വിപണിയിലേക്ക്, കാണാം പരീക്ഷണ ചിത്രങ്ങൾ

ഹോണ്ടയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ ബിഎസ്-VI പതിപ്പ് വിപണിയിൽ വീണ്ടും കളം നിറയാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി പുതിയ 2020 മോഡലിന്റെ ടീസർ ചിത്രവും കമ്പനി പുറത്തുവിട്ടിരുന്നു.

ഹോണ്ട ജാസ് ബിഎസ്-VI വിപണിയിലേക്ക്, കാണാം പരീക്ഷണ ചിത്രങ്ങൾ

ഇപ്പോൾ ജാസ് ബിഎസ്-VI-ന്റെ പരീക്ഷണയോട്ടം നടത്തിവരികയാണ് ഹോണ്ട. നമ്മുടെ രാജ്യത്ത് വിൽക്കുന്ന നിലവിലെ തലമുറയിലെ ജാസ് ഇതിനകം തന്നെ അന്താരാഷ്ട്ര തലത്തിൽ ഒരു പുതിയ മോഡലിനെ പുറത്തിറക്കിയിരുന്നു. എന്നാൽ ജനപ്രീതി നേടാൻ വാഹനത്തിന് സാധിക്കാതെ പോയി. അതിനാൽ Mk3 ഹോണ്ട ജാസിനെ ഫെയ്‌സ്‌ലിഫ്റ്റ് നൽകി വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഹോണ്ട ജാസ് ബിഎസ്-VI വിപണിയിലേക്ക്, കാണാം പരീക്ഷണ ചിത്രങ്ങൾ

നിലവിലെ ജാസിലേക്കുള്ള ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനും ചെറിയ കോസ്മെറ്റിക് ട്വീക്കുകളും ഉൾപ്പെടുന്ന നവീകരണത്തിന് ഇന്ത്യ സാക്ഷ്യംവഹിക്കും. സ്റ്റൈലിംഗ് മാറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിവില്ലെങ്കിലും ഹാച്ച്ബാക്കിനെ പുതുമയുള്ളതാക്കാൻ കഴിയുന്നതെല്ലാം ഹോണ്ട ചെയ്യും.

MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ഹോണ്ട ജാസ് ബിഎസ്-VI വിപണിയിലേക്ക്, കാണാം പരീക്ഷണ ചിത്രങ്ങൾ

പരിഷ്ക്കരിച്ച മോഡലിന് ബിഎസ്-VI 1.2 ലിറ്റർ i-VTEC നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ i-DTEC ടർബോചാർജ്‌ഡ് ഡീസൽ യൂണിറ്റും തന്നെയാകും ഉൾപ്പെടുത്തുക. പെട്രോൾ യൂണിറ്റ് 90 bhp കരുത്തിൽ 110 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഓയിൽ ബർണറിൽ 100 bhp പവറും 200 Nm torque ഉം ലഭിക്കും.

ഹോണ്ട ജാസ് ബിഎസ്-VI വിപണിയിലേക്ക്, കാണാം പരീക്ഷണ ചിത്രങ്ങൾ

അടുത്തിടെ പരിഷ്ക്കരണം ലഭിച്ച അമേസ് കോം‌പാക്‌ട് സെഡാന് സമാനമായിരിക്കും 2020 ഹോണ്ട ജാസിന്റെ ഗിയർ‌ബോക്‌സ് ഓപ്ഷനുകൾ. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റുമായാണ് ജോടിയാക്കുന്നത്. 1.2 ലിറ്റർ പെട്രോളിന് സിവിടി ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സ് ലഭിക്കുന്നത് തുടരും. ജാസ് ഡീസലിൽ സിവിടി ഓപ്ഷൻ ഉൾപ്പെടുത്തില്ല എന്നത് ശ്രദ്ധേയമാണ്.

MOST READ: ചരിത്രത്തിലേക്ക് മിത്സുബിഷി, ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന

ഹോണ്ട ജാസ് ബിഎസ്-VI വിപണിയിലേക്ക്, കാണാം പരീക്ഷണ ചിത്രങ്ങൾ

പെട്രോൾ മാനുവലിന് 19.0 കിലോമീറ്ററും സിവിടി പതിപ്പിൽ 18.2 കിലോമീറ്റർ മൈലേജുമാണ് ഹോണ്ട അവകാശപ്പെടുന്നത്. അതേസമയം ഡീസൽ എഞ്ചിനിൽ 27.3 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കുമെന്നും പറയപ്പെടുന്നു.

ഹോണ്ട ജാസ് ബിഎസ്-VI വിപണിയിലേക്ക്, കാണാം പരീക്ഷണ ചിത്രങ്ങൾ

അകത്തളത്തേക്ക് നോക്കിയാൽ കോസ്മെറ്റിക് നവീകരണം ഇവിടെയും കാണാൻ സാധിക്കും. ഉയർന്ന പതിപ്പിൽ നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം അവതരിപ്പിക്കുന്നത് തുടരും.

MOST READ:ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും

ഹോണ്ട ജാസ് ബിഎസ്-VI വിപണിയിലേക്ക്, കാണാം പരീക്ഷണ ചിത്രങ്ങൾ

നിലവിലെ കൊവിഡ്-19 ലോക്ക്ഡൗൺ പശ്ചാത്തലം മാറിയാൽ ഉടൻ 2020 ബിഎസ്-VI ഹോണ്ട ജാസ് വിപണിയിൽ എത്തും. നിലവിൽ 7.65 ലക്ഷം മുതൽ 10.71 ലക്ഷം രൂപ വരെയാണ് പ്രീമിയം ഹാച്ച്ബാക്കിന്റെ എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ മാരുതി ബലേനോ, ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാൻസ, തുടങ്ങിയ മോഡലുകളാണ് ജാസിന്റെ പ്രധാന എതിരാളികൾ.

ഹോണ്ട ജാസ് ബിഎസ്-VI വിപണിയിലേക്ക്, കാണാം പരീക്ഷണ ചിത്രങ്ങൾ

ജാസിനു പുറമെ WR-V, സിറ്റി തുടങ്ങിയവയുടെ പരിഷ്ക്കരിച്ച പതിപ്പുകളും വിപണിയിൽ ഉടൻ അരങ്ങേറ്റം കുറിക്കും. ഈ മോഡലുകളുടെയെല്ലാം വില പ്രഖ്യാപനം അവതരണവേളയിൽ തന്നെ ഉണ്ടാകും.

Source: Autocar India

More from DriveSpark

Article Published On: Friday, April 10, 2020, 11:13 [IST]
English summary
BS6 Honda Jazz spied. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X