C5 എയര്‍ക്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിട്രണ്‍

ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങിയ നിര്‍മ്മാതാക്കളാണ് സിട്രണ്‍. C5 എയര്‍ക്രോസ് എസ്‌യുവിയാണ് സിട്രണ്‍ നിരയിയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ ആദ്യം എത്തുക.

C5 എയര്‍ക്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിട്രണ്‍

2020 സെപ്തംബറേടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനി പദ്ധതി. എന്നാല്‍ രാജ്യത്ത് കൊറോണ് വൈറസിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറ്റം വൈകുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. 2021 -ന്റെ പകുതിയോടെ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളു.

C5 എയര്‍ക്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിട്രണ്‍

നേരത്തെ പല തവണയായി പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എങ്കിലും വാഹനത്തിന്റെ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വാഹനത്തിന്റെ എഞ്ചിന്‍ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

MOST READ: ലോക്ക്ഡൗണ്‍ കാലത്തും മികച്ച വില്‍പ്പനയുമായി ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍

C5 എയര്‍ക്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിട്രണ്‍

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക. ഈ എഞ്ചിനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇടംപിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ എഞ്ചിന്റെ കരുത്തോ, ടോര്‍ഖോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

C5 എയര്‍ക്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിട്രണ്‍

വില്‍പ്പനയ്ക്ക് എത്തുന്നതിന്റെ ആദ്യനാളുകളില്‍ തെരഞ്ഞെടുത്ത 10 നഗരങ്ങളില്‍ മാത്രമേ വാഹനം വില്‍പ്പനയ്ക്ക് എത്തുകയുള്ളു. C5 എയര്‍ക്രോസ് എസ് യുവിക്ക് പിന്നാലെ നിരവധി മോഡലുകളെയും വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

C5 എയര്‍ക്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിട്രണ്‍

ഹാച്ച്ബാക്ക്, കോംപാക്ട് എസ്‌യുവി നിരയിലേക്കാകും ഈ മോഡലുകള്‍ വില്‍പ്പനയ്ക്ക് എത്തുക. ഹ്യുണ്ടായി ട്യൂസണ്‍, സ്‌കോഡ കരോക്ക്, ജീപ്പ് കോമ്പസ് എന്നിവരാണ് C5 എയര്‍ക്രോസിന്റെ വിപണിയിലെ എതിരാളികള്‍.

C5 എയര്‍ക്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിട്രണ്‍

രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഉയര്‍ന്ന ബോണറ്റ്, ഫ്ലോട്ടിങ് റൂഫ് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍.

MOST READ: കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

C5 എയര്‍ക്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിട്രണ്‍

ആഢംബര വാഹനങ്ങള്‍ക്ക് സമാനമായ അകത്തളമാണ് വാഹനത്തിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ലെതര്‍റില്‍ പൊതിഞ്ഞ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ആഢംബരമാക്കുന്നത്.

C5 എയര്‍ക്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിട്രണ്‍

360 ഡിഗ്രി ക്യാമറ, റിവേഴ്സ് ക്യാമറ, ഇലക്ട്രിക്ക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നീ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

MOST READ: ബിഎസ് VI ഗ്രാന്‍ഡ് i10 നിയോസ് ഡീസല്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

C5 എയര്‍ക്രോസിന്റെ എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിട്രണ്‍

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകള്‍ക്കൊപ്പമാണ് C5 എയര്‍ക്രോസ് അവതരിക്കുക. C5 മാത്രമല്ല, ഇനി വരാനിരിക്കുന്ന സിട്രണ്‍ കാറുകള്‍ മുഴുവന്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റും.

Source:autocarindia

More from DriveSpark

Article Published On: Tuesday, April 28, 2020, 13:09 [IST]
English summary
Citroen C5 Aircross To Get Only 2.0 Diesel Engine. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X